അരികൊമ്പൻ എന്നാണ് ഞാൻ അവനെ വിളിക്കുന്നത്; പൊന്നോമനപുത്രൻ്റെ ചോറൂണ് ആഘോഷമാക്കി മൈഥിലിയും ഭർത്താവും, വൈറലായി ചിത്രങ്ങൾ

മലയാളത്തിൽ നിരവധി സിനികൾ ചെയ്ത് ചുരുക്കം ചില സിനിമകളിലൂടെ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മൈഥിലി. വിവാഹ ശേഷം താരം അഭിനയത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ആർക്കിടെക്ടായ സമ്പത്തിനെയാണ് താരം വിവാഹം ചെയ്യുന്നത്. പ്രണയിച്ചാണ് തങ്ങൾ വിവാഹം കഴിച്ചതെന്നും താരം വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിന് കുറച്ച് നാളുകൾക്ക് ശേഷം തന്നെ താൻ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്നും താരം പറഞ്ഞിരുന്നു.

ഏറെ വൈകാതെ തന്നെ മൈഥിലിയുടെ കുട്ടി എത്തുകയും ചെയ്തു. ഇപ്പോൾ കൊടൈക്കനിലാണ് മൈഥിലിയും കുടുംബവും ഉള്ളത്. തനിക്കെേറ ഇഷ്ട്ടപ്പെട്ട സ്ഥലമാണിതെന്നും അത് കൊണ്ട് തന്നെ ഇവിടെ തന്നെ സെറ്റിലാകാൻ തീരുമാനിച്ചുവെന്നും ഈ സ്ഥലത്ത് വച്ചാണ് സമ്പത്തിനെ പരിചയപ്പെടുന്നതെന്നും താരം പറഞ്ഞിരുന്നു. അടുത്തിടെ മകന്റെ വിശേഷങ്ങൽ താരം പങ്കി ട്ടിരുന്നു.

മകനെ താൻ നീലൻ, അരിക്കൊമ്പൻ എന്നെല്ലാമാണ് വീട്ടിൽ വിളിക്കുന്നതെന്നാണ് ഗ്രഹലക്ഷ്മിക്കു നൽകിയ അഭിമുഖത്തിൽ മൈഥിലി വെളിപ്പെടുത്തിയത്. കുട്ടിയുടെ നൂലു കെട്ട് ചിത്രങ്ങൽ പങ്കു വച്ചപ്പോഴാണ് മൈഥിലി അമ്മയായ വിവരം ആരാധകർ അറിഞ്ഞത്. ഇപ്പോഴിതാ ഗുരു വായൂരിൽ മകന് ചോറൂണ് നടത്തിയിരിക്കുകയാണ് മൈഥിലിയും ഭർത്താവ് സമ്പത്തും. മൈ വേൾഡ് എന്ന ക്യാപ്ഷനോടെയാണ് മകന്റെ ചോറൂൺ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മകൻ വന്നതിന് ശേഷം ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നുവെന്നും ഇനി അഭിനയത്തിലേയ്ക്കു ഉടൻ തിരികെ എത്തില്ലെന്നും താരം പറഞ്ഞിരുന്നു. താരത്തിന്റെ വിവാഹവും ഗുരുവായൂരിൽ വെച്ചാണ് നടന്നത്. വളരെ ആർഭാടത്തോടെയാണ് വിവാഹം നടന്നത്. തുടർന്ന് നടന്ന വിവാഹ റിസപ്ഷന് നിരവധി താരങ്ങൾ എത്തിയിരുന്നു. ആരാധകരും കുഞ്ഞിന് ആശംസകൾ അറിയിക്കുകയാണ്.

Articles You May Like

x