പ്രിയ നടി മൈഥിലിയുടെ കഴുത്തില്‍ താലി ചാര്‍ത്തി സമ്പത്ത്; വിവാഹ വിഡിയോകളും ചിത്രങ്ങളും കാണാം

2009-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മൈഥിലി.തുടര്‍ന്ന് കേരള കഫേ, ചട്ടമ്പിനാട്,സാള്‍ട്ട് ആന്റ് പെപ്പര്‍,ഞാനും എന്റെ ഫാമിലിയും, മാറ്റിനി, ശിക്കാര്‍, മായാമോഹിനി, നോട്ടി പ്രൊഫസര്‍, ബ്രേക്കിംങ് ന്യൂസ്, ഹണീ ബീ,ലോഹം, നാടോടിമന്നന്‍. ഗോഡ്‌സ് ഔണ്‍ കണ്‍ട്രി തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. ഇപ്പോള്‍ മൈഥിലിയുടെ വിവാഹ ചിത്രങ്ങളും വീഡിയോയുമാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ചാണ് താരം വിവാഹിതയായത്. ആര്‍കിടെക്റ്റായ സമ്പത്ത് ആണ് മൈഥിലിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.ഇന്ന് വൈകിട്ട് കൊച്ചിയില്‍ സിനിമ സുഹൃത്തുക്കള്‍ക്കായി വിവാഹ വിരുന്ന് നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

 

 

പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. ഗായികയുമാണ് മൈഥിലി. ലോഹം എന്ന ചിത്രത്തിന് വേണ്ടിയാണ് മൈഥിലി ഗായികയായത്.സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് മൈഥിലിയുടെ വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്.കാവ്യ മാധവനുള്‍പ്പടെ നിരവധി താരങ്ങളെ വിവാഹത്തിനായി അണിയിച്ചൊരുക്കിയത് ഉണ്ണിയായിരുന്നു. ബ്രൈഡ് ഓഫ് ദ ഡേ എന്ന ക്യാപ്ഷനോടെയായാണ് ഉണ്ണി മൈഥിലിയുടെ ചിത്രം പങ്കുവെച്ചത്. ചന്ദനക്കളര്‍ കസവ് സാരിയും ചേരുന്ന ആഭരണങ്ങളും മുല്ലപ്പൂവും വെച്ച് ചിരിച്ച് നില്‍ക്കുന്ന മൈഥിലിയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. നിരവധി പേര്‍ വിവാഹ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയും കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

 

വിവാഹത്തിന്റെ വീഡിയോയും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. തുളസിമാലയും താമരപ്പൂവും അണിഞ്ഞ് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മൈഥിലിയുടേയും ഭര്‍ത്താവിന്റെയും ചിത്രവും ഉണ്ണി പോസ്റ്റ് ചെയ്തിരുന്നു.മൈഥിലിയുടെ വിവാഹ വീഡിയോ പങ്കിട്ട് നടി അനുമോളും പങ്കുവെച്ചിരുന്നു. ഒരുപാട് സന്തോഷമുണ്ട്, ഇനിയങ്ങോട്ടുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും. എന്നും സന്തോഷമായിരിക്കട്ടെ. ഹാപ്പി മാരീഡ് ലൈഫ് എന്നായിരുന്നു അനുമോള്‍ കുറിച്ചത്. നടി സൃന്ദ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മൈഥിലിയോടൊപ്പമുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

 

ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു നടി. സോഷ്യല്‍ മീഡിയയിലും അത്ര സജീവമായിരുന്നില്ല. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

Articles You May Like

x