ഇത്തവണത്തെ വിവാഹ വാർഷികം പ്രത്യേകത നിറഞ്ഞതാണ്, മകന്റെ വരവോടെ കുടുംബം പൂർണമായി; തൻ്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചു നരേൻ

വിവാഹ വാർഷിക ദിനത്തിൽ കുടുംബചിത്രം പങ്കുവച്ച്‌ നടൻ നരേൻ. മകൻ ഓംകാറിന്റെ വരവോടെ ഇത്തവണത്തെ വിവാഹ വാർഷികം പ്രത്യേകത നിറഞ്ഞതാണെന്ന് നരേൻ പറയുന്നു.

നമ്മളെ കൂടാതെ തന്മയയോടൊപ്പം ഓംകാറിന്റെ കൂടി വരവോടെ ഇത് തീർച്ചയായും ഒരു പ്രത്യേകത നിറഞ്ഞ വിവാഹ വാർഷികമാണ്. പ്രിയപ്പെട്ടവൾക്ക് വിവാഹ വാർഷിക ആശംസകൾ. നരേൻ കുറിച്ചു.

കുടുംബം പൂർണമായി എന്ന ടാഗ്‌ലെൈനോടുകൂടിയാണ് നരേൻ വിവാഹ വാർഷിക ആശംസ കുറിപ്പ് പങ്കുവച്ചത്. ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിളിലൂടെയാണ് നരേന്റെ വെള്ളിത്തിര പ്രവേശം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ മീര ജാസ്‌മിന്റെ നായകനായതോടെയാണ് ശ്രദ്ധേയനാവുന്നത്. തമിഴിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നരേന് കഴിഞ്ഞു. ഇടവേളയ്ക്കുശേഷം നരേൻ വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലും മീര ജാസ് മിൻ ആണ് നായിക.

Articles You May Like

x