നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിവാഹ വാർഷിക ദിനത്തിൽ സന്തോഷ വാർത്ത പങ്കുവെച്ചു നരേൻ ; ആശംസയുമായി ആരാധകർ

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് നരേൻ. അനവധി സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസിൽ ഇടം നേടിയ പ്രിയ താരത്തിന് നിരവധി ആരാധകരുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു നരേൻ തന്റെ പതിഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. ആഘോഷവിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവെച്ചിരുന്നു. 2007 – ലായിരുന്നു നരേന്റെ വിവാഹം. മഞ്ജു എന്നാണ് ഭാര്യയുടെ പേര്. പ്രശസ്ത സംവിധായകൻ ജയരാജ് സംവിധാനം ചെയ്ത ‘ഫോര്‍ ദ പീപ്പിള്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നരേന്‍ നിരവധി തമിഴ് സിനിമകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

ഈ അടുത്തിടെ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം ‘വിക്രത്തിലും’ അദ്ദേഹം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. കൂടാതെ കാര്‍ത്തി പ്രധാന വേഷത്തിലെത്തിയ ‘കൈതി 2 ‘ ആണ് ഇനി നരേന്റ് പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രങ്ങളിലൊന്ന്. നരേനും ഭാര്യ മഞ്ജുവിനും തന്മയ എന്നൊരു മകൾ കൂടെയുണ്ട്. അഭിനയ ജീവിതത്തിലെ തിരക്കുകൾക്കിടയിലും കുടുംബത്തിന് വളരെ പ്രാധാന്യം കൽപ്പിക്കുന്ന വ്യകതിയാണ് അദ്ദേഹം. ഭാര്യയും മകളുമൊത്ത് ജീവിതത്തിലെ നല്ല നിമിഷങ്ങളെല്ലാം ആഘോഷിക്കുകയും അവയെല്ലാം തങ്ങളുടെ പ്രിയപ്പെട്ട ആരാധകരുമായി നരേൻ പങ്കുവെക്കാറുണ്ട്. ചുരുക്കി പറഞ്ഞാൽ മലയാളത്തിലും, തമിഴിലും ഒരേ പോലെ ആരധകരുള്ള നടനാണ് നരേൻ.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം, പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ സുന്ദര നിമിഷത്തിൽ പുതിയൊരു സന്തോഷ വാർത്ത പങ്കുവെച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. ‘തന്മയ’ എന്ന മകൾ വന്ന് പതിനഞ്ച് വർഷത്തിന് ശേഷം തങ്ങൾക്കൊരു കുഞ്ഞു വാവ കൂടെ വരാൻ പോകുന്നുവെന്ന സന്തോഷമാണ് താരം അറിയിച്ചിരിക്കുന്നത്. തങ്ങളുടെ വീട്ടിലേയ്ക്ക് പുതിയൊരു അതിഥിയെ കൂടെ വരവേൽക്കുന്ന സന്തോഷത്തിലാണ് നരേനും, മഞ്ജുവും. തനിയ്ക്കൊരു കുഞ്ഞനിയനെയോ കുഞ്ഞനിയത്തിയെയോ കൂട്ടായി കിട്ടാൻ പോകുന്ന സന്തോഷത്തിലാണ് തന്മയ.

തന്മയ പിറന്ന് നീണ്ട വർഷത്തിന് ശേഷം മറ്റൊരു കുഞ്ഞിനെ കിട്ടുന്നു എന്നതിന് അപ്പുറത്തേയ്ക്ക് വിവാഹവാർഷിക ദിനത്തിൽ അങ്ങനെയൊരു ശുഭ വാർത്ത പങ്കുവെക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് നരേൻ. നിരവധി ആളുകളാണ് നരേനും, മഞ്ജുവിനും ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. തന്റെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും നരേൻ പങ്കുവച്ചിട്ടുണ്ട്. ഈശ്വരൻ താങ്കൾക്ക് തന്ന അനുഗ്രഹമാണിതെന്നും, അതോടൊപ്പം മഞ്ജുവിന് ഗർഭകാല സംരക്ഷണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുമായി എത്തിയത് നിരവധി ആരാധകരാണ്.

‘ക്ലാസ്റ്റമേറ്റ്സ്’ എന്ന ഹിറ്റ് ചിത്രത്തിലെ ‘മുരളി’ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരം നിരവധി സിനിമകളാണ് ഇതിനോടകം സിനിമാസ്വാദകർക്ക് സമ്മാനിച്ചു കഴിഞ്ഞത്. പന്തയക്കോഴി, ഒരേ കടല്‍, മിന്നാമിന്നിക്കൂട്ടം, അച്ചുവിന്റെ അമ്മ, നിഴല്‍ക്കൂത്ത് എന്നിവയെല്ലാം നരേൻ എന്ന നടനിലൂടെ മലയാളികൾക്ക് ലഭിച്ച ഒരു പിടി നല്ല ചിത്രങ്ങളാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘നിഴല്‍ക്കൂത്ത്’ എന്ന ചിത്രത്തിലാണ് നരേൻ ആദ്യമായി അഭിനയിച്ചത്

Articles You May Like

x