Film News

ചക്കിയെ മാമൂട്ടുന്ന പാര്‍വ്വതി, അമ്മയറിയാതെ മാളവിക എടുത്ത വീഡിയോ ; കണ്ണുനിറഞ്ഞു ആരാധകർ

മലയാളി പ്രേക്ഷകരുടെ മനസിൽ എന്നും ഇടം നേടിയ താര് ദമ്പതിമാരാണ് പാർവതിയും ജയറാമും. നിരവധി ആരാധകരായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. ഇന്നും മലയാള സിനിമാ ലോകത്ത് പ്രണയം ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന രണ്ട് കപ്പിൾസ് എന്ന പേരിലാണ് ഇപ്പോളും അറിയപ്പെടുന്നത്. ഇവരുടെ മക്കളായ കാളിദാസൻ മാളവിക എന്നിവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ തന്നെയാണ് എന്നതാണ് സത്യം. മകൻ കാളിദാസൻ എന്ന കണ്ണൻ കൊച്ചു സന്തോഷങ്ങൾ മുതൽ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ്. എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലൂടെ കണ്ണൻ മികച്ച പുരസ്കാരങ്ങൾ സ്വന്തമാക്കി.

നായകനായി പൂമരം എന്ന ചിത്രത്തിൽ അരങ്ങേറ്റം നടത്തിയെങ്കിലും ശരിയായ രീതിയിൽ മലയാളത്തിൽ ശോഭിക്കാൻ കണ്ണനു സാധിച്ചിരുന്നില്ല എന്നതാണ് സത്യം. കണ്ണൻ സിനിമയിലേക്ക് എത്തിയ സമയം മുതൽ തന്നെ കേൾക്കുന്ന ഒരു കാര്യമാണ് മകൾ ചക്കി എന്നാണ് ഇനി സിനിമയിലേക്ക് എത്തുന്നത് എന്നുള്ളത്. അപ്പോഴെല്ലാം തനിക്ക് സിനിമ താൽപര്യമില്ല എന്ന് പറഞ്ഞു ചക്കി ഒഴിഞ്ഞു മാറുകയായിരുന്നു ചെയ്തത്. അടുത്ത സമയത്ത് ഒരു പരസ്യത്തിൽ ജയറാമിനൊപ്പം ചക്കി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. അതോടെ ചക്കിയുടെ സിനിമാ അരങ്ങേറ്റം ഉടനെ ഉണ്ടാകുമെന്ന് തന്നെയാണ് പ്രേക്ഷകര് വിശ്വസിച്ചിരുന്നത്.

അടുത്ത സമയത്ത് അഭിമുഖത്തിലും ചക്കി എത്തീരുന്നു. ആ സമയത്ത് തന്നെ വീട്ടിലെ ചെറിയ ചില വിശേഷങ്ങളെക്കുറിച്ച് ഒക്കെ ചക്കി വിശദീകരിച്ചിരുന്നു. അമ്മയാണ് തന്റെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് പറയുന്നത്. എല്ലാ കാര്യങ്ങളും തങ്ങൾ രണ്ടു മക്കളും പങ്കുവയ്ക്കാറുള്ളത് അമ്മയോട് ആണ്. എല്ലാ കാര്യങ്ങളും തനിക്ക് അറിയാമെന്നും പാർവതി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ മകളെ ഡേറ്റിംഗിന് ഒരുക്കി വിട്ടിട്ട് വരെ ഉണ്ട് താൻ എന്നാണ് പാർവതി പറഞ്ഞിരുന്നത്.

ഇപ്പോൾ അമ്മയുടെ ഒരു വീഡിയോ പങ്കു വച്ചു കൊണ്ടാണ് ചക്കി എത്തിയിരിക്കുന്നത്. വീഡിയോയിൽ ചക്കിയേ മാമൂട്ടുന്ന പാർവതിയെ ആണ് കാണാൻ സാധിച്ചിരിക്കുന്നത്. വളരെ സ്നേഹത്തോടെ മകൾക്ക് ഭക്ഷണം വാരി കൊടുക്കുന്ന പാർവതിയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞു. ചക്കി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഇത് പങ്കുവച്ചിരിക്കുന്നത്. ഇതിനുമുൻപ് പാർവതി ഐസ്ക്രീം കഴിക്കുന്ന ഒരു വീഡിയോ മകൻ കാളിദാസൻ പങ്കുവെച്ചിരുന്നു. ഇതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ പാർവതി പറഞ്ഞത് തനിക്കൊന്നും അറിയില്ല എന്നും താനറിയാതെ മക്കളാണ് ഇതൊക്കെ ഒപ്പിക്കുന്നത് എന്നതാണ്.

ചക്കിയും കാളിദാസനും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്, തങ്ങളുടെ വിശേഷങ്ങളൊക്കെ ആരാധകരെ ഇവർ അറിയിക്കാറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. അത്തരത്തിൽ പാർവ്വതിയുടെ ഈ വീഡിയോയും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. സിനിമയിൽ അഭിനയിക്കാൻ ചക്കി തയ്യാറെടുക്കുകയാണ് എന്ന തരത്തിൽ വാർത്തകൾ ഒക്കെ വന്നിരുന്നു. നല്ല കുറച്ചു കഥകൾ മകൾ കേൾക്കുന്നുണ്ട് എന്നാണ് ജയറാമും പറഞ്ഞിരുന്നു. ഉടനെ തന്നെ മലയാളത്തിലേക്കും ചക്കിയെ പ്രതീക്ഷിക്കാം എന്നാണ് പ്രേക്ഷകർ വിചാരിക്കുന്നത് .

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago