ഇളയ മകന്റെ വിവാഹമാണ് അമ്മ വന്നിട്ടില്ല; സീമ ജി നായർ കല്യാണത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി മകൻ, വിവാഹ വീഡിയോ കാണാം

നടി ശരണ്യ ശശിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മലയാളികൾക്കിടയിൽ സുപരിചിതമായ ഒരു പേരാണ് സീമാ ജി നായർ എന്നത്. മലയാളസിനിമയിലും മിനിസ്ക്രീനിലും ഷോകളിലൂടെയും നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത നടിയാണ് സീമ. നടി വാർത്തകളിൽ ഇടം നേടിയത് സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ടാണ്. നടി ശരണ്യ ശശിയുടെ ചികിത്സയും ക്യാൻസർ രോഗവുമായി ബന്ധപ്പെട്ട് സീമ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ചികിത്സാ സഹായങ്ങൾ എല്ലാം നിരവധി ആളുകൾക്ക് വേണ്ടി നടി ചെയ്തിട്ടുണ്ട് . മുഴുവൻ സമയങ്ങളും അസുഖ ബാധിതരായവർക്കൊപ്പം അവർക്ക് കൈത്താങ്ങായിണ് സീമ പ്രവർത്തിക്കാറുള്ളത്. 1994ലാണ് നടി വിവാഹിതയായത്. വിവാഹബന്ധത്തിൽ ഒരു മകനുണ്ട് പേര് ആരോമൽ എന്നാണ്.

സ്നേഹസീമ എന്ന യുട്യൂബ് ചാനലിലൂടെ മകനും പ്രേക്ഷകർക്ക് സുപരിചിതനാണ് .ഇപ്പോഴിതാ തന്നെ രണ്ടാമത്തെ മകന്റ വിവാഹം എന്ന തലക്കെട്ട് ഓടുകൂടി പങ്കുവെച്ച വീഡിയോ ആണ് ചർച്ചകൾക്ക് വഴി വെക്കുന്നത്. ആകെ ഒരു മകനെ ഉള്ളൂ എന്നാണ് പ്രേക്ഷകർക്ക് അറിയാവുന്നത്. എന്നാൽ രണ്ടാമത്തെ മകൻറെ വിവാഹം ആണ് ഇതെന്ന് എന്ന പേരിലായിരുന്നു വീഡിയോ പുറത്തുവന്നത് .വീഡിയോ ഒരുക്കിയിരിക്കുന്നത് മകൻ ആരോമലും ആണ്. ചിങ്കുടു എന്ന് വിളിക്കുന്ന രണ്ടാമത്തെ മകന്റെ വിവാഹമാണെന്നും ഈ വിവാഹത്തിന്റെ വിശേഷങ്ങൾ പിന്നീടുള്ള വീഡിയോകളിൽ വ്യക്തമാക്കുമെന്നും ആരോമൽ അറിയിച്ചു. മാത്രമല്ല ഈ വീഡിയോ എടുക്കാൻ തന്നെ അമ്മ ഏർപ്പാടാക്കി ഇരിക്കുകയാണ് എന്നും ആരോമൽ പങ്കുവച്ചിട്ടുണ്ട്.

ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ആണ് വിവാഹിതനായത്. ലാവണ്യ എന്നാണ് വധുവിന്റെ പേര് ,വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കുവെച്ചത്, വിവാഹം നടത്തിയത് ലളിതമായാണ്. എന്നാൽ 23 വയസിലെ വിവാഹത്തെ വിമർശിച്ചു ചിലർ രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ മകൻറെ വിവാഹത്തിന് സീമ ജി നായർ വന്നിരുന്നില്ല. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ലൊക്കേഷനിൽ ആണെന്നും തിരക്കുകൾ ആയതുകൊണ്ടാണ് അമ്മ വരാതിരുന്നത് എന്നും ആരോമൽ വീഡിയോയിലൂടെ പറഞ്ഞു.സ്നേഹസീമ എന്ന യൂട്യൂബ് ചാനലിൽ സീമാ ജി നായർ വളരെയധികം സജീവമാണ്.

തൻറെ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളും പ്രവർത്തികളും വിശേഷങ്ങളൊക്കെ നടി പ്രേക്ഷകർക്ക് പങ്കുവയ്ക്കാറുണ്ട്, ആദ്യനാളുകളിൽ ശരണ്യയെ കുറിച്ചുള്ള നിരവധി വീഡിയോകളും നടി പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. അക്കാലത്ത് യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. സീമാ ജി നായർ ഫേസ്ബുക്കിലും വളരെ ആക്ടീവ് ആണ്. യൂട്യൂബ് ചാനലിൽ ഏറ്റവുമധികം വിശേഷങ്ങൾ പങ്കുവെച്ചു എത്തുന്നത് മകൻ ആരോമൽ ആണ്. ആദ്യകാലങ്ങളിൽ മിനിസ്ക്രീൻ പരമ്പരകളിലൂടെ ആയിരുന്നു സീമ സജീവമായത്. പിന്നീട് മലയാള സിനിമയിലും മികച്ച വേഷങ്ങൾ ചെയ്തു താരം ശ്രദ്ധ നേടിയിട്ടുണ്ട്.

Articles You May Like

x