ഈ ഓണം എനിക്ക് സ്‌പെഷലാണ്, അകലെ നിന്നാണെങ്കിലും ഞാൻ എന്റെ മകളെ കണ്ടു, ഞാൻ പോയാൽ എൻ്റെ മകളെ നിങ്ങൾ നോക്കണം, എൻ്റെ നന്മകൾ അവളുടെ രക്തത്തിലുണ്ടാകും, എനിക്ക് അതാണു ദൈവം വിധിച്ചത്; ബാല

മലാളികളുടെ പ്രിയ താരമാണ് ബാല. ഇത്തവണത്തെ ഓണം തനിക്ക് സ്‌പെഷലാണെന്ന് പറയുകയാണ് നടൻ. മകളെ അകലെനിന്നെങ്കിലും കാണാനായി. താൻ പോയാൽ മകളെ നിങ്ങളെല്ലാവരും നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെറിയ വാക്കുകൾക്കു നമ്മുടെ മനസ് വേദനിപ്പിക്കാനാകും. ചെറിയ വാക്കുകൾ തന്നെ മതി നമ്മെ മുകളിലേക്കു കൊണ്ടുപോകാനും. ഈ ഓണം എനിക്ക് സ്‌പെഷലാണ്. ഞാൻ എന്റെ മകളെ കണ്ടു. എന്റെ പാപ്പുവിനെ ഞാൻ കണ്ടു.’ എനിക്കു വേണ്ടി കൈയടിക്കണം. ഓപറേഷനൊക്കെ കഴിഞ്ഞു വന്നിരിക്കുകയാണ്. തൽക്കാലം ഞാൻ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ട്. ഞാൻ പോയിക്കഴിഞ്ഞാൽ നിങ്ങളെല്ലാവരും എന്റെ മകളെ നോക്കണം. അത് ഓർത്തിട്ടാണ് എല്ലാ നല്ല കാര്യങ്ങളും ഞാൻ ചെയ്യുന്നത്.

എന്റെ മകളെ അകലെനിന്നാണു കണ്ടത്. എനിക്ക് അതാണു ദൈവം വിധിച്ചത്. ഞാൻ പോയാലും ഞാൻ ചെയ്യുന്ന നന്മകൾ എന്റെ മകളുടെ രക്തത്തിലുണ്ടാകും. നിങ്ങൾ എല്ലാവരും അവളെ നോക്കുമെന്ന ഉറപ്പുമുണ്ട്.

നമ്മൾ സ്‌നേഹിക്കുന്നവർ കൂടെയിരുന്ന്, ഉമ്മ കൊടുത്ത്, അന്നം കൊടുത്ത്, ഒന്നിച്ചിരിക്കുന്നതാണ് ആഘോഷം. അതാണ് ഓണവും. ഒരാൾ മറ്റൊരാളെ സ്‌നേഹിക്കണമെങ്കിൽ ഒരു രക്തബന്ധവും ആവശ്യമില്ല. ചില രക്തബന്ധങ്ങൾ തന്നെ നമ്മെ ചതിക്കും. ചില രക്തബന്ധങ്ങളോട് അത്യാവശ്യത്തിന് 10,000 രൂപ ചോദിച്ചുനോക്കൂ. തരില്ല.”

ചില നിയമങ്ങൾ കള്ളന്മാർക്കായി ഉണ്ടാക്കിയതാണ്. സത്യസന്ധമായി ഇരിക്കുന്നവർക്കും കഷ്ടപ്പെട്ട് സ്‌നേഹിക്കുന്നവർക്കുമെല്ലാം വേദനയുണ്ടാകും. ഇതാണു വിധി. ഇതാണ് ഇപ്പോഴത്തെ ലോകം. ഒരു അച്ഛനെയും മകളെയും പിരിക്കാനുള്ള ശാസ്ത്രമോ മതമോ ദൈവമോ ഇവിടെയില്ലെന്നും ബാല കൂട്ടിച്ചേർത്തു.

Articles You May Like

x