Television

സീരിയൽ നടി ശ്രീലയക്ക് പെൺകുഞ്ഞ് ജനിച്ചു; സന്തോഷ വാർത്ത പങ്ക് വെച്ച് ശ്രീലയുടെ സഹോദരിയും നടിയുമായ ശ്രുതി ലക്ഷ്‌മി

മിനിസ്ക്രീൻ പരമ്പരകളിലെ കുട്ടി മണി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് ശ്രീലയ. മിനിസ്ക്രീൻ താരവും മലയാള സിനിമ താരവുമായ ശ്രുതി ലക്ഷ്മിയുടെ സഹോദരിയാണ് ശ്രീലയ. ശ്രീലയ ഏറ്റവുമധികം തിളങ്ങിയത് മിനിസ്ക്രീൻ പരമ്പരകളിലൂടെ ആയിരുന്നു. വിവാഹത്തിനുശേഷം മറ്റുള്ള നടിമാരെ പോലെ തന്നെ നടി അഭിനയരംഗത്തു നിന്നും ഇടവേള എടുത്തു. ഇപ്പോഴിതാ ജീവിതത്തിലേക്ക് വന്ന പുതിയ അതിഥിയെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.ശ്രുതി ലക്ഷ്മിയാണ് ഈ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. ഒരു അമ്മയായി എന്നതാണ് ആ വാർത്ത. പെൺകുഞ്ഞാണ് ശ്രീലയയ്ക്ക് ലഭിച്ചിരിക്കുന്നത്.

2021 ജനുവരി മാസത്തിലായിരുന്നു ശ്രീലയയുടെ വിവാഹം കഴിഞ്ഞത്. റോബിൻ ആണ് താരത്തിന്റെ ഭർത്താവ് .ശ്രീലയയുടെ രണ്ടാം വിവാഹമാണിത്. 2017 ലാണ് ശ്രീലയ കുവൈത്തിൽ എഞ്ചിനീയറായ നിവിൽ ചാക്കോയെ വിവാഹം ചെയ്യുന്നത്. പിന്നീട് ദാമ്പത്യ ജീവിതത്തിലെ പൊരുത്തകേടുകൾ കൊണ്ട് ഇരുവരും വിവാഹമോചിതരായി. അതിന് ശേഷം ഏറെക്കാലം താരം അഭിനയരംഗത്തു നിന്നും വിട്ടു നിന്നിരുന്നു. എന്നാൽ ശ്രീയ വിവാഹമോചിതയായ വിവരമൊന്നും വാർത്തകളിൽ ഇടംപിടിച്ചില്ല, രണ്ടാമത്തെ വിവാഹ സമയത്താണ് ശ്രീലയ വീണ്ടും വിവാഹിതയായി എന്ന വാർത്ത പുറത്തുവന്നത്. വിവാഹശേഷം താമസിച്ചിരുന്നത് വിദേശത്ത് ആയിരുന്നു, പ്രസവത്തിനായി നാട്ടിലേക്ക് എത്തിയതായിരുന്നു.

സിനിമാ സീരിയൽ താരം ലിസിയാണ് താരത്തിനെ അമ്മ. ഒരു പിടി നല്ല ചിത്രങ്ങളിലൂടെ ലിസിയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. എല്ലാവരുടെയും സ്വദേശം കണ്ണൂരാണ് .എല്ലാവരും പഠിച്ചു വളർന്നത് എല്ലാം കണ്ണൂരിലേ ശ്രീകണ്ടാപുരം എന്ന സ്ഥലത്താണ്. പിന്നീട് അഭിനയരംഗത്തേക്ക് തിരിയുകയായിരുന്നു. ശ്രുതി ലക്ഷ്മി വിവാഹം കഴിച്ചിരിക്കുന്നത് ഒരു ഡോക്ടറെയാണ്.ശ്രുതി ലക്ഷ്മിയും മിനിസ്ക്രീൻ പരമ്പരകളിൽ സജീവമായിരുന്നു. ദിലീപ് ചിത്രത്തിലൂടെയാണ് താരം ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചത്.വിവാഹത്തിനുശേഷവും ശ്രുതിലക്ഷ്മി അഭിനയരംഗത്ത് നിറഞ്ഞുനിന്നിരുന്നു, ഇപ്പോൾ ഈ അടുത്ത് മോൻസന്റെ കേസുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം പിടിച്ചിരുന്നു .

ശ്രുതിലക്ഷ്മിയാണ് ശ്രീലയ അമ്മയായ വിവരം പ്രേക്ഷകരെ അറിയിച്ചത്. ബേബിഷവർ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് 2022ൽ ഞങ്ങളുടെ കുടുംബത്തിലെ പുതിയ സന്തോഷമെന്ന് ചൂണ്ടിക്കാട്ടി ചിത്രങ്ങളും പങ്കു വെച്ചിട്ടുണ്ട്. ചിത്രങ്ങളിൽ സുന്ദരിയായിണ് ശ്രീലയ തിളങ്ങിയിരിക്കുന്നത്. മിനിസ്ക്രീൻ പരമ്പരകളിൽ നിരവധി താരങ്ങളാണ് ആശംസകളുമായി രംഗത്തെത്തിയത്. ശ്രീലയ സോഷ്യൽ മീഡിയയിലൂടെ  ബേബി ഷവർ ചിത്രങ്ങൾ പുറത്തു വിട്ടിരുന്നു. അമ്മയാകാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് കുഞ്ഞിനു വേണ്ടി മാസങ്ങളായി തങ്ങൾ കാത്തിരിക്കുകയാണെന്ന് പ്രസവ സമയത്ത് മാത്രമേ നാട്ടിലേക്ക് എത്തുകയുള്ളൂ എന്നും  താരം അറിയിച്ചിരുന്നു. വിവാഹത്തിനു ശേഷം നടി സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരുന്നു. റോബിനും ഒത്തുള്ള എല്ലാ സന്തോഷ നിമിഷങ്ങളും താരം പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്.

amrtha

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago