Television

കുടുംബവിളക്കിൽ നിന്നും ഞാൻ പിന്മാറുന്നു ; ലൈവിൽ വന്ന് വിഷമം പങ്കുവെച്ച് അമൃതാ നായർ

മലയാളത്തിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള പരമ്പരയാണ് കുടുംബ വിളക്ക്. മലയാളി കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പര റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ്. ജനപ്രിയ ചാനൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര മികച്ച കഥാമുഹൂർത്തങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി കൊണ്ടാണ് ഓരോ ദിവസവും മുന്നേറുന്നത്. മറ്റനേകം മികച്ച പരമ്പരകൾ ഉണ്ടെങ്കിലും ചാനൽ പ്രോഗ്രാം റേറ്റിങ്ങിൽ അവയെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് കുടുംബവിളക്കിന്റെ കുതിപ്പ്. തന്മാത്ര എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച മീരാ വാസുദേവ് ആണ് കുടുംബവിളക്ക് പരമ്പരയിൽ കേന്ദ്ര കഥാപാത്രം.

സുമിത്ര എന്ന ശക്തയായ കഥാപാത്രമായി മീര എത്തുന്ന പരമ്പരയിലെ മറ്റു അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. വലിയൊരു കുടുംബത്തിൻറെ വിളക്കായ സുമിത്രയെ ചുറ്റിപ്പറ്റിയാണ് പരമ്പരയുടെ കഥ മുന്നോട്ട് പോകുന്നത്. കുടുംബ വിളക്കിൽ സുമിത്രയുടെ മകളുടെ കഥാപാത്രമായ ശീതളായി ശ്രദ്ധ നേടിയ താരമാണ് അമൃത നായർ. ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃത നായർ കുടുംബവിളക്കിലെ മികച്ച വേഷത്തിലൂടെ പ്രേക്ഷക മനസ്സിൽ കുടിയേറുകയായിരുന്നു.

നെഗറ്റീവ് റോളിലൂടെയാണ് കുടുംബ വിളക്കിൽ അമൃത നായർ എത്തുന്നതെങ്കിലും പ്രേക്ഷകർക്ക് പ്രിയപ്പെട്ട കഥാപാത്രമാണ് അമൃതയുടേത്. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലും താരം എത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ കുടുംബവിളക്കിൽ നിന്നും താൻ പിന്മാറുന്നു എന്ന വാർത്തയാണ് അമൃത നായർ പങ്കുവെക്കുന്നത് . ഇൻസ്റ്റാഗ്രാം വഴി ലീവിൽ വന്നാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. ആരാധകരുടെ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടിയായാണ് താരം നേരിട്ട് ലൈവിൽ വന്ന് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

പരമ്പരയിൽ നിന്നും പിന്മാറുന്നതിൽ തനിക്ക് ഒരുപാട് സങ്കടമുണ്ടെന്നും ചില വ്യക്തിപരമായ കാരണങ്ങൾ ആണ് പിന്മാറാനുള്ള കാരണമെന്നും അമൃത പറയുന്നു. കുടുംബവിളക്കിലൂടെയാണ് താൻ വളർന്നതെന്നും എല്ലാരും ഒരുപാട് സ്നേഹവും സഹായവും പിന്തുണയും തനിക്ക് നൽകിയെന്നും അമൃത നായർ പറയുന്നു. കുടുംബവിളക്ക് കുടുംബത്തിൽ തനിക്ക് ഒരുപാട് നല്ല സൗഹൃദങ്ങൾ ഉണ്ടെന്നും ഇനിയും അതൊക്കെയും കാത്ത് സൂക്ഷിക്കുമെന്നും അമൃത വിഡിയോയിൽ പറഞ്ഞു. കുടുംബവിളക്കിൽ മറ്റൊരു താരം പിന്മാറിയപ്പോഴാണ് ആ വേഷത്തിലേക്ക് അമൃത നായർ എത്തുന്നത്. എന്നാൽ ശീതൾ എന്ന കഥാപാത്രത്തെ അമൃതയോടാണ് പ്രേക്ഷകർ കൂടുതൽ ചേർത്ത് വെച്ചത്.

ഇനിയും ഇതു പോലെ നല്ല അഭിനേതാക്കളോടൊപ്പം അഭിനയിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു എന്നും. ഓരോ സഹപ്രവർത്തകരുടെയും പെരെടുത്ത് പറഞ്ഞുമാണ് അമൃത നായർ നന്ദി പറഞ്ഞത്. വിഡിയോയിൽ ഉടനീളം അമൃത നായർ കുടുംബവിളക്കിൽ നിന്നും പിന്മാറുന്നതിൽ ഉള്ള തന്റെ വിഷമം പങ്കുവെക്കുന്നുണ്ട്. അമൃതയുടെ വിടവാങ്ങൽ കുടുംബവിളക്ക് ആരാധകർക്ക് വലിയ വേദനയാണ് സമ്മാനിക്കുന്നത്. കുടുംബവിളക്കിലെ മിന്നും താരമായിരുന്ന ശീതലിന്റെ വിടവാങ്ങൽ പരമ്പരക്ക് വലിയൊരു അഭാവം തന്നെ ആയിരിക്കും.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago