തൻറെ വിവാഹത്തിന്റെ അന്ന് തന്നെ നടിമാരായ ഹരിതയ്ക്കും പ്രതീക്ഷയ്‌ക്കും എട്ടിന്റെ പണി കൊടുത്ത് നടി റബേക്ക; വൈറലായി വീഡിയോ

സ്തൂരിമാനിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട നടി റബേക്ക സന്തോഷ് വിവാഹിതയായി. യുവ സംവിധായകന്‍ ശ്രീജിത്ത് വിജയന്‍ ആണ് വരന്‍. വളരെക്കാലത്തെ പ്രണയം സാക്ഷാത്കാരമായതിന്റെ സന്തോഷത്തിലാണ് രണ്ട് പേരും. കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ശ്രീജിത്ത്. ബിബിന്‍ ജോര്‍ജിനെ നായകനാക്കി മാര്‍ഗംകളി എന്നൊരു ചിത്രവും ഒരുക്കി.

സോഷ്യല്‍ മീഡിയയില്‍ റബേക്ക ഇടുന്ന ഫോട്ടോകളും കുറിപ്പുകളുമെല്ലാം വേഗം തന്നെ വൈറല്‍ ആകാറും ഉണ്ട്. വിവാഹത്തിന് മുന്നോടിയായി താരത്തിന്റെ ഹല്‍ദി ചടങ്ങുകള്‍ ആഘോഷമാക്കിയതിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു. സ്വകാര്യഹോട്ടലില്‍ ആഘോഷമായിട്ടായിരുന്നു റബേക്കയുടെ ഹല്‍ദി ചടങ്ങുകള്‍ നടന്നത്. സിനിമാ സീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. സലീംകുമാര്‍, രമേശ് പിഷാരടി, ദിനേഷ് പ്രഭാകര്‍, ശ്രീറാം രാമചന്ദ്രന്‍, പ്രതീക്ഷ തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഹല്‍ദി ആഘോഷം അവസാനിച്ചത് കൂട്ടുകാര്‍ വര്‍ണങ്ങള്‍ വാരി വിതറി റബേക്കയെ കടലില്‍ മുക്കിയായിരുന്നു. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള കടലില്‍ ആയിരുന്നു റബേക്കയെ കൂട്ടുകാരെല്ലാരും ചേര്‍ന്ന് എടുത്തിട്ടത്.

റബേക്കയുടെ വിവാഹ നിശ്ചയം ഫെബ്രുവരി 14ന് ആയിരുന്നു. പ്രണയവിവാഹം ആയതുകൊണ്ടാകാം വിവാഹ നിശ്ചയം നടത്താന്‍ പ്രണയദിനം തന്നെയായിരുന്നു ഇരുവരും തിരഞ്ഞെടുത്തത്. ചുവപ്പ് നിറത്തിലുള്ള ലഹങ്കയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു വിവാഹനിശ്ചയത്തിന് താരമെത്തിയത്. ടെലിവിഷന്‍ പ്രേക്ഷകരുടെ കാവ്യയായി വന്ന് മനം കവര്‍ന്ന നടിയാണ് റബേക്ക സന്തോഷ്. തൃശൂരുകാരിയായ റബേക്ക സന്തോഷ് ചുരുങ്ങിയകാലം കൊണ്ടാണ് ആരാധക ലക്ഷങ്ങളുടെ മനസ്സില്‍ ഇടം നേടിയത്. ബാല്യകാലം മുതല്‍ക്കെ മലയാള മിനിസ്‌ക്രീനില്‍ സജീവമായിരുന്നു താരം. നാടകത്തിലൂടെ അഭിനയം ആരംഭിച്ച ഈ കലാകാരി സിനിമകളിലും സീരിയലുകളിലും വേഷമിട്ടാണ് കസ്തൂരിമാനില്‍ എത്തിയത്.

രണ്ടായിരത്തി പതിനൊന്നില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കുഞ്ഞിക്കൂനന്‍ എന്ന പരമ്പരയിലൂടെ ബാലതാരമായാണ് റബേക്ക ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ഒരുപിടി മലയാള ചിത്രത്തിലും, അനേകം മിനിസക്രീന്‍ പരമ്പരകളിലൂടെയും മലയാളികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളായി മാറി. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്ത ‘മിഴി രണ്ടിലും, സ്‌നേഹക്കൂട്’ തുടങ്ങിയ പരമ്പരകളിലൂടെയാണ് റബേക്ക ഏറെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ ഏഷ്യാനെറ്റിലെ കസ്തൂരിമാനായിരുന്നു താരത്തെ പ്രശസ്തയാക്കിയത്. അഭിനയത്തിന് പുറമെ ആങ്കറിങ്ങിലും കഴിവ് തെളിയിച്ച താരമാണ് റബേക്ക.

അതീവ സുന്ദരിയായി എത്തിയ റബേക്ക ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. നീല ബോര്‍ഡറുള്ള പട്ടുസാരിയും എംബ്രോയ്ഡറി വര്‍ക്കുകള്‍ നിറഞ്ഞ ജാക്കറ്റുമായിരുന്നു റെബേക്കയുടെ വിവാഹ വേഷം. ആന്റിക്ക് ലുക്കിലെ ആഭരണങ്ങളാണ് ധരിച്ചത്. താരം പാട്ടിനോടൊപ്പം ചുവടു വെച്ചാണ് മണ്ഡപത്തില്‍ പ്രവേശിച്ചത്. എറണാകുളം നോര്‍ത്ത് പറവൂരിലെ റിസോര്‍ട്ടില്‍ വച്ച് നടത്തിയ വിവാഹ പരിപാടിയില്‍ നമിതാ പ്രമോദും സലീം കുമാറും അടക്കം നിരവധി സിനിമാ സീരിയല്‍ താരങ്ങള്‍ പങ്കെടുത്തു. നീണ്ട അഞ്ച് വര്‍ഷക്കാലത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും ഒന്നാകുന്നത്. വിവാഹം സോഷ്യല്‍ മീഡിയ ഒന്നടങ്കം വൈറലായി കഴിഞ്ഞു. വിവാഹ ചിത്രങ്ങളും വീഡീയോകളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഇപ്പോൾ റബേക്കയുടെ വിവാഹത്തിൽ നടന്ന ഒരു രസകരമായ വീഡിയോയാണ് ശ്രദ്ധേയം ആയി മാറുന്നത്, വിവാഹത്തിന് പങ്കെടുക്കാൻ വന്ന തൻറെ ഉറ്റ സുഹൃത്തുക്കളായ നടി ഹരിതയ്ക്കും പ്രതീക്ഷയ്‌ക്കും എട്ടിന്റെ പണിയാണ് നടി റബേക്ക കൊടുത്തിരിക്കുന്നത്, ഫോട്ടോഷൂട്ടിന് ശേഷം ഇരുവരെയും സവിമ്മിങ് പൂളിൽ തള്ളി ഇടുന്ന വീഡിയോ ഇതിനോടകം വൈറലായി മാറീട്ടുണ്ട്

Articles You May Like

x