Television

നടി റബേക്കാ സന്തോഷിന് വിവാഹം , ആഘോഷമാക്കി താരങ്ങളും ആരാധകരും ; വിവാഹ വീഡിയോ കാണാം

ടെലിവിഷന്‍ പ്രേക്ഷകരുടെ കാവ്യയായി വന്ന് മനം കവര്‍ന്ന നടിയാണ് റബേക്ക സന്തോഷ്. തൃശൂരുകാരിയായ റബേക്ക സന്തോഷ് ചുരുങ്ങിയകാലം കൊണ്ടാണ് ആരാധക ലക്ഷങ്ങളുടെ മനസ്സില്‍ ഇടം നേടിയത്. ബാല്യകാലം മുതല്‍ക്കെ മലയാള മിനിസ്‌ക്രീനില്‍ സജീവമായിരുന്നു താരം. നാടകത്തിലൂടെ അഭിനയം ആരംഭിച്ച ഈ കലാകാരി സിനിമകളിലും സീരിയലുകളിലും വേഷമിട്ടാണ് കസ്തൂരിമാനില്‍ എത്തിയത്.

രണ്ടായിരത്തി പതിനൊന്നില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കുഞ്ഞിക്കൂനന്‍ എന്ന പരമ്പരയിലൂടെ ബാലതാരമായാണ് റബേക്ക ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ഒരുപിടി മലയാള ചിത്രത്തിലും, അനേകം മിനിസക്രീന്‍ പരമ്പരകളിലൂടെയും മലയാളികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളായി മാറി. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്ത ‘മിഴി രണ്ടിലും, സ്നേഹക്കൂട്’ തുടങ്ങിയ പരമ്പരകളിലൂടെയാണ് റബേക്ക ഏറെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ ഏഷ്യാനെറ്റിലെ കസ്തൂരിമാനായിരുന്നു താരത്തെ പ്രശസ്തയാക്കിയത്. അഭിനയത്തിന് പുറമെ ആങ്കറിങ്ങിലും കഴിവ് തെളിയിച്ച താരമാണ് റബേക്ക.

സോഷ്യല്‍ മീഡിയയില്‍ റബേക്ക ഇടുന്ന ഫോട്ടോകളും കുറിപ്പുകളുമെല്ലാം വേഗം തന്നെ വൈറല്‍ ആകാറും ഉണ്ട്. ഇപ്പോള്‍ നടി വിവഹത്തിനുള്ള ഒരുക്കത്തിലാണ്. വിവാഹത്തിന് മുന്നോടിയായി താരത്തിന്റെ ഹല്‍ദി ചടങ്ങുകള്‍ ആഘോഷമാക്കിയതിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലാവുകയാണ്. സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ വരന്‍. കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ശ്രീജിത്ത്. ബിബിന്‍ ജോര്‍ജിനെ നായകനാക്കി മാര്‍ഗംകളി എന്നൊരു ചിത്രവും ഒരുക്കി.

സ്വകാര്യഹോട്ടലില്‍ ആഘോഷമായിട്ടായിരുന്നു റെബേക്കയുടെ ഹല്‍ദി ചടങ്ങുകള്‍ നടന്നത്. സിനിമാ സീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. സലീംകുമാര്‍, രമേശ് പിഷാരടി, ദിനേഷ് പ്രഭാകര്‍, ശ്രീറാം രാമചന്ദ്രന്‍, പ്രതീക്ഷ തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഹല്‍ദി ആഘോഷം അവസാനിച്ചത് കൂട്ടുകാര്‍ വര്‍ണങ്ങള്‍ വാരി വിതറി റബേക്കയെ കടലില്‍ മുക്കിയായിരുന്നു. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള കടലില്‍ ആയിരുന്നു റബേക്കയെ കൂട്ടുകാരെല്ലാരും ചേര്‍ന്ന് എടുത്തിട്ടത്.

ശ്രീജിത്തുമായി പ്രണയത്തിലാണെന്ന് റബേക്ക നേരത്തെ വെളിപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കു വെയ്ക്കാറുണ്ട്. ഏറെ നാളായി തുടങ്ങിയ പ്രണയമായതു കൊണ്ട് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും തന്നെ ഏറിയാമെന്ന് റബേക്ക മുന്‍പ് പറഞ്ഞിട്ടുണ്ട്. ഫെബ്രുവരി 14നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.

റബേക്കയുടെ വിവാഹ ചടങ്ങുകൾ ഇപ്പോൾ നടന്നു കൊണ്ട് ഇരിക്കുകയാണ്. വിവാഹ ചടങ്ങുകളുടെ ലൈവ് വീഡിയോ യൂട്യൂബിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എങ്ങനെയായിരിക്കും വിവാഹ ചടങ്ങുകൾ എന്നും ആരൊക്കെ പങ്കെടുക്കും എന്നും ഒക്കെയുള്ള ആകാംക്ഷയിൽ ആണ് ആരാധകർ ഇപ്പോൾ. വധുവായി തങ്ങളുടെ പ്രിയതാരത്തെ കാണാൻ പതിനായിരങ്ങൾ ആണ് കാത്തിരിക്കുന്നത്. താരത്തിന് ആശംസയുമായി നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ്റ് ചെയ്യുന്നത്. അയ്യായിരത്തോളം പേരാണ് വീഡിയോ ഇപ്പോൾ കണ്ടുകൊണ്ടു ഇരിക്കുന്നത്.

 

Niya

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

7 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago