“വിവാഹ ബ്ലൗസിലെ ആറ്റുകാലമ്മയുടെ ചിത്രം” ഒരു മാസത്തോളം വൃത്തമെടുത്താണ് അത് തുന്നിയത് ; വൈറൽ ബ്ലൗസിന് പിന്നിലെ കഥ

ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ സാന്ത്വനത്തിലെ വില്ലത്തിയായ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരം അപ്സരയുടേയും ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയല്‍ സംവിധായകനും തൃശ്ശൂര്‍ സ്വദേശിയുമായ ആല്‍ബിയും തമ്മിലുള്ള വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ചോറ്റാനിക്കര അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു കല്യാണത്തിന് പങ്കെടുത്തത്. മൂന്നു വര്‍ഷം നീണ്ടുനിന്ന സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

വളരെ സിമ്പിള്‍ ലുക്കില്‍ കേരള കസവ് സാരിയ്ക്കൊപ്പം ചുവന്ന കസ്റ്റമൈസ് ബ്ലൗസുടുത്ത് ആയിരുന്നു അപ്സര വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയത്. മുണ്ടും ഗോള്‍ഡന്‍ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആല്‍ബിയുടെ വേഷം. ചുവപ്പ്, ക്രീം കോമ്പിനേഷന്‍ ആയിരുന്നു ഇരുവരും വിവാഹത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. താരങ്ങളുടെ വിവാഹ വസ്ത്രവും ക്ഷണക്കത്തുമെല്ലാം ചുവപ്പും ക്രീമും കൂടിയതായിരുന്നു. വളരെ കുറച്ച് ആഭരണങ്ങള്‍ മാത്രമാണ് അപ്സര വിവാഹത്തിന് ധരിച്ചിരിക്കുന്നത്.

ഇപ്പോഴിതാ വിവാഹ വസ്ത്രത്തില്‍ ഒളിപ്പിച്ചുവെച്ച് രഹസ്യം ആരാധകരോട് തുറന്നു പറയുകയാണ് അപ്‌സര. വനിതാ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. ബ്ലൗസിന് പിന്നില്‍ ആറ്റുകാല്‍ ദേവിയുടെ ചിത്രം തുന്നിച്ചേര്‍ത്തിരുന്നതാണ് പ്രത്യേകത. ”ഞാന്‍ വലിയ ദേവി ഭക്തയാണെന്നും അതുകൊണ്ട് തന്നെ താലി കെട്ടുന്നസമയം ഉടുക്കുന്ന ബ്ലൗസില്‍ ദേവിയുടെ രൂപം കൂടി ഉണ്ടെങ്കില്‍ നല്ലതായിരിക്കുമെന്ന് കോസ്റ്റിയൂം ഡിസൈന്‍ ചെയ്യുന്നവരോട് പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ബ്ലാക്ക് ഗോള്‍ഡ് ബുട്ടീക്കിലാണ് വിവാഹവസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ ഏല്‍പ്പിച്ചത്. വിവാഹത്തിനും തൃശ്ശൂരിലെയും തിരുവനന്തപുരത്തെയും റിസപ്ക്ഷനായി 4 കോസ്റ്റിയൂം ആണ് ഉണ്ടായിരുന്നത്. ബ്ലൗസ് ഡിസൈന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം പറഞ്ഞ് ഒരു മാസം കഴിഞ്ഞ് വിവാഹത്തിന്റെ തലേ ദിവസമാണ് വസ്ത്രങ്ങള്‍ വാങ്ങാനായി പോയത്.”

”അതുവരെ ഒരു ഫോട്ടോ പോലും അവര്‍ കാണിച്ചിരുന്നില്ല. ബ്ലൗസ് കണ്ട് ശെരിക്കും ഞെട്ടി. ബ്ലൗസിന് പിന്നില്‍ ആറ്റുകാലമ്മയുടെ രൂപം മനോഹരമായി തുന്നിച്ചേര്‍ത്തിരുന്നു. ഞാന്‍ പ്രതീക്ഷിച്ചതിലും മനോഹരമായിട്ട് അവര്‍ ഡിസൈന്‍ ചെയ്തിരുന്നു. നല്ലൊരു സര്‍പ്രൈസ് ആയിരുന്നു എനിക്ക് അത്. മത്സ്യമാംസാദികള്‍ ഒഴിവാക്കി ഒരു മാസത്തോഛം വ്രതം എടുത്താണ് അവര്‍ അതൊരുക്കിയത.് ഹാന്‍ഡ് വര്‍ക്കായിരുന്നു മുഴുവനും. വര്‍ക്കുകള്‍ക്ക് മാത്രം 25000 രൂപയ്ക്ക് മേലെയും മെറ്റീരിയലിന്റെ ചെലവ് വേറെയുമായിരുന്നു. തിരുവനന്തപുരത്തെ ഫങ്ഷന് മുഗള്‍ വര്‍ക്കിലുള്ള കോസ്റ്റ്യൂമാണ് തയാറാക്കിയിരിക്കുന്നത്. എനിക്ക് മേക്കപ്പ് ചെയ്തത് അഭിലാഷ് ചിക്കുവാണ്. അവനാണ് കോസ്റ്റ്യൂം തീമുകളും നിറങ്ങളുമെല്ലാം തിരഞ്ഞെടുത്തത്. ”അപ്‌സര പറയുന്നു.

അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ റിസപ്ക്ഷന് എത്തിയപ്പോള്‍ അപ്‌സര മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചിരുന്നു. വിവാഹദിവസം അപ്സരയുടേയും ആല്‍ബിയുടേയും കൂടെയുണ്ടായ കുട്ടികള്‍ ഇവരുടേതാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് മറുപടി ആയി അപ്സര അത് ഞങ്ങളുടേ മക്കള്‍ അല്ലെന്നും ഞങ്ങളുടെ സഹോദരങ്ങളുടെ മക്കളാണെന്നും പറയുകയുണ്ടായി. ഇന്നലെ വിവാഹത്തിന് വന്ന മാധ്യമപ്രവര്‍ത്തകരില്‍ ചിലരാണ് ഈ വാര്‍ത്ത നല്‍കിയത്. അതുകൊണ്ടാണ് നിങ്ങളോട് ഇങ്ങനെ സംസാരിക്കുന്നതെന്നും അപ്സര പറഞ്ഞിരുന്നു.

അപ്‌സര മോനെ ശ്രദ്ധിക്കാതെ വിവാഹവേദിയില്‍ സന്തോഷിച്ചു നില്‍ക്കുന്നുവെന്ന് തരത്തിലുള്ള വാര്‍ത്തകളെ ചിരിച്ചു തള്ളുകയാണ് താരം. ഈ വാര്‍ത്തകള്‍ക്കൊക്കെ എന്ത് മറുപടി പറയാനാണഅ. ചേച്ചിയുടെ മകനാണെങ്കിലും എനിക്ക് എന്റെ മകനെപോലെയാണഅ. പറയുന്നവര്‍ പറയട്ടേ. ഞാനതൊന്നും ശ്രദ്ധിക്കുന്നില്ലെന്ും വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Articles You May Like

x