രണ്ടാം വിവാഹമാണോ? കുട്ടികളുണ്ടോ? ചോദ്യങ്ങൾക്ക് ചുട്ട മറുപടി നൽകി സാന്ത്വനത്തിലെ ജയന്തി;അപ്സരയും ആൽബിയുടെയും വൈറലായ പ്രതികരണ വീഡിയോ കാണാം

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ സാന്ത്വനത്തിലെ വില്ലത്തിയായ ജയന്തിയായി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരം അപ്‌സരയുടേയും ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയല്‍ സംവിധായകനും തൃശ്ശൂര്‍ സ്വദേശിയുമായ ആല്‍ബിയും തമ്മിലുള്ള വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ചോറ്റാനിക്കര അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു കല്യാണത്തിന് പങ്കെടുത്തത്. മൂന്നു വര്‍ഷം നീണ്ടുനിന്ന സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

വിവാഹ ശേഷം അപ്‌സര വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖം ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. കൈരളി ചാനലിലെ ഉള്ളത് പറഞ്ഞാന്‍ എന്ന സീരിയലിലൂടെയാണ് ഇരുവരും സൗഹൃദത്തിലായത്. ഒരേ മേഘലയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ് നേരത്തെ പരിജയമുണ്ടെന്നും കൂടുതല്‍ അറിയാന്‍ തുടങ്ങിയിട്ട് 3 വര്‍ഷമായെന്നും ഉള്ളത് പറഞ്ഞാല്‍ എന്ന സീരിയലിലെ അഭിനയത്തിന് എനിക്ക് മികച്ച നടിക്കും അദ്ദേഹത്തിന് മികച്ച് സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചുവെന്നും അപ്‌സര പറയുന്നു.

”ആദ്യം തന്നെ ആല്‍ബി ചോദിച്ചത് ഒന്നിച്ചു ജീവിച്ചാലോ എന്നായിരുന്നു. റണ്ടു പേരുടോയും വീടുകളില്‍ സംസാരിച്ചപ്പോള്‍ എതിര്‍പ്പുകളായിരുന്നു ഉണ്ടായത്. മതമായിരുന്നു അവിടെ പ്രശ്‌നമായത്. വീട്ടുകാരെ സങ്കടപ്പെടുത്തി ഒരു ജീവിതം ഞങ്ങള്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. അവരെ പറഞ്ഞ് മനസിലാക്കുംവരെ കാത്തിരിക്കാമെന്ന് കരുതി. അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞുപോയി. അങ്ങനെയിരിക്കെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം പറയുകയും എല്ലാവരുടേയും അനുഗ്രഹത്തോടം വിവാഹം നടത്തുകയും ആയിരുന്നു.”

എന്റെ കുടുംബത്തിലോ ആല്‍ബിയുടെ കുടുംബത്തിലോ ഇന്റര്‍കാസ്റ്റ് വിവാഹം ഉണ്ടായിരുന്നില്ല. അതുകാരണമാണ് ആദ്യം വീട്ടുകാര്‍ക്ക് വിവാഹത്തിനോട് എതിര്‍പ്പുണ്ടായത്. എന്നെ മതം മാറ്റുമോ എന്ന ആകുലതയായിരുന്നു എന്റെ അമ്മയ്ക്ക്. മറ്റൊരു അന്തരീക്ഷത്തില്‍ നിന്ന് വരുന്ന പെണ്‍കുട്ടി ഇവിടെ പൊരുത്തപ്പെട്ട് പകുമോ എന്ന ടെന്‍ഷനായിരുന്നു ആല്‍ബിയുടെ അമ്മയ്ക്ക്. ആരെയും ഇതില്‍ കുറ്റപ്പെടുത്താനാകില്ല. കൂടുതല്‍ അടുത്തറിഞ്ഞപ്പോള്‍ ആ സംശയങ്ങളൊക്കെ മാറി. ഇപ്പോള്‍ എല്ലാവരും നല്ല സന്തോഷത്തിലാണ്. അപ്‌സര പറയുന്നു.

എന്താ ഇത്ര വൈകി വിവാഹം കഴിക്കുന്നത് എന്ന തരത്തിലുള്ള ചില കമന്റുകള്‍ വന്നിരുന്നു. എന്റെ വിവാഹം ഒട്ടും വൈകിയിട്ടില്ല. എനിക്ക് 24 വയസാണ് ഇപ്പോള്‍. അതുകൊണ്ട് തന്നെ ഒട്ടും വൈകിയിട്ടില്ല, കുറച്ചു നേരത്തെ ആണെന്നതാണ് സത്യം. സംശയത്തിന് കാരണം ഞാന്‍ ചെയ്ത കഥാപാത്രങ്ങളാണ്. സാന്ത്വനത്തിലും ഞാന്‍ അവതരിപ്പിക്കുന്നത് ചിപ്പിചേച്ചിയുടെ കഥാപാത്രത്തേക്കാള്‍ പ്രായം കൂടിയ വേഷമാണ്. അതുകൊണ്ട് തന്നെ എന്നെ കുറച്ച് പ്രായം കൂടിയ ആളായാണ് പരിഗണിക്കുന്നത്. വിവാഹശേഷം ഞാനും ആല്‍ബിയും ജോലിയുടെ ഭാഗമായി തിരുവനന്തപുരത്ത് സെറ്റില്‍ ചെയ്യാനാണ് പ്ലാന്‍ ഇട്ടിരിക്കുന്നത്.

അതിനിടയില്‍ വിവാഹദിവസം അപ്‌സരയുടേയും ആല്‍ബിയുടേയും കൂടെയുണ്ടായ കുട്ടികള്‍ ഇവരുടേതാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് മറുപടി ആയി അപ്‌സര അത് ഞങ്ങളുടേ മക്കള്‍ അല്ലെന്നും ഞങ്ങളുടെ സഹോദരങ്ങളുടെ മക്കളാണെന്നും പറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് നടത്തിയ വിവാഹ റിസപ്ക്ഷന് എത്തിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ഇന്നലെ വിവാഹത്തിന് വന്ന മാധ്യമപ്രവര്‍ത്തകരില്‍ ചിലരാണഅ ഈ വാര്‍ത്ത നല്‍കിയത്. അതുകൊണ്ടാണ് നിങ്ങളോട് ഇങ്ങനെ സംസാരിക്കുന്നതെന്നും അപ്‌സര പറയുന്നു.

‘അപ്‌സരയ്ക്ക് ഒരു മകളുണ്ടെന്നും മകള്‍ വിവാഹം കണ്ട് ഹൃദയംപൊട്ടിക്കരഞ്ഞുവെന്നും വാര്‍ത്ത വന്നു. അപ്‌സരയ്ക്ക് അങ്ങനെ മകളില്ല. ഞാന്‍ മുന്‍പ് വിവാഹവും കഴിച്ചിട്ടില്ല. സോഷ്യല്‍ മീഡിയകളില്‍ എന്റെ ചേട്ടന്റെ മക്കളുടെ കൂടെ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതെല്ലാം കണ്ടും കുറേയാളുകള്‍ അപ്‌സരയോട് പറയുകയുണ്ടായി മക്കള്‍ ഉള്ള ആളെ ആണോ വിവാഹം ചെയ്തത് എന്നൊക്കെ. ഇതെല്ലാം ഞങ്ങല്‍ക്ക് മാനസികമായി സങ്കടമുണ്ടാക്കിയിട്ടുണ്ട്. പിന്നെ ഞങ്ങളുടെ ഇന്റര്‍കാസ്റ്റ് മരേജ് ആയിരുന്നു. ക്രിസ്ത്യന്‍ ആചാര പ്രകാരം കൊന്ത കഴുത്തില്‍ ചാര്‍ത്തുന്ന ആചാരമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എന്റെ അമ്മ അപ്‌സരയുടെ കഴുത്തില്‍ കൊന്ത ചാര്‍ത്തിയപ്പോള്‍ അത് നല്ലപോലെ കഴുത്തില്‍ കിടന്നില്ല. അതുകൊണ്ട് അത് കയ്യില്‍ ആയിരുന്നു വെച്ചത്. അതിനെയും ട്രോളി ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. സാന്ത്വനം സീരിയലിലെ ജയന്തിയെപോലെ ധിക്കാരിയാണെന്നെല്ലാമായിരുന്നു വാര്‍ത്തകള്‍ വന്നത്. അതുകൊണ്ട് ഞങ്ങള്‍ ഞങ്ങളായി ജീവിക്കും എന്നും’ ആല്‍ബിയും പ്രതികരിച്ചു.

Articles You May Like

x