Television

എട്ട് വർഷത്തെ പ്രണയമാണ് ഇനിയും കാത്തിരിക്കാൻ വയ്യ ; മഞ്ച് സ്റ്റാർ സിങ്ങർ താരം ആതിര മുരളി വിവാഹിതയായി

ഒരുകാലത്തു ഏഷ്യാനെറ്റ് പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായിരുന്നു മഞ്ച് സ്റ്റാർ സിംഗർ ജൂനിയർ എന്ന പരിപാടി. വളരെയധികം ആരാധകരായിരുന്നു ഒരു പരിപാടിക്ക് ഉണ്ടായിരുന്നത്. ഈ പരിപാടിയിലൂടെ ശ്രദ്ധനേടിയ താരമാണ് ആതിര മുരളി. പിന്നീട് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ആതിര സജീവ സാന്നിധ്യമായിരുന്നു. താരത്തിന്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരെ അറിയിക്കുകയും ചെയ്യാറുണ്ട്. വളരെ മികച്ച ആലാപന രീതിയിലൂടെ ആയിരുന്നു ആതിര പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്. വള്ളിക്കെട്ട് എന്ന ഒരു സിനിമയിൽ ഗായികയായും താരം എത്തിയിരുന്നു. വലിയ സ്വീകാര്യത ആയിരുന്നു ഈ ഗാനത്തിനും ലഭിച്ചിരുന്നത്.

മഞ്ച് സ്റ്റാർ സിംഗറിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി എന്ന നിലയിൽ കൂടിയായിരുന്നു താരം ശ്രദ്ധ നേടിയിരുന്നത്. മഞ്ച് സ്റ്റാർ സിംഗറിന് ശേഷം കുറെ കാലം ആതിരക്കുട്ടിയുടെ വിശേഷങ്ങൾ ഒന്നും തന്നെ പ്രേക്ഷകർ അറിയുന്നുണ്ടായിരുന്നില്ല. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളിലൂടെയാണ് ആതിര വൈറൽ ആയി മാറിയത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കുട്ടിത്തം തുളുമ്പി നിൽക്കുന്ന ആതിര ഇത്രയും വലിയ പെൺകുട്ടി ആയോ എന്ന് ഒരു നിമിഷം പ്രേക്ഷകരും അമ്പരന്ന് പോയിരുന്നു എന്നതാണ് സത്യം.

ആ വിവാഹ ചിത്രങ്ങളിലൂടെയാണ് വീണ്ടും ആതിരയെ പ്രേക്ഷകർ അറിയുന്നത്. ഇപ്പോഴിതാ ആതിര വിവാഹിതയായിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഏഴ് വർഷം നീണ്ടുനിന്ന പ്രണയത്തിന് ശേഷമാണ് താരം ഇപ്പോൾ വിവാഹിതയായിരിക്കുന്നത്. വളരെ ചെറുപ്പത്തിലേ തന്നെ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് താരം. ഇതാണ് ഇപ്പോൾ പ്രേക്ഷകരെയും അമ്പരപ്പിൽ ആഴ്ത്തിയിരിക്കുന്നത്. വിവാഹത്തിന് ഒരുങ്ങി എത്തിയ ആതിരക്ക് നിരവധി ആളുകളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. സംഗീത ഉപകരണങ്ങളിൽ വിദഗ്ധനായ ജയേഷ് ആണ് ആതിരയുടെ വരൻ. ഗിറ്റാറും വീണയും ഒക്കെ അനായാസം വായിക്കുവാൻ ഇരുവർക്കും അറിയാം. ജീവിതത്തിൽ പ്രണയത്തിന്റെ ശ്രുതിതാളങ്ങൾ ഇവർക്ക് കൂട്ട് ആവട്ടെ എന്നാണ് പ്രേക്ഷകർ ആശംസിക്കുന്നത്.

സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു തന്നെയായിരുന്നു ആതിരയുടെ വരവ്. ഇപ്പോൾ ജീവിതത്തിൽ സംഗീതം നിറഞ്ഞിരിക്കുകയാണ്.. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഒക്കെ ഇതിനോടകം തന്നെ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്. സംഗീതത്തിന്റെ പേരിൽ നിരവധി പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ടായിരുന്നു.

ആകാശവാണി പുരസ്കാരം, ഉണ്ണിമേനോൻ യുവ ഗായിക പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ആണ് താരത്തെ തേടി എത്തിയിരുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ജീവിതത്തിന് ആശംസകൾ അറിയിച്ചു കൊണ്ടാണ് പ്രേക്ഷകരും എത്തുന്നത്. വളരെ സന്തോഷം നിറഞ്ഞ ഒരു ജീവിതം തന്നെ താരത്തിന് ലഭിക്കട്ടെ എന്നും മുൻപോട്ടുള്ള ജീവിതത്തിൽ ഒരു സംഗീതം താരത്തോട് ഒപ്പം ഉണ്ടായിരിക്കട്ടെ എന്നുമൊക്കെയാണ് ആളുകൾ ആശംസിക്കുന്നത്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago