അച്ഛനും ചേച്ചിക്കും പിന്നാലെ അമ്മയും പോയി , കുടുംബത്തിലെ ദുഃഖവാർത്ത പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്

ടിക്ക് ടോക്ക് വിഡിയോയിലൂടെ പ്രേക്ഷകർക്കിടയിലേക്ക് സുപരിചിതയായി എത്തിയ താരമായിരുന്നു സൗഭാഗ്യ വെങ്കിടേഷ്. നിരവധി ആരാധകരെ ആയിരുന്നു സൗഭാഗ്യ സ്വന്തമാക്കിയത്. സൗഭാഗ്യയുടെ ഭർത്താവായ അർജുൻ സോമശേഖറും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം തന്നെയാണ്. ഇവരുടെ വാർത്തകളും സോഷ്യൽ ഇടങ്ങളിൽ ഒക്കെ തന്നെ വൈറലായി മാറാറുണ്ട്. ഇരുവരും ഒരുമിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കു മുൻപിലേക്ക് എത്തിക്കുന്ന വിശേഷങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. അടുത്തകാലത്തായിരുന്നു സൗഭാഗ്യ അമ്മയായത്. ഒരു പെൺകുഞ്ഞിനാണ് താരം ജന്മം നൽകിയത് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഓരോ വിശേഷങ്ങളും താരം പ്രേക്ഷകരെ അറിയിക്കാറുണ്ട്. സൗഭാഗ്യയുടെ കുടുംബത്തിൽ സംഭവിക്കുന്ന സന്തോഷങ്ങളും വേദനകളും ഒക്കെ തന്നെ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ സൗഭാഗ്യയുടെ കുടുംബത്തിൽനിന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.

 

അടുത്തകാലത്തായിരുന്നു സൗഭാഗ്യയുടെ അമ്മയായ താര കല്യാണിന്റെ തൊണ്ട ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഇവർ ആശുപത്രിയിലായതും. താരയുടെ ആരോഗ്യവ്യവസ്ഥയെ കുറിച്ച് നിരന്തരം ചോദിച്ചുകൊണ്ടാണ് സൗഭാഗ്യയ്ക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് പ്രേക്ഷകർ തന്നെയായിരുന്നു. ഇപ്പോൾ സൗഭാഗ്യ പങ്കു വച്ചിരിക്കുന്നത് അർജുന്റെ അമ്മയുടെ മരണവാർത്തയാണ്. അർജുനും സൗഭാഗ്യവും അമ്മയും ചേർന്നുനിൽക്കുന്ന ചിത്രങ്ങൾക്കൊപ്പം ഒരു കുറിപ്പ് കൂടി കുറിച്ചിട്ടുണ്ട് ഞങ്ങളുടെ കണ്ണിൽ നിന്നും മാഞ്ഞാലും ഒരിക്കലും മനസ്സിൽ നിന്ന് മായില്ല. ഇന്ന് രാവിലെയാണ് അർജുന്റെ അമ്മ രാധ ടി കെ മരണമടയുന്നത്. തിരുവനന്തപുരം കോട്ടക്കൽ സ്കൂളിലെ അധ്യാപികയാണ്. 73 വയസ്സായിരുന്നു എന്നും സൗഭാഗ്യ കുറിക്കുന്നു. നിരവധി ആളുകളാണ് ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുന്നത്. അടുത്ത സമയത്തായിരുന്നു അർജുന്റെ അച്ഛനും സഹോദരന്റെ ഭാര്യയും മരണപ്പെട്ടിരുന്നത്. ആ വേദന മായും മുൻപേ ആണ് ഇപ്പോൾ അമ്മ കൂടി ഇവരെ വിട്ടു പോയിരിക്കുന്നത് ഇത് സഹിക്കാൻ സാധിക്കാത്ത തന്നെയാണ് ഈ കുറിപ്പ് താരം പങ്കുവെച്ചിരിക്കുന്നത് ആശ്വസിച്ചു കൊണ്ട് എത്തിയിരിക്കുന്നവർ നിരവധിയാണ്.

 

അർജുനും സൗഭാഗ്യം സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ സജീവമായിരുന്നു. അതുകൊണ്ടുതന്നെ അർജുന്റെ വീട്ടുകാരെയും പ്രേക്ഷകർക്ക് സുപരിചിതമാണ്. മകളുടെ ഓരോ വിശേഷങ്ങൾക്കും അർജുന്റെ കുടുംബത്തെയും യൂട്യൂബിലും മറ്റും പ്രേക്ഷകർ കണ്ടിട്ടുണ്ട്. അർജുന്റെ സഹോദരന്റെ മകളെ സ്വന്തം മകളെ പോലെയാണ് സൗഭാഗ്യ നോക്കുന്നത് എന്നതും ആളുകൾ മനസ്സിലാക്കിയിട്ടുള്ളതാണ്. ഇപ്പോൾ ഈ വേദന താങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇരുവരും. കുറച്ചു കാലങ്ങളായി അർജുന്റെ കുടുംബത്തെ തുടർന്നുകൊണ്ടിരിക്കുകയാണ് ഇത്തരത്തിലുള്ള വേദനിപ്പിക്കുന്ന വിയോഗങ്ങൾ ആണ്. ഇത് പ്രേക്ഷകരിലും ദുഃഖം നിറയ്ക്കുന്നുണ്ട്. സൗഭാഗ്യയുടെ അമ്മയായ താരകല്യാണിന്റെ വിദ്യാർത്ഥിയായിരുന്നു അർജുൻ സോമശേഖർ. ആ കാലത്താണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആവുന്നതും. പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഇവരുടെ വിവാഹം നടക്കുന്നതും. വിവാഹം കഴിഞ്ഞതിനു ശേഷം താര കല്യാൺ ഒരു മകന്റെ കുറവ് നികത്തിക്കൊടുക്കുകയായിരുന്നു അർജുൻ.

Articles You May Like

x