Television

365 ദിവസത്തിന് ശേഷം സന്തോഷ വാര്‍ത്ത പങ്കുവെച്ച് എലീന പടിക്കല്‍! ആശംസകള്‍ അറിയിച്ച് പ്രിയപ്പെട്ടവര്

ടെലിവിഷൻ രംഗത്തെ പ്രേക്ഷകർക്ക് എല്ലാം പരിചിതമായ മുഖം ആണ് എലീന പടിക്കലിന്റെ. അവതാരികയായി മാത്രമായിരുന്നില്ല താരം തിളങ്ങിയിട്ടുള്ളത്. എഷ്യാനെറ്റിലെ പരമ്പരയിൽ തന്നെ താരം എത്തിയിട്ടുണ്ട്. ഭാര്യ എന്ന സീരിയലിലെ വില്ലത്തി കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. അതിമനോഹരമായ ഒരു വേഷം വളരെ പക്വതയോടെ തന്നെ കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചിരുന്നു എന്നതാണ് സത്യം. ബിഗ് ബോസ് റിയാലിറ്റി ഷോയിലും താരം മത്സരാർത്ഥിയായി എത്തിയിരുന്നു . അടുത്ത കാലത്തായിരുന്നു താരം വിവാഹിതയായിരുന്നത്.

സ്വന്തമായി യൂട്യൂബ് ചാനലും താരത്തിന് ഉണ്ട്. തന്റെ വിശേഷങ്ങളൊക്കെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട് താരം. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം തന്നെയാണ് താരം എന്ന് പറയേണ്ടിയിരിക്കുന്നു. വിവാഹജീവിതം പിന്നിട്ടു ഒരു വർഷം കഴിഞ്ഞപ്പോൾ അതിനെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതാണ് ഇപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 2021 ആഗസ്റ്റ് 30 നായിരുന്നു എലീനയും രോഹിതും തമ്മിൽ വിവാഹിതരായത്. വളരെയധികം വാർത്താപ്രാധാന്യം നേടിയ ഒരു വിവാഹം തന്നെയായിരുന്നു ഇവരുടെ. 365 ദിവസത്തെ സന്തോഷകരമായ വിവാഹ ജീവിതത്തെക്കുറിച്ച് വാചാലയാകുന്നുണ്ട് താരം.

365 ദിവസത്തെ സന്തോഷകരമായ വിവാഹ ജീവിതം, ഹാപ്പി ഫസ്റ്റ് ആനിവേഴ്സറി എന്നാണ് ഇൻസ്റ്റഗ്രാമിൽ ആരാധകർക്ക് മുൻപിൽ ഒരു കുറിപ്പായി താരം പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളിരുവരും സുരക്ഷിതരും സന്തോഷം ഉള്ളവരും ആണെന്ന് നിങ്ങളെ അറിയിക്കുന്നു. സുഹൃത്തുക്കളും ആരാധകരും ഒക്കെ നിരവധി കമന്റുകളുമായി എത്തിയിട്ടുണ്ട്. മികച്ച ആശംസകൾ ആണ് തരത്തിന്റെ സുഹൃത്തുക്കൾ നൽകിയിരിക്കുന്നത്. ആരാധകരും ഇവർക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.

ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയ സമയത്ത് തന്നെ തന്റെ പ്രണയത്തെ കുറിച്ച് എലീന തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുന്നില്ല എന്നും എന്നാൽ വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ തങ്ങൾ ഒന്നു ചേരു എന്നുമായിരുന്നു പറഞ്ഞിരുന്നത്. താൻ പ്രണയിക്കുന്ന ആൾ കോഴിക്കോട്ടുകാരൻ ആണ് എന്നും തന്നെപ്പോലെ തന്നെ വീട്ടിൽ ഒറ്റ കുട്ടിയാണെന്നും ഒക്കെ തന്നെ താരം വെളിപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിൽ വച്ച് ആയിരുന്നു ഇരുവരും തമ്മിൽ കാണുന്നത് എന്നും, ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു എന്നും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് വീട്ടുകാർ ഇവരുടെ വിവാഹത്തിന് സമ്മതം മൂളിയത് എന്നുമൊക്കെ പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

വിവാഹശേഷം യാത്രകൾക്ക് പ്രാധാന്യം നൽകുവാൻ ആയിരുന്നു രണ്ടുപേരും തീരുമാനിച്ചിരുന്നത്. ഇപ്പോഴും അവതരണ രംഗത്ത് സജീവ സാന്നിധ്യമാണ് താരം. വിവാഹ ശേഷം താരം ഗർഭിണിയാണ് എന്ന തരത്തിലുള്ള വാർത്തകളൊക്കെ തന്നെ പ്രചരിച്ചിരുന്നു. അപ്പോഴൊക്കെ താരം പറഞ്ഞിരുന്നത് തങ്ങൾ കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുന്നതതെ ഉള്ളൂ എന്നാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരെ അറിയിക്കാറുണ്ട്. ഇടയ്ക്ക് ചോദ്യോത്തര വേളകളിലൂടെ ആരാധകർക്കിടയിലേക്ക് താരം എത്തുകയും ചെയ്യാറുണ്ട്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago