ഒറ്റപ്പെടലിന്റെ വേദന ഒരിക്കലും മാറില്ല, അമ്മ പറഞ്ഞിട്ടുണ്ട്, എന്തു സങ്കടം വന്നാലും തളർന്നിരിക്കരുത്: ജൂഹിയുടെ സ്വരമിടറി

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നടി ജൂഹി റുസ്തഗി. ഏകദേശം മൂന്ന് മാസം മുൻപാണ് ജീവിതത്തിൽ വലിയൊരു നഷ്ടം സംഭവിച്ചത് .അമ്മ ഒരു അപകടത്തിൽ മരണപ്പെട്ടു ,എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് നടിയുടെ അച്ഛൻ മരണപ്പെടുന്നത് .പിന്നീട് വളർന്നതും പഠിച്ചതും ഒക്കെ അമ്മയുടെ തണലിൽ ആയിരുന്നു .ഇപ്പോൾ അമ്മ നഷ്ടപ്പെട്ടതിന്റെ വേദന തനിക്ക് നികത്താൻ ആകുന്നില്ല എന്നും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നിമിഷമാണ് ഇതന്നും നടി പറയുന്നു.

അമ്മ ജീവിച്ചിരുന്നപ്പോൾ ഒരിക്കലും തനിച്ചാകരുത്. ഒറ്റയ്ക്ക് അധ്വാനിച്ച് ജീവിക്കണം എന്നുഎപ്പോഴും പറയുമായിരുന്നു ,ഇപ്പോഴാണ് ആ വാക്കുകൾ ഓർമിക്കുന്നത് നടി പറയുന്നു. ചോറ്റാനിക്കരയിൽ വച്ചായിരുന്നു സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽ പെടുന്നത് . അപകടത്തിൽപ്പെട്ട അമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .സഹോദരൻ ഫോൺ വിളിച്ചു പറഞ്ഞത് വേഗം ഹോസ്പിറ്റലിലേക്ക് വരാനായിരുന്നു . അച്ഛൻ മരണ ശേഷം ആദ്യമായാണ് സഹോദരൻ കരഞ്ഞു കാണുന്നത് അപ്പോൾ തന്നെ ഹോസ്പിറ്റലിൽ ചെന്നപ്പോഴാണ് അമ്മ മരണപ്പെട്ടു എന്ന വാർത്ത അറിയുന്നതും .

എറണാകുളത്തെ ഫ്ലാറ്റിൽ ഇപ്പോൾ ഞാൻ തനിച്ചാണ് താമസിക്കുന്നത് . ഷൂട്ടിംഗ് വരുമ്പോൾ തനിക്കിഷ്ടപ്പെട്ട ഒക്കെ ഉണ്ടാക്കി കാത്തിരിക്കാൻ അമ്മയില്ല എന്ന സങ്കടം ഉള്ളിൽ ഉണ്ടെന്നു പറയുന്നു . അമ്മയുടെ മരണശേഷം സോഷ്യൽ മീഡിയയിൽ ഒന്നും നടി സജീവമായിരുന്നില്ല. മൂന്നു മാസങ്ങൾക്ക് ശേഷമാണ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തന്നെ ജീവിതത്തിലെ നഷ്ടങ്ങളെക്കുറിച്ച് തുറന്നു പറയുന്നത്. ഉപ്പും മുളകും പരമ്പരയിൽ നിന്ന് വളരെ അപ്രതീക്ഷിതമായാണ് നടി പിന്മാറിയത്. താരത്തിന്റെ സീരിയലിലെ വിവാഹത്തിന് ശേഷം ആയിരുന്നു നടിയുടെ പിന്മാറ്റം.

ഇടക്കാലത്ത് സുഹൃത്ത് രോവിനെ വിവാഹംകഴിക്കുകയാണ് എന്ന വാർത്തകളും പുറത്തു വന്നു. പ്രമുഖ മാധ്യമങ്ങളെല്ലാം ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളും നടത്തിയിരുന്നു.രോവിനും അമ്മയും തമ്മിൽ അടുത്ത ബന്ധമാണെന്നും മകനെ പോലെയാണ് അദ്ദേഹത്തെ കാണുന്നത്, അമ്മയുടെ മരണത്തിനു ശേഷം തന്നെ ആശ്വസിപ്പിച്ചത് രോ വിൻ ആണെന്നും എന്നും നടി പറയുന്നു. ഒരു ഒരു ഷോർട്ട് ഫിലിമിന്റെ ലൊക്കേഷനിൽ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ ബന്ധം പ്രണയമായി മാറുകയായിരുന്നു. വിവാഹം അടുത്തൊന്നും ഉണ്ടാകില്ല എന്നും കുറെയധികം പഠിക്കാനുണ്ടെന്നും പഠനത്തിന് ശേഷം മാത്രമേ വിവാഹത്തിന് കാര്യത്തെ കുറിച്ച് ആലോചിക്കുക ഉള്ളൂ എന്നും നടി വ്യക്തമാക്കി.

ജീവിതത്തിൽ അമ്മ എപ്പോഴും പറയുന്ന ഒരു കാര്യം ആരെയും ഡിപൻഡ് ആകരുത് എന്നായിരുന്നു. ഇപ്പോഴാണ് തനിക്ക് അത്മനസ്സിലാകുന്നത്. അപകടം നടക്കുന്ന ദിവസം വീട്ടിൽ നിന്ന് ഉമ്മയും തന്ന് അമ്മ ഇറങ്ങി പോയതാണ്, പെട്ടെന്ന് ഇല്ലാതായി എന്നത് തന്നെ മനസ്സിന് ഒരുപാട് വിശ്വസിപ്പിക്കാൻ ഒരുപാട് സമയം എടുത്തു. അമ്മയുടെ വാക്കുകൾ കേട്ട്, അമ്മയുടെ ഉപദേശങ്ങൾ കൈകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Articles You May Like

x