അമ്മയില്ലെന്ന വിഷമം ചേച്ചിയുള്ളത്‌കൊണ്ട് ഇനി ഉണ്ടാവില്ല ; സ്വന്തം അമ്മയെപോലെ ലച്ചുവിനെ ചേര്‍ത്തുപിടിച്ച് നടി നിഷാ സാരംഗ്

ജനപ്രീതി നേടിയ മലയാളം മിനിസ്‌ക്രീന്‍ പരമ്പരയായ ഉപ്പും മുളകും സീരിയലിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ജൂഹി റസ്ഥാഗി. സീരിയലില്‍ ലച്ചു എന്ന കഥാപാത്രമാണ് താരം ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ലച്ചുവെന്ന പേരില്‍ തന്നെയാണ് ജൂഹിയെ അറിയുന്നതും. ഉപ്പും മുളകും സീരിയല്‍ അവസാനിപ്പിച്ചെങ്കിലും താരത്തിന് ഇന്നും ഏറെ ആരാധകരുണ്ട്. ഉപ്പും മുളകും പറയാതെ നിര്‍ത്തിയത് ആരാധകരില്‍ സങ്കടമുണ്ടാക്കിയിരുന്നു. ഉപ്പും മുളകും ടീം സീ ടിവിയിലൂടെ തിരിച്ചെത്തുന്ന വാര്‍ത്ത ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കിയിട്ടുണ്ട്. എരിവും പുളിയും എന്ന പേരിലാണ് സീരിയല്‍ വരുന്നത്. സീരിയലിന്റെ ടീസര്‍ വൈറലായിരുന്നു.

പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി റുസ്തഗി. എറണാകുളത്ത് ബിസിനസായിരുന്നു ജൂഹിയുടെ അച്ഛന്. രഘുവീര്‍ ശരണ്‍ റുസ്തഗി എന്നാണ് പേര്. അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ ഒരു മലയാളി പെണ്‍കുട്ടിയെത്തന്നെ തേടിപ്പിടിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് താരം നേരത്തേ നല്‍കിയിരുന്ന അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചോറ്റാനിക്കര സ്വദേശിയാണ് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി. പപ്പ മരണപെട്ടതോടെ അമ്മയാണ് ജൂഹിയ്ക്ക് ഒപ്പം ലൊക്കേഷനില്‍ എത്താറുള്ളത്. എന്നാല്‍ അച്ഛനു പിന്നാലെ അമ്മയുടെ വിയോഗം താരത്തെ ഏറെ തളര്‍ത്തി. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു അമ്മയ്ക്ക് അപകടം സംഭവിച്ചത്.

ഞാന്‍ ഇനി എന്തു ചെയ്യും, എനിക്ക് ഇനി ആരാ ഉള്ളത് , എന്തിനാ അമ്മ പോയെ കണ്ണ് തുറക്ക് അമ്മാ. . അമ്മയുടെ ചേതനയറ്റ ശരീരത്തിന് അടുത്തിരുന്ന് ജൂഹി കരഞ്ഞ്‌കൊണ്ട് പറഞ്ഞ വാക്കുകള്‍ കേട്ടുനിന്നവരുടെയെല്ലാം ചങ്ക് തകര്‍ക്കുന്നതായിരുന്നു. അതെല്ലാം ഇന്നും ഒരു മലയാളികള്‍ക്കും മറക്കാന്‍ കഴിയില്ല. അമ്മയുടെ വിയോഗത്തില്‍ നിന്നും ജൂഹി എത്രയും പെട്ടെന്ന് പഴയ ജീവിതത്തിലേക്ക് എത്തണമെന്ന പ്രര്‍ത്ഥനയായിരുന്നു ആരാധകര്‍ക്ക്. ഇപ്പോഴിതാ താരം വേദനകള്‍ എല്ലാം മനസ്സില്‍ ഒതുക്കി സോഷ്യല്‍ മീഡിയയിലും ഷൂട്ടിലും സജീവമായി തുടങ്ങി.

സോഷ്യല്‍ മീഡിയയില്‍ അമ്മയുടെ വിയോഗത്തിന് ശേഷം താരം പങ്കുവെച്ച ചിത്രം ക്ഷണ നേരംകൊണ്ടായിരുന്നു വൈറലായത്. സാരിയുടുത്ത് ചിരിച്ച മുഖത്തോടെയുള്ള ചിത്രമായിരുന്നു ജൂഹി പങ്കുവെച്ചത്. ഇപ്പോഴിതാ നിഷ സാരംഗ് പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. ലച്ചുവിനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ചിരിച്ചുള്ള ചിത്രങ്ങളാണ് നിഷ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചേച്ചി ഉള്ളതുകൊണ്ട് അമ്മയില്ല എന്ന വിഷമം ജൂഹിയ്ക്ക് ഇനി ഉണ്ടാവില്ലെന്നും ഇങ്ങനെ ചേര്‍ത്തുപിടിക്കുമ്പോള്‍ നമ്മുടെ മനവും നിറയും എന്നുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ കാണുന്നത്. ഡോക്ടര്‍ റോവിനുമായി പ്രണയത്തിലാണ് ജൂഹി. ആല്‍ബം ഷൂട്ടിംങിനിടെ പ്രണയത്തിലാവുകയായിരുന്നു ഇരുവരും. റോവിനൊപ്പമുള്ള ചിത്രങ്ങള്‍ ജൂഹി പങ്കുവെച്ചിരുന്നു.

Articles You May Like

x