Television

വളരെ വര്‍ഷത്തെ കഷ്ടപ്പാടിൻ്റെ ഫലമാണ് ഇന്ന് വരുന്ന അവസരങ്ങൾ, അത് ഒട്ടും ഈസി ആയിരുന്നില്ല, ദീപിക പദുകോണിനൊപ്പം സമയം ചിലവഴിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു; അപര്‍ണ പറയുന്നു

അപര്‍ണയും ജീവയും ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. അവതാരകരായി കടന്നുവന്നവരാണ് ഇവര്‍. പിന്നീട് സിനിമകളിലും ഇരുവരും അഭിനയിച്ചിരുന്നു. യൂട്യൂബിലും സജീവമായിരുന്നവരാണിവര്‍. പിന്നീട് ഇവരുട ചാനല്‍ പോകുകകയും വീണ്ടും ഇവര്‍ പുതിയ ചാനല്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇവരുടെ അഭിമുഖങ്ങളും പെട്ടെന്ന് വൈറലാകാറുണ്ട്. ഇപ്പോഴിതാ ധന്യാവരമ്മയുടെ ചാറ്റ് ഷോയില്‍ അപര്‍ണയും ജീവയും നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. ക്യാബിന്‍ ക്രൂവായിരുന്ന അപര്‍ണ പിന്നീട് മോഡലായും കണ്ടന്റ് ക്രിയേറ്ററായും മാറുക ആയിരുന്നു.

വളരെ വര്‍ഷത്തെ കഷ്ട്ടപ്പാടാണ് തനിക്ക് ഇന്ന് വരുന്ന അവസരങ്ങളെന്നാണ് താരം പറയുന്നത്. അടുത്തിടെ ദീപിക പദുക്കോണുമായി സംവദിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. സൗത്ത് ഇന്ത്യയില്‍ നിന്നും തനിക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. അതിലേക്ക് തന്നെ വിളിച്ചപ്പോള്‍ പ്രാങ്ക് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത് എന്നാണ് അപര്‍ണ പറയുന്നത്. തനിക്ക് പ്രതീക്ഷിക്കാതെയാണ് ആ അവസരം ലഭിച്ചതെന്നും ഇന്‍ഫ്‌ളുവന്‍സറായ ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അവസരം ലഭിക്കു ന്നതെന്നും മറ്റുള്ള ഇന്‍ഫ്‌ലൂവന്‍സേഴ്‌സിന് വലിയ ബ്രാന്റുകളുമായി കൊളാബ് കിട്ടുന്നത് കാണുമ്പോള്‍  എന്തുകൊണ്ട് എനിക്ക് അങ്ങനെ കിട്ടുന്നില്ലെന്ന് ഞാന്‍ ചിന്തിക്കുമായിരുന്നു.

ദീപിക പദുകോണിനൊപ്പം സമയം ചിലവഴിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. ദീപിക പദുകോണിന്റെ 82 ഈസ്റ്റ് എന്നൊരു ബ്രാന്റുണ്ട്.’ 82 ഈസ്റ്റിന്റെ ക്യാംപെയിന്റെ ഭാഗമായാണ് താരത്തെ ഞങ്ങള്‍ മീറ്റ് ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും ദീപികയോട് ഒറ്റയ്ക്ക് ഇരുന്ന് സംവദിക്കാനുള്ള അവസരം ഉണ്ടായിരുന്നു.

ആറ് ക്രീയേറ്റേഴ്‌സിനെയാണ് അവര്‍ തെരഞ്ഞെടുത്ത് വിളിച്ചത്. അതില്‍ ഞാന്‍ മാത്രമാണ് സൗത്തില്‍ നിന്നും സെലക്ടായത്. അത് വലിയ ഒരു അവസരമായിരുന്നു. എന്നും ആ നിമിഷങ്ങള്‍ ഞാന്‍ ജീവിതത്തില്‍ ഓര്‍ക്കുമെന്നും മുന്‍പ് അവസരം ലഭിക്കാതെ സങ്കടം വരുമ്പോള്‍ എല്ലാം ജീവയോട് പറയുമായിരുന്നുവെന്നും ക്ഷമയോടെ കാത്തിരിക്കുവെന്ന് ജീവ പറയുമായിരുന്നുവെന്നും താരം പറയുന്നു.

asif

Recent Posts

കുടുംബവിളക്കിലെ സുമിത്രയായി വേഷമിടുന്ന മീര വാസുദേവ് വീണ്ടും വിവാഹിതയായി , ആശംസകളുമായി സീരിയൽ ലോകവും ആരാധകരും

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് സുമിത്ര. പരമ്പര സൂപ്പര്‍ ഹിറ്റായതോടെ മീര വാസുദേവും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ രംഗത്തെ മിന്നും…

6 days ago

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

4 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago