Television

നന്ദുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് സീമ ജീ നായർ പറഞ്ഞ വാക്കുകൾ; നിന്റെ ശരീരം വേദനയിൽ വലിഞ്ഞു മുറുകുമ്പോളും നിന്റെ പുഞ്ചിരിക്കുന്ന മുഖമേ ഞങ്ങൾ കണ്ടിട്ടുള്ളു

നന്ദു മഹാദേവ എന്ന ഈ പേര് ഏതൊരു മലയാളികൾക്കും സുപരിചിതമാണ്, കാൻസർ ബാധിച്ചിട്ടും പുഞ്ചിരിയോടെ നേരിട്ട വ്യക്തി, ഏവർകും പ്രചോദനമായിരുന്നു നന്ദു മഹാദേവ, നന്ദു ഈ ലോകത്ത് നിന് പോയിട്ട് നാല് മാസം ആകുന്നു, നന്ദുവിന്റെ വിയോഗത്തിന്റെ അന്ന് കേരളം മൊത്തം കരയുകയായിരുന്നു എന്ന് തന്നെ പറയാം, നന്ദുവിനെ കണക്ക് തന്നെ ഏവർക്കും സുപരിചിതയായിരുന്നു ശരണ്യയും ഇരുവരും ഈ ലോകത്ത് നിന്ന് വിടപറഞ്ഞിട്ടും കേരളീയരുടെ ഹൃദയത്തിൽ മരിക്കാതെ ഇന്നും ജീവിക്കുന്നുണ്ട്

ഇരുവരെയും സ്വന്തം മക്കളെ പോലെ നോക്കിയ താരമായിരുന്നു നടി സീമ ജി നായർ, മരണ ശേഷവും ഇരുവരുടെ എല്ലാ കർമത്തിലും സീമ ജി നായർ ഉണ്ടായിരുന്നു എന്നത് എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്, ഇന്ന് നന്ദു മഹാദേവന്റെ ജന്മദിനമാണ്, നന്ദുവിന്റെ പിറന്നാളിനോട് അനുബന്ധിച്ച് നടി സീമ ജി നായർ പങ്ക് വെച്ച വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയം ആകുന്നത്, തൻറെ സോഷ്യൽ മീഡിയയിൽ കൂടെയാണ് താരം കുറിപ്പ് പങ്ക് വെച്ചത്, കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

ഇന്ന് സെപ്റ്റംബർ 4.. ഞങ്ങളുടെ പ്രിയ നന്ദുട്ടന്റെ ജന്മദിനം.. അവൻ പോയിട്ട് 4 മാസങ്ങൾ ആവുന്നു.. നീ പോയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ ദിനം.. അറിയാത്ത ഏതോ ലോകത്തിരുന്ന് (അല്ല,ഈശ്വരന്റെ തൊട്ടടുത്തിരുന്നു) പിറന്നാൾ ആഘോഷത്തിന്റെ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടാവും.. മോനെ നീ പോയതിന്റെ വേദനയുടെ ആഴത്തിൽ നിന്നും ഇതുവരെ മോചിതരാവാൻ സാധിച്ചിട്ടില്ല.. എത്ര വേദനകൾ സഹിക്കുമ്പോളും വേദനയാൽ നിന്റെ ശരീരം വലിഞ്ഞു മുറുകുമ്പോളും നിന്റെ പുഞ്ചിരിക്കുന്ന മുഖമേ ഞങ്ങൾ കണ്ടിട്ടുള്ളു..

നിന്നെ സ്നേഹിച്ചവർക്കെല്ലാം വേദനകൾ സമ്മാനിച്ച് വേദനയില്ലാത്ത ലോകത്തേക്ക് നീ പറന്നകന്നപ്പോൾ ഞങ്ങൾ വേദനകൊണ്ട് തളരുകയായിരുന്നു.. പലപ്പോളും പിടിച്ചു നിൽക്കുന്നത് നിന്റെ ചില വാക്കുകളുടെ കരുത്തു കൊണ്ടാണ്.. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം.. എന്റെ പ്രിയപ്പെട്ട മോന് യശോദമ്മയുടെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.. ഇതായിരുന്നു നടി സീമ ജി നായർ പങ്ക് വെച്ച കുറിപ്പ്, നന്ദുവിന്റെ വിയോഗത്തിന് ശേഷം സീമയെ ഏറ്റവും തളർത്തിയത് നടി ശരണ്യയുടെ വിയോഗമായിരുന്നു, നിരവധി പേരാണ് സീമയുടെ കുറിപ്പിന് താഴെ കണ്ണ് നിറയ്ക്കുന്ന അഭിപ്രായങ്ങൾ രേഖപെടുത്തിരിക്കുന്നത്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago