Television

‘മുത്തച്ഛന്‍മാരുടെ സ്‌നേഹം അനുഭവിക്കാന്‍ എന്റെ കുഞ്ഞിന് ഭാഗ്യമില്ല, അതിന് പകരമായി അവള്‍ക്ക് നല്‍കിയത് മുത്തശ്ശിമാരെ’

ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സൗഭാഗ്യ വെങ്കടേഷും അര്‍ജുന്‍ സോമശേഖരനും. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. സൗഭാഗ്യയുടെ അമ്മയും നടിയും നര്‍ത്തകിയുമായ താര കല്യാണും പേരക്കുട്ടി പിറന്ന സന്തോഷം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം തന്റെ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൗഭാഗ്യ രംഗത്തെത്തിയിരുന്നു. ഭാവിയിലേക്ക് ഞങ്ങള്‍ക്ക് ജീവിക്കാന്‍ നിങ്ങള്‍ തന്ന പ്രാര്‍ത്ഥനയും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നുള്ള അടിക്കുറിപ്പിന് ഒപ്പമാണ് സൗഭാഗ്യ കുഞ്ഞിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരുന്നത്. സുദര്‍ശന അര്‍ജുന്‍ ശേഖര്‍ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്.

അതുപോലെ തന്നെ ലേബര്‍ റൂമിലേക്ക് കയറുന്നതിന് തൊട്ടു മുന്‍പ് പകര്‍ത്തിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സൗഭാഗ്യയെ കെട്ടിപ്പിടിച്ചു ആശംസകള്‍ നേരുന്ന അര്‍ജുന്റെ വീഡിയോ ആണ് ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. അര്‍ജുന്‍ കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ചിത്രവും വൈറലായിരുന്നു. സ്നേഹത്തില്‍ പൊതിഞ്ഞ ഒരു തികഞ്ഞ സമ്മാനം എന്റെ കൈകളില്‍ വെച്ചിരിക്കുന്നു എന്നായിരുന്നു അര്‍ജുന്‍ കുഞ്ഞിനൊപ്പമുള്ള ചിത്രത്തിന് നല്‍കിയ കുറിപ്പ്. ശ്രീറാം രാമചന്ദ്രന്‍, അമല്‍ രാജ്ദേവ്, ശ്രുതി രജനീകാന്ത്, റാഫി, താര കല്യാണ്‍, അശ്വതി നായര്‍, ആര്‍ ജെ മാത്തുക്കുട്ടി തുടങ്ങിയവരെല്ലാം അര്‍ജുന്റെ ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

അര്‍ജുനും കുഞ്ഞിനുമപ്പമുള്ള ചിത്രം സൗഭാഗ്യയും പങ്കുവെച്ചിരുന്നു. ഒരു കുഞ്ഞ് നിങ്ങളുടെ ഹൃദയത്തില്‍ നിറയുന്നു എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്. മുക്ത, പേളി മാണി, താര കല്യാണ്‍, ശ്രുതി രജനീകാന്ത് തുടങ്ങി നിരവധി പേരാണ് സൗഭാഗ്യയുടെ പോസ്റ്റിന് താഴെ കമന്റുമായെത്തിയത്. ‘വെല്‍ക്കം റ്റു തന്ത തള്ള ക്ലബ്’ എന്നായിരുന്നു രാജ് കലേഷിന്റെ കമന്റ്. ഇതിനു ശേഷം കുഞ്ഞും സൗഭാഗ്യയും അര്‍ജുനും കൂടിയുള്ള റീല്‍സും താരം പങ്കുവെച്ചിരുന്നു. എന്‍ന്തന്‍ ഉയിരേ എന്ന ഗാനം ആണ് ബാഗ്രൗണ്ട് മ്യൂസിക്കായി ഇട്ടിരിക്കുന്നത്. ഗര്‍ഭകാലം മുതലുളള ഓരോ കാര്യങ്ങളും സോഷ്യല്‍ മീഡിയ വഴി സൗഭാഗ്യ ആരാധകരെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ സൗഭാഗ്യ പങ്കുവെച്ച രണ്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. സൗഭാഗ്യയുടെ അമ്മയും മുത്തശ്ശിയും അര്‍ജുന്റെ അമ്മയും കുഞ്ഞും ഒത്തുള്ള ചിത്രമാണ് ഒന്ന്. ചിത്രത്തിന്റെ കൂടെ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ‘ ഇത് അമൂല്യമായ ചിത്രമല്ലേ? 4 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടത്, എന്റെ ഭര്‍ത്താവിന് ഈ വര്‍ഷമാണ് പപ്പയെ നഷ്ടപ്പെട്ടത്. അതിനാല്‍ തന്നെ ഒരു മുത്തച്ഛന്റെ ശുദ്ധമായ സ്‌നേഹം അനുഭവിക്കാന്‍ എന്റെ കുഞ്ഞിന് ഭാഗ്യമില്ല. എന്നാല്‍ ദൈവം എല്ലായ്പ്പോഴും ഒരാളെ എല്ലാത്തില്‍ നിന്നും അകറ്റില്ല. ദൈവം അവള്‍ക്ക് സ്‌നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു മുത്തശ്ശിയെയും നല്‍കി.’ എന്നായിരുന്നു താരം ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍.

Niya

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago