മകളെ വിറ്റ് കാശുണ്ടാക്കുന്നവരല്ലേ നിങ്ങൾ എന്ന് ചോദിച്ചവരുണ്ട് ; ഞങ്ങൾക്ക് ആരുടേയും സഹതാപം വേണ്ട – സലീം കോടത്തൂർ

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് ഷോയിലൂടെ ശ്രദ്ധേയമായി മാറിയ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. തന്റെ യൂട്യൂബ് ചാനലിലൂടെയും താരം വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്.സലീം കോടത്തൂരിന്റെ മകളും ഗായികയും നര്‍ത്തകിയുമൊക്കെയായ ഹന്ന മോളെ കാണാനായെത്തിയതിന്റെ വീഡിയോയും ലക്ഷ്മി പങ്കിട്ടിരുന്നു. ഈ പെരുന്നാള്‍ ഹന്ന മോളോടൊപ്പമെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പോസ്റ്റ് ചെയ്തത്. മകളെക്കുറിച്ചുള്ള വിശേഷങ്ങൾ സലീം കോടത്തൂരും ലക്ഷ്മിയുമായി പങ്കുവെച്ചിരുന്നു.

ലക്ഷ്മി നക്ഷത്രയുടെ വീഡിയോകളെല്ലാം കണ്ട് ഹന്നയ്ക്ക് അവരെ വലിയ ഇഷ്ടമാണെന്നും അങ്ങനെയാണ്സ്റ്റാര്‍ മാജിക് കണ്ടിട്ടാണ് ലക്ഷ്മിയോട് ഇഷ്ടം തോന്നിയത്. യൂട്യൂബിലെ വീഡിയോയും ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങളുമെല്ലാം ഡൗണ്‍ലോഡ് ചെയ്ത് കാണിക്കാറുണ്ട്. ഉപ്പയുടെ കൈയ്യില്‍ ലക്ഷ്മിയുടെ നമ്പറില്ലേയെന്ന് ചോദിക്കുമായിരുന്നു. ഇനാഗുറേഷനൊക്കെ വരുമ്പോള്‍ എന്താണ് ഇവിടേക്ക് വരാത്തതെന്ന് ചോദിക്കുമായിരുന്നു. കൊല്ലം ഷാഫിയോട് ലക്ഷ്മിയെക്കുറിച്ച് ഹന്ന ചോദിക്കുമായിരുന്നു. അങ്ങനെയാണ് നമ്പര്‍ കൊടുത്തത്. പെരുന്നാളിന് ശേഷമായി വരാമെന്നായിരുന്നു ഹന്നയോട് പറഞ്ഞത്. ഉപ്പയെയാണ് ഹന്നയ്ക്ക് ഏറെയിഷ്ടം. അത് കഴിഞ്ഞാല്‍ ഇഷ്ടം ലക്ഷ്മിയോടാണെന്നായിരുന്നു ഹന്ന പറഞ്ഞത്. തന്റെ ഫോണില്‍ നിന്നും അവള്‍ ലക്ഷ്മിയുടെ ഫോണിലേക്ക് എപ്പോഴാണ് കാണുക എന്നും കാണാന്‍ കൊതിയാവുന്നു എന്നും പറഞ്ഞ മെസ്സേജ് അയച്ചതെന്ന് സലീം കോടത്തൂര്‍ പറയുന്നു. ഹന്നയെ അറിയിക്കാതെ സര്‍പ്രൈസ് ആയി നോമ്പ്തുറ സമയത്താണ് ലക്ഷ്മി നക്ഷത്ര അവളെ കാണാനെത്തിയത്. പെട്ടന്ന് തന്റെ പ്രിയ്യപ്പെട്ട ചിന്നു ചേച്ചിയെ കണ്ടപ്പോള്‍ എന്താണെന്ന് പറയാനാവാത്ത അവസ്ഥയിലായിരുന്നു ഹന്ന.

20-ാമത്തെ വയസ്സിലായിരുന്നു സലീം കോടത്തൂരിന്റെ വിവാഹം കഴിഞ്ഞത്. ഞാനൊരിക്കലും നല്ലൊരു ഭര്‍ത്താവല്ല എന്നാല്‍ നല്ല ഭാര്യയുടെ ഭര്‍ത്താവാണെന്നായിരുന്നു സലീം കോടത്തൂര്‍ ഭാര്യയെക്കുറിച്ച് പറഞ്ഞത്. ഞാന്‍ കെട്ടിയ പെണ്ണ് എന്ന പാട്ട് ഭാര്യയെക്കുറിച്ച് എഴുതിയതാണ്. ഭാര്യ ഗര്‍ഭിണി ആയിരുന്നപ്പോള്‍ ഇഎസ്ആര്‍ കൂടി ഇന്‍ജക്ഷന്‍ എടുക്കേണ്ടി വന്നിരുന്നു. അത് ഗര്‍ഭപാത്രത്തെ ബാധിച്ചു. രണ്ടരമാസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് ഹന്നയെ പുറത്തേക്ക് കൊണ്ടുവന്നത്. അന്ന് വെറും 48 മണിക്കൂര്‍ ആയുസ്സേ അവള്‍ക്ക് പറഞ്ഞിരുന്നുള്ളൂ. ശരീരത്തിലെ പല ഭാഗങ്ങളിലും തൊലി ഉണ്ടായിരുന്നില്ല.

ജനിച്ചപ്പോഴേ ഭാരം കുറവായിരുന്നു. രണ്ട് വിരല്‍ ഉണ്ടായിരുന്നില്ല.”വീട്ടില്‍ വന്നപ്പോള്‍ നല്ല കെയര്‍ കൊടുക്കണമെന്ന് പറഞ്ഞിരുന്നു. ഹന്നയുടെ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ഡോക്ടര്‍മാരോട് വിശദമായി അന്വേഷിച്ചിരുന്നു. തന്റെ മകള്‍ നടക്കണം എന്ന് ആ പിതാവ് അതിയായി ആഗ്രഹിച്ചു. ഹന്നയെയും കൊണ്ട് ആശുപത്രികളില്‍ പോകുമ്പോള്‍ ആളുകള്‍ കൂടുകയും സുഖമില്ലാത്ത മകള്‍ എന്ന സഹതാപക്കണ്ണുകള്‍ ചുറ്റും ഉണ്ടാകുമായിരുന്നു. പിന്നീട് പരിശ്രമങ്ങള്‍ക്ക് ശേഷം അവള്‍ നടക്കാനും സംസാരിക്കാനും തുടങ്ങി. പാട്ടുകള്‍ പാടാന്‍ പിന്നീട് ആരംഭിച്ചു. സഹതാപം കിട്ടാന്‍ വേണഅടിയാണോ മകളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നത് എന്ന് പലരും അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. ആ പിതാവ് അവളെ എല്ലായിടത്തും കൊണ്ടുപോയി.ഇന്ന് തന്നെക്കാളും വലിയ സെലിബ്രിറ്റി ഹമകളാണെന്ന് അദ്ദേഹം പറയുന്നു.

കുറവുള്ളവളായി താന്‍ മകളെ എവിടേയും പരിചയപ്പെടുത്തിയിട്ടില്ലെന്നും പാട്ടും ഡാന്‍സുമൊക്കെയായി അവള്‍ക്ക് നല്ല കഴിവുണ്ടെന്നും അദ്ദേഹം പറയുന്നു. ഉദ്ഘാടനങ്ങള്‍ക്കൊക്കെ ഹന്നയെ വിളിക്കാറുണ്ട്. മകളെ വിറ്റ് കാശാക്കുകയാണോ എന്ന ചോദ്യങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ കുട്ടിയെ മാലാഖക്കുഞ്ഞ് എന്ന് പറഞ്ഞ് എല്ലാവരും വാരിയെടുക്കുന്നത് കാണുമ്പോള്‍ ആ അച്ഛന്റെ ഹൃദയം നിറയും.”എനിക്കും എന്റെ മാലാഖക്കും കുടുംബത്തിനും മറക്കാനാവാത്ത പെരുന്നാൾ രാവ് സമ്മാനിച്ചതിന് എന്നും പ്രാർത്ഥനയിലുണ്ടാകും. എന്റെ ഹന്നമോൾ ഇത്രമാത്രം സന്തോഷിച്ച മറ്റൊരു ദിവസവുമില്ല. നന്മയുണ്ടാകട്ടെ. ഒരുപാടിഷ്ടം” എന്നായിരുന്നു വീഡിയോയ്ക്ക് താഴെ സലീം കോടത്തൂർ കമന്റ് ചെയ്തത്.

Articles You May Like

x