ഹണി റോസിനെ അപമാനിക്കുന്ന തരത്തിലുള്ള വേഷപ്പകർച്ചയും ഡയലോഗും എന്ന് ആരാധകർ – സ്റ്റാർ മാജിക് തങ്കച്ചനെതിരെ വിമർശനം

ഒട്ടേറെ പ്രേക്ഷകരുള്ള മലയാളികളുടെ ഇഷ്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് സ്റ്റാർ മാജിക്. ധാരാളം ആരാധകർ ഉണ്ടെങ്കിലും ഈ പരിപാടിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉയരാറുണ്ട്. സഹ മത്സരാർത്ഥികളെ നിറത്തിന്റെ പേരിലും മറ്റും ബോഡി ഷേമിങ് നടത്താറുണ്ട് എന്ന ഗുരുതരമായ ആരോപണങ്ങൾ ഇവർക്കെതിരെ നിലനിൽക്കുന്നുണ്ടെങ്കിലും മലയാളികൾ ഇതൊന്നും വലിയ കാര്യമാക്കി എടുക്കാറില്ല. അതൊക്കെ ഒരു തമാശയായിട്ട് എടുത്താൽ മതി, കേൾക്കുന്ന ആളുകൾക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം എന്നൊക്കെയുള്ള ന്യായങ്ങൾ ആണ് മലയാളി പ്രേക്ഷകർ പറയുന്നത്.

കഴിഞ്ഞ ദിവസം തങ്കച്ചൻ വിതുര, അഖിൽ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഒരു സ്കിറ്റ് ആണ് ഇപ്പോൾ വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. മലയാള സിനിമയിലെ ഒരു താരത്തെ കളിയാക്കുന്ന തരത്തിലുള്ള സ്കിറ്റ് ആണ് ഇത് എന്നാണ് കമന്റുകൾ പറയുന്നത്. ഒരു മത്സര പരിപാടിയിൽ പങ്കെടുക്കുന്ന ഗായകൻ ആയിട്ടാണ് തങ്കച്ചൻ വിതുര ഈ സ്കിറ്റിൽ പ്രത്യക്ഷപ്പെടുന്നത്. ഉത്സവ സീസൺ കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് ജീവിക്കുന്നത് എന്നായിരുന്നു അഖിൽ അവതരിപ്പിക്കുന്ന എംജി ശ്രീകുമാറിന്റെ കഥാപാത്രം തങ്കച്ചനോട് ചോദിക്കുന്നത്. ഇതിനു മറുപടിയായി തങ്കച്ചൻ കാണിച്ച കാര്യമാണ് ഇപ്പോൾ വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. “ഉദ്ഘാടനവും ഇനാഗുറേഷനും” എന്നാണ് തങ്കച്ചൻ കളിയാക്കുന്ന സ്വരത്തിൽ പറയുന്നത്. എന്നിട്ട് തങ്കച്ചൻ തമാശ രൂപത്തിൽ നടക്കുകയാണ്. ഈ സമയത്ത് ഇദ്ദേഹത്തിന്റെ പിന്നിൽ എന്തോ കെട്ടിവെച്ച് വലിപ്പം കൂട്ടിയിട്ടുണ്ട്. തങ്കച്ചൻ നിൽപ്പും നടപ്പും എല്ലാം പിൻഭാഗം പ്രദർശിപ്പിക്കുന്ന തരത്തിലാണ്.

എന്നാൽ ഹണി റോസ് എന്ന നടിയെ അപമാനിക്കാൻ വേണ്ടിയുള്ള മനപ്പൂർവമായ ശ്രമമാണ് ഇത് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. പക്ഷെ, ഹണി റോസിന്റെ പേര് പറഞ്ഞില്ലല്ലോ എന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. പേര് പറഞ്ഞാലും ഇല്ലെങ്കിലും ഒരു വ്യക്തിയെ അവരുടെ ശരീര പ്രകൃതത്തിന്റെ പേരിൽ കളിയാക്കുന്നത് വളരെ നിലവാരം കുറഞ്ഞ പരിപാടിയാണ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത് എങ്കിലും ഈ പരിപാടിയുടെ കാഴ്ചക്കാർക്ക് അത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്നതാണ് ഏറെ ഖേദകരമായ വസ്തുത.

Articles You May Like

x