പ്രേഷകരുടെ പ്രിയ സീരിയൽ രാക്കുയിലിലെ മാനസി ആരാണെന്നറിയാമോ; തൻറെ വിശേഷങ്ങൾ പങ്കുവെച്ചു താരം

ഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് സീരിയല്‍ രാക്കുയിലില്‍ മാനസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടിയ നടിയാണ് അപ്സര. പ്രേക്ഷകര്‍ക്ക് പലപ്പോഴും അപ്സര ശരിക്കും മലയാളിയാണോ എന്ന സംശയം ഉണ്ടാവാം. എന്നാല്‍ തൃശൂര്‍ക്കാരിയാണ് അപ്‌സര. രാക്കുയിലില്‍ കിടിലനൊരു നെഗറ്റീവ് റോള്‍ ആണെങ്കിലും പ്രേക്ഷകരുടെ സപ്പോര്‍ട്ട് ലഭിക്കുന്നുണ്ടെന്നാണ് നടി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നത്.

ചെന്നൈയില്‍ സെറ്റില്‍ഡാണ് അപ്‌സര. പക്ഷേ ജനിച്ചതും വളര്‍ത്തന്നതും സ്‌കൂളില്‍ പഠിച്ചതുമൊക്കെ തൃശൂരിലാണ്. ഓഫീസിന് അകത്തിരുന്ന് എട്ട്, ഒന്‍പത് മണിക്കൂര്‍ ഇരുന്ന് ജോലി ചെയ്യാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്നും സാരിയില്‍ മോഡലിങ്ങാണ് ആദ്യം ചെയ്തിരുന്നതെന്നും താരം പറയുന്നു. ആദ്യം തമിഴില്‍ ആണ് അഭിനയിച്ച് തുടങ്ങിയത്. സണ്‍ ടിവിയ്ക്ക് വേണ്ടി അഴകി, ഇളവരസി, ബൊമ്മലാട്ടം തുടങ്ങിയ സീരിയലുകളിലാണ് അഭിനയിച്ചത്. കൂടുതല്‍ റീച്ച് ലഭിച്ചത് ബൊമ്മലാട്ടത്തിലെ മല്ലിക എന്ന കഥാപാത്രത്തിനായിരുന്നുവെന്നാണ് നടി പറയുന്നത്. ചെറിയ ഒരു വരുമാനമായിട്ടാണ് അഭിനയത്തെ ആദ്യം കണ്ടതെന്നും എന്നാല്‍ പിന്നീട് ആളുകളില്‍ നിന്ന് സ്‌നേഹം ലഭിച്ചതിനെ തുടര്‍ന്ന് അഭിനയം സീരിയസ് ആയി കാണാന്‍ തുടങ്ങിയെന്നും അപ്‌സര പറയുന്നു.

അപ്‌സരയ്ക്ക് തമിഴ്, മലയാളം ഭാഷകളിലേ പ്രേക്ഷകരെ എങ്ങനെ കാണുന്നുവെന്നുള്ള ചോദ്യത്തിന് മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു : തമിഴ് പ്രേക്ഷകര്‍ കടുത്ത ആരാധകരാണെങ്കില്‍, മലയാളി പ്രേക്ഷകര്‍ പ്രാക്റ്റിക്കലാണെന്നാണ് അപ്‌സര പറയുന്നത്. തമിഴ് പ്രേക്ഷകര്‍ അവരുടെ വീട്ടില്‍ നടക്കുന്ന ഒരു കഥായായിട്ടും, അവരുടെ വീട്ടിലെ ഒരു കുട്ടിയായിട്ടാണ് നമ്മളെ കാണുന്നത്. എന്നാല്‍ മലയാളികള്‍ നമ്മളെ ഒരു കഥാപാത്രമായി മാത്രേ കാണുന്നുള്ളുവെന്നാണ് അപ്‌സര വ്യകതമാക്കുന്നത്.

തമിഴില്‍ സീരിയല്‍ ചെയ്യുമ്പോള്‍ മലയാളത്തില്‍ ഒരെണ്ണം ചെയ്യണെമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. നെഗറ്റീവ് റോള്‍ വേണമെന്നതും എന്റെ വലിയ സ്വപ്നമായിരുന്നു. രാക്കുയില്‍ സീരിയലിലെ തുളസി എന്ന കഥാപാത്രം ആദ്യം ചെയ്തത് എന്റെ സുഹൃത്ത് വന്ദിത മനോഹരനായിരുന്നു. ആ കൂട്ടിയാണ് എന്നെ ഈ സീരിയലിലേക്ക് ക്ഷണിച്ചതെന്നും താരം പറയുന്നു. ഈ കഥ കേട്ട് ആദ്യ ഷെഡ്യൂള്‍ വന്ന് അഭിനയിച്ചപ്പോള്‍ ആള്‍ക്കാരുടെ കൈയില്‍ നിന്നും അടി കിട്ടുമെന്നാണ് വിചാരിച്ചതെന്നും താരം പറഞ്ഞു. മലയാള സിനിമയിലേക്ക് വരുമോ എന്നുള്ള പ്രതീക്ഷ ഒന്നുമില്ല. വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണെന്നും അപ്‌സര പറയുന്നു.

അഭിനയത്തോടൊപ്പം തന്നെ ഒരു ബിസിനസ്സും താരം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ കൊച്ചു ബെഡ്റൂമിനകത്ത് ഒരു ഓണ്‍ലൈന്‍ ബുട്ടീക്ക് സ്റ്റാര്‍ട്ട് ചെയിതിട്ടുണ്ടെന്നാണ് താരം പറയുന്നത്. ബ്രൈഡല്‍ ഗൗണ്‍സ് മാത്രമാണ് ഡിസൈന്‍ ചെയ്യുന്നത്. 1000 ത്തില്‍ പരം ഗൗണ്‍സ് ഇതിനോടകം ചെയ്തിട്ടുണ്ട് ബ്രൈഡല്‍ വെയര്‍ ചെയ്യാനായിരുന്നു എല്ലാവരും പറഞ്ഞത് പക്ഷെ എനിയ്ക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നത് ബ്രൈഡല്‍ ഗൗണ്‍സിലായിരുന്നുവെന്നാണ് അപ്‌സര പറയുന്നത്.

 

 

Articles You May Like

x