Television

“പ്രണയം തുറന്നു പറഞ്ഞപ്പോൾ അന്ന പൂർണയുടെ അച്ഛൻ്റെ ആ ചോദ്യം തന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു” : കൈലാസ് മേനോൻ മനസ്സ് തുറക്കുന്നു

‘തീവണ്ടി’ എന്ന മലയാള ചിത്രത്തിലൂടെ സംഗീത രംഗത്ത് ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. പിന്നീട് നിരവധി ചിത്രങ്ങളിലെ മനോഹരമായ ഗാനങ്ങൾ അദ്ദേഹത്തിൻ്റെ ഈണത്തിൽ പിറന്നതായിരുന്നു. ഇട്ടിമാണി, മെയ്ഡ് ഇൻ ചൈന, ഫൈനൽസ്, എടക്കാട് ബറ്റാലിയൻ 06, വാശി തുടങ്ങി ഒരു പിടി നല്ല സിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ചത് അദ്ദേഹമായിരുന്നു. ഈ അടുത്തിടെ ‘പണം തരും പടം’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു കൈലാസ് തൻ്റെ പ്രണയത്തെക്കുറിച്ചും, വിവാഹത്തെ സംബന്ധിച്ചും മനസ് തുറന്നത്. ഭാര്യ അന്നപൂർണയ്ക്ക് ഒപ്പമാണ് അദ്ദേഹം വേദിയിലെത്തിയത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും പിന്നീട് പ്രണയിച്ച് വിവാഹം കഴിച്ചതിനെക്കുറിച്ചാണ് കൈലാസ് മേനോനും ഭാര്യയും തുറന്നു പറഞ്ഞത്.

നല്ല സുഹൃത്തുക്കളായിരുന്നു താനും, പൂർണയുമെന്നും എല്ലാം കൊണ്ടും പൂര്‍ണ തനിയ്ക്ക് റൈറ്റ് പേഴ്‌സണ്‍ ആണ് എന്ന് തോന്നിയപ്പോഴാണ് ഇഷ്ടമാണെന്ന്   അന്നയോട് തുറന്ന് പറയുന്നതെന്നും, എന്നാൽ ഒരിക്കലും തങ്ങൾ രണ്ട് പേരും മറ്റൊരു രീതിയില്‍ സംസാരിച്ചിരുന്നില്ലെന്നും അതുകൊണ്ട് മറുപടി എന്തായിരിക്കും എന്നതോർത്ത് ഒരു ഊഹവും ഇല്ലായിരുന്നെന്നും, അതോടൊപ്പം തനിയ്ക്ക് തോന്നിയ മറ്റൊരു സംശയം താൻ അന്ന് സിനിമയില്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഇവയ്‌ക്കെല്ലാം പുറമേ ആഡ് ഫിലിംസ് മാത്രമാണ് ചെയ്തിരുന്നതെന്നും, അന്നപൂര്‍ണയുടെ കുടുംബത്തില്‍ എല്ലാവരും അഭിഭാഷകരാണെന്നും, അതുകൊണ്ട് താൻ ഇങ്ങനെയൊരു കാര്യം പറയുമ്പോൾ എന്താവും വീട്ടുകാരുടെ പ്രതികരണമെന്ന് തനിയ്ക്ക് അറിയില്ലെനന്നായിരുന്നു കൈലാസ് പറഞ്ഞത്.

വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ അന്ന പൂർണ ശരിയ്ക്കും ഞെട്ടിയെന്നും വീട്ടിൽ ചോദിച്ചിട്ട് പറയാം എന്നായിരുന്നു മറുപടിയൊന്നും, വിഷയം അവൾ വീട്ടിൽ അവതരിപ്പിച്ചപ്പോൾ തന്നെ ആദ്യം കാണണം എന്നാണ് അവരുടെ അച്ഛൻ ആവശ്യപ്പെട്ടതെന്നും, ഏത് വരെ പഠിച്ചു, എന്താ ജോലി  എന്നൊക്ക ചോദിക്കും എന്നാണ് താൻ കരുതിയതെന്നും, എന്നാൽ അദ്ദേഹത്തിൻ്റെ മറുപടി തന്നെ അത്ഭുതപ്പെടുത്തിയെന്നും ‘തൻ്റെ മകള്‍ക്ക് താൻ ആവശ്യത്തിനുള്ള വിദ്യാഭ്യാസം നല്‍കിയിട്ടുണ്ടെന്നും, അതുകൊണ്ട് അവളൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റായിരിയ്ക്കില്ല’ എന്നായിരുന്നു അച്ഛൻ്റെ മറുപടി.

വിവാഹത്തിന് മുന്‍പ് ഞങ്ങള്‍ തമ്മിൽ എപ്പോഴും തര്‍ക്കങ്ങളായിരുന്നുവെന്നും,എല്ലാ കാര്യങ്ങൾക്കും പരസ്പരം എന്തിനും, ഏതിനും അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും, എന്നാൽ വിവാഹത്തിന് ശേഷം തങ്ങൾ തമ്മില്‍ വലിയ കാര്യമായ വഴക്കുകള്‍ ഒന്നും നടന്നിട്ടില്ലെന്നും, സുഹൃത്തുക്കളെ ജീവിത പങ്കാളിയാക്കിയാലുള്ള ഗുണമാണതെന്നും, പ്രണയിക്കുമ്പോള്‍ നമ്മള്‍ നെഗറ്റീവ് ഷേഡ് ഒന്നും കാണിക്കുകയില്ലെന്നും എന്നാൽ സുഹൃത്തുക്കൾ ആവുമ്പോൾ എല്ലാ കാര്യങ്ങളും തുറന്ന് പറയുമെന്നും, താനും, അന്നപൂർണയും അങ്ങനെ രണ്ട് വ്യക്തികൾ ആണെന്നായിരുന്നു കൈലാസ് പ്രതികരിച്ചത്. ഒരുപിടി നല്ല ഗാനങ്ങൾ വരും സിനിമകളിൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിനായി അതിൻ്റെ മിനുക്കു പണികളിലാണ് താരമിപ്പോൾ. നിരവധി ആരാധകരുള്ള ഒരു സംഗീത സംവിധായകൻ കൂടിയാണ് കൈലാസ്.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago