Television

ഒന്നര മണിക്കൂറോളം ഫോണിൽ വിളിച്ച് ഗോപിക കരച്ചിൽ തന്നെയായിരുന്നു, സീരിയലിൽ കരിയർ നൽകിയ സംവിധായകന്റെ വേർപാട് സംഭവിച്ച് ദിവസങ്ങൾ കഴിയുമ്പോൾ തന്നെ എങ്ങനെ ഇത്രത്തോളം സന്തോഷവതിയായി വിവാഹനിശ്ചയം നടത്താൻ സാധിക്കുന്നുവെന്ന ചോദ്യമാണ് ഉയർന്നത്: വിവാദങ്ങളിൽ പ്രതികരിച്ച് ഗോപികയും ​ജിപിയും

ടെലിവിഷൻ താരം ഗോപിക അനിലും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഇരുവരും സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത പങ്കുവച്ചതോടെയാണ് കാര്യം ആരാധകർ അറിയുന്നത്. വിവാഹ നിശ്ചയത്തിൽ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയു ചെയ്തിരുന്നു. ഈ സന്തോഷത്തിൽ താരങ്ങൾക്ക് ആശംസകളുമായി സീരിയൽ-സിനിമാ ലോകത്തു നിന്നും ധാരാളം പേരാണ് ആശംസകളുമായി എത്തുന്നത്. താരങ്ങളും വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു.

വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ടപ്പോൾ വലിയ രീതിയിൽ ഗോപിക അനിൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. ഗോപികയുടെ വിവാഹനിശ്ചയത്തിന് നാല് ദിവസം മുമ്പാണ് താരം അഭിനയിക്കുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകൻ ആദിത്യൻ മരണപ്പെട്ടത്.

അഞ്ജലി എന്ന കഥാപാത്രം നൽകി സീരിയലിൽ കരിയർ നൽകിയ സംവിധായകന്റെ വേർപാട് സംഭവിച്ച് ദിവസങ്ങൾ കഴിയുമ്പോൾ തന്നെ എങ്ങനെ ഇത്രത്തോളം സന്തോഷവതിയായി വിവാഹനിശ്ചയം നടത്താൻ സാധിക്കുന്നുവെന്ന ചോദ്യമാണ് ഗോപികയ്ക്ക് നേരെ ഉയർന്നത്. കൂടാതെ വിവാഹം ഉറപ്പിച്ചതിനാൽ ഇനി ഗോപിക അഭിനയിക്കില്ലെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ എല്ലാത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപികയും ഗോവിന്ദ് പത്മസൂര്യയും.

‘ഞങ്ങളുടെ ഫങ്ഷന്റെ നാല് ദിവസം മുമ്പാണ് സാന്ത്വനത്തിന്റെ സംവിധായകൻ അന്തരിക്കുന്നത്. അതൊരു വലിയ ഷോക്കായിരുന്നു. എനിക്കും വലിയൊരു ഷോക്കായിരുന്നു. തലേദിവസം ഗോപിക എന്നെ വിളിച്ച് പറഞ്ഞിരുന്നു ആദിത്യൻ സാർ അനുഗ്രഹിക്കുകയും നിശ്ചയത്തിനുള്ള ബെസ്റ്റ് വിഷസ് പറയുകയും ചെയ്തുവെന്ന്. ഈ മരണം സംഭവിച്ച് നാല് ദിവസം കഴിഞ്ഞായിരുന്നു ഞങ്ങളുടെ എൻഗേജ്‌മെന്റ്.

എൻഗേജ്‌മെന്റ് മാറ്റി വെക്കണോയെന്ന് വരെ ഞാൻ ചിന്തിച്ചിരുന്നു. ഗോപികയോട് അതേ കുറിച്ച് ചോദിച്ചിരുന്നു. പക്ഷെ എന്റെ വീട്ടിലും ഗോപികയുടെ വീട്ടിലും സംസാരിക്കുമ്പോൾ അവർക്ക് മാറ്റിവെക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ലായിരുന്നു. പിന്നെ ചടങ്ങിൽ പങ്കെടുക്കാനായി കുറെ കാരണവന്മാരെ ക്ഷണിച്ചിരുന്നു. എന്റെ തന്നെ പല ബന്ധുക്കളും ജയ്പൂരിൽ നിന്ന് വരെ വന്ന് കഴിഞ്ഞു. കുറെ പ്രായമുള്ളവർ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

അവരോടൊക്കെ എന്ത് പറയും. പറഞ്ഞാൽ അവർക്ക് മനസിലാകുമോ എന്നൊക്കെ ചിന്തിച്ചു. നടത്തുകയാണെങ്കിൽ ഈ പരിപാടി പൂർണ മനസോടെ നടത്തിയിട്ടെ കാര്യമുള്ളു. അല്ലെങ്കിൽ മാറ്റി വെക്കണം. അങ്ങനെ ആലോചിച്ചപ്പോൾ എനിക്ക് മനസിലായി പരിപാടിയുമായി മുന്നോട്ട് പോവുകയെ മാർഗമുള്ളൂവെന്ന്. അതൊരു വലിയ ചലഞ്ചായിരുന്നു. കാരണം ഗോപിക ആദിത്യൻ സാറിനെ കണ്ടിട്ട് വന്നാൽ ഒക്കെയാകുമെന്ന് ഞാൻ വിചാരിച്ചിരുന്നു.

പക്ഷെ കണ്ട് വന്നശേഷവും ഒന്നര മണിക്കൂറോളം ഫോണിൽ വിളിച്ച് ഗോപിക കരച്ചിൽ തന്നെയായിരുന്നു. പിറ്റേദിവസവും അതേ വിഷമത്തിൽ തന്നെയായിരുന്നു. കണ്ണടക്കുമ്പോൾ മനസിൽ നിന്നും മുഖം പോകുന്നില്ലെന്നാണ് ഗോപിക പറഞ്ഞത്. പിന്നെ ഞങ്ങളുടെ സുഹൃത്തുക്കളിലായിരുന്നു എന്റെ പ്രതീക്ഷ. അവരെല്ലാം ഗോപികയുടെ വീട്ടിൽ ചെന്ന് അവളെ ഓക്കെയാക്കി എടുത്തു.

‘എന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെയും ഗോപിക അഭിനയം നിർത്തുകയാണോ എന്ന ചോദ്യം നിരവധി കണ്ടു. നമ്മുടെ ജീവിതത്തിൽ സന്തോഷമുള്ള ഒരു കാര്യമല്ലേ നടന്നത്. അതിന് ഗോപിക അഭിനയം നിർത്തേണ്ട കാര്യമുണ്ടോ. സാന്ത്വനം നിർത്തിയാൽ അഞ്ജലിയായി ഉണ്ടാകില്ലെന്നല്ലാതെ വിവാഹനിശ്ചയം കഴിഞ്ഞതുകൊണ്ട് ഗോപിക അഭിനയം നിർത്താൻ പോകുന്നില്ല. അഞ്ജലിയായി ഗോപിക നിങ്ങളുടെ മുമ്പിൽ വരും. എങ്ങാനും നിന്ന് പോയാൽ അത് എടുത്ത് എന്റെ തലയിൽ ഇടരുത്. എത്ര വേണമെങ്കിലും ഗോപിക അഭിനയിച്ചോട്ടെ.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago