വൃക്ക രോഗം ബാധിച്ചു കിഡ്‌ണി മാറ്റിവെച്ചു ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ഭാര്യക്ക് ക്യാൻസർ ; മരിച്ചാൽ മതിയെന്ന് വരെ ദൈവത്തോട് പ്രാർത്ഥിച്ചു നടൻ സ്ഫടികം ജോര്‍ജ്

ലയാള ചലച്ചിത്ര നടനും മലയാള സിനിമകളിലെ പ്രധാന വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന കലാകാരനുമാണ് ജോര്‍ജ്ജ് ആന്റണി അഥവാ സ്ഫടികം ജോര്‍ജ്ജ്. 1995-ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം എന്ന ചിത്രത്തില്‍ എസ്‌ഐ ജോര്‍ജ് കുറ്റിക്കാടന്‍ എന്ന വില്ലനായ പോലീസ് ഓഫീസറുടെ വേഷം മികച്ച ഒന്നായിരുന്നു. ഇതിന് ശേഷമാണഅ സ്ഫടികം ജോര്‍ജ് എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഗള്‍ഫിലെ മലയാളി ക്ലബില്‍ സ്ഥിരമായി നാടകങ്ങള്‍ അവതരിപ്പിച്ചിരുന്ന ജോര്‍ജ് 1993-ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലെ തിരുവട്ടാര്‍ മണി എന്ന വില്ലന്‍ കഥാപാത്രം ചെയ്തുകൊണ്ടാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ആ വര്‍ഷം തന്നെ റിലീസായ ചെങ്കോലിലെ തോമസ് കീരിക്കാടന്‍ എന്ന വില്ലന്‍ വേഷവും ചെയ്തു.

വില്ലന്‍ വേഷങ്ങള്‍ക്കൊപ്പം തന്നെ കര്‍ശനക്കാരനായ പോലീസ് ഓഫീസറായും വേഷമിട്ട ജോര്‍ജ്ജ് 2007-ല്‍ റിലീസായ ഹലോ എന്ന സിനിമയിലെ വടക്കാഞ്ചേരി വക്കച്ചന്‍ എന്ന കഥാപാത്രത്തോടെ കോമഡി റോളിലേക്ക് മാറി. പിന്നീട് 2018ല്‍ റിലീസായ ഫഹദ് ഫാസില്‍ ചിത്രം കാര്‍ബണിലെ അദ്ദേഹത്തിന്റെ അഭിനയവും ഏറെ ശ്രദ്ധ നേടിക്കൊടുത്തു. നീര്‍മാതളം പൂത്തകാലം, ആള്‍ക്കൂട്ടത്തില്‍ ഒരുവന്‍, ബ്ലാക്ക് കോഫി എന്നിവയാണ് അവസാനം റിലീസ് ചെയ്ത സിനിമകള്‍. ഇപ്പോള്‍ അദ്ദേഹം സിനിമകളില്‍ അത്ര സജീവമല്ല. പ്രായവും രോഗവും അലട്ടുന്നതിനാല്‍ പഴയ പോലെ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാനോ അടികൊള്ളാനോ സാധിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

സിനിമയുമായി മുന്നോട്ടു പോകുന്നതിനിടയിലായിരുന്നു പെട്ടന്ന് രോഗിയായി മാറിയത്. വൃക്ക രോഗം ബാധിച്ച് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞു. ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് ഉള്‍പ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് ജീവിതം കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ കാന്‍സര്‍ രോഗം ബാധിക്കുകയും അതിന് ചികിത്സയിലാവുകയും മരണത്തോളം പോന്ന അസുഖങ്ങള്‍ മുന്നിലെത്തിയപ്പോള്‍ തകര്‍ന്നു പോവുകയും ചെയ്തു. മരിച്ചാല്‍ മതിയെന്ന് വരെ ദൈവത്തോട് പ്രാര്‍ത്ഥിച്ച് ദിവസങ്ങള്‍ ഉണ്ടായിരുന്നുവെന്നും സ്ഫടികം ജോര്‍ജ് പറയുന്നു.

‘സിനിമയില്‍ സജീവമായിരുന്നപ്പോഴും ദൈവ വിശ്വാസത്തോടെ ധ്യാനിക്കാറഉണ്ടായിരുന്നു. സിനിമയില്‍ തിരക്ക് കുറഞ്ഞപ്പോഴും ആ പതിവ് തെറ്റിക്കാതെ മുന്നോട്ട് പോയിരുന്നത്. മരിക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ട് നടത്തിയ പ്രാര്‍ത്ഥനകള്‍ ദൈവത്തിനുള്ളതായിരുന്നു. ആയിടക്കാണ് രോഗങ്ങള്‍ സുഖപ്പെടുന്നതായി സ്വപ്നം കാണുന്നതും ആ സ്വപ്‌നങ്ങള്‍ പിന്നീട് യാഥാര്‍ഥ്യമാവുകയും ചെയ്തു. 40 ദിവസം ചൂടുവെള്ളം മാത്രം കുടിച്ച് ഉപവസിച്ചിട്ടുണ്ട്’ സ്ഫടികം ജോര്‍ജ് വ്യക്തമാക്കി.

x