ബാംഗ്ലൂർ ഡ്രഗ് കേസിൽ കുടുങ്ങി അകത്തായി, ഇത് അയാളുടെ കളിയാണ്, ഡയറക്ടറിൽ നിന്നും ഒരുപാട് ടോർച്ചർ അനുഭവിച്ചു, ഉപ്പും മുളകിൽ എന്നെ കാണാത്തതിന് കാരണം ഇതാണ്; ഇൻ്റർവ്യൂവിൽ പൊട്ടിക്കരഞ്ഞ് മുടിയൻ റിഷി

ഉപ്പും മുളകിലെ ഫ്രീക്കൻ താരമാണ് മുടിയൻ എന്ന ചെല്ലപ്പേരിൽ പ്രേക്ഷകർ വിളിക്കുന്ന റിഷി എസ് കുമാർ. വീട്ടമ്മമാരും യുവാക്കളും കുട്ടികളും, എന്തിന് പ്രായം ആയവർ വരെ മുടിയന്റെ ആരാധക വൃന്ദത്തിലുണ്ട്. നടൻ മാത്രമല്ല തികഞ്ഞ നർത്തകൻ കൂടിയാണ് മുടിയൻ. അത് പലപ്പോഴും പല എപ്പിസോഡുകളിലും ഇൻസ്റ്റാഗ്രാം വീഡിയോകളിൽ കൂടിയും താരം തെളിയിച്ചിട്ടുണ്ട്. ഡി ഫോർ ഡാൻസിലൂടെയാണ് മുടിയൻ മിനിസ്ക്രീനിലേക്ക് ചുവടെടുത്തു വെച്ചത്. മുടിയും വലിയ കണ്ണടയുമാണ് മുടിയന്റെ ആകർഷണം. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിലും ഒരു വേഷം ചെയ്തിട്ടുണ്ട് റിഷി.

എങ്കിലും ഉപ്പും മുളകും പരമ്പരയിലെ അഭിനയപ്രകടനം തന്നെയാണ് മുടിയന്റെ ആരാധകരുടെ എണ്ണം നാൾക്ക് നാൾ വർധിക്കാൻ കാരണവും. വിഷ്ണു എന്ന കഥാപാത്രത്തെയാണ് താരം ഉപ്പും മുളകിൽ അവതരിപ്പിക്കുന്നത്. ഇടക്ക് സീരിയലിലെ താരത്തിന്റെ സഹതാരങ്ങളായ ലെച്ചുവും ശിവാനിയും ഒത്ത് യുട്യൂബ് വീഡിയോകളിലൂടെയും മുടിയൻ വൈറലായിട്ടുണ്ട്. എന്നാലിപ്പോൾ റിഷിയെ മുടിയൻ എന്ന കഥാപാത്രമായി സീരിയലിൽ കാണാനില്ല. താൻ എന്തുകൊണ്ടാണ് ഉപ്പും മുളകിലെ മുടിയനായി പ്രേക്ഷകർക്ക് മുന്നിൽ വരാത്തത് എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റിഷി ഇപ്പോൾ.

വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കരിയറിൽ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് റിഷി വെളിപ്പെടുത്തിയത്. ആദ്യമായാണ് ഒരു അഭിമുഖത്തിൽ വന്നിരുന്ന് റിഷി കരയുന്നത് പ്രേക്ഷകരും കാണുന്നത്. സീരിയൽ സംവിധായകൻ കാരണം താൻ വളരെ അധികം ടോർച്ചർ അനുഭവിക്കുന്നുവെന്നാണ് റിഷി വെളിപ്പെടുത്തിയത്. ‘ഉപ്പും മുളകിന്റെ ഡയറക്ടറുമായി ഉള്ള കുറച്ച് പേഴ്സൺ ഇഷ്യൂസ് കൊണ്ടാണ് ഞാൻ മാറി നിന്നത്.’

എന്നാൽ ഇപ്പോഴിതാ എന്നെ അതിൽ നിന്നും പൂർണമായി ഒഴിവാക്കാൻ മുടിയൻ ബാംഗ്ലൂർ ഡ്രഗ് കേസിൽ കുടുങ്ങി എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് അവരിപ്പോൾ. ആ എപ്പിസോഡിന്റെ ഷൂട്ടിങ് കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ അപ്പ് ആകുമെന്നാണ് അറിയാൻ കഴിഞ്ഞത്.’ ‘അവിടെയുള്ള എന്റെ വിശ്വസ്തനായ ഒരാളാണ് പറഞ്ഞത്. പേര് ഇപ്പോൾ പറയാൻ കഴിയില്ല. അവിടെ അച്ഛനും അമ്മയ്ക്കും (നിഷ സാരം​ഗ്, ബിജു സോപാനം) ഒന്നും ഡയറക്ടറോട് ചോദിക്കാൻ പറ്റില്ല. അവർക്ക് ലിമിറ്റുണ്ട്. ഇത് അയാളുടെ കളിയാണ്. അവർക്ക് എന്നെ മാറ്റാൻ എന്തൊക്ക വഴി ഉണ്ടായിരുന്നു.’ ‘അച്ഛനും അമ്മയും പറഞ്ഞിരുന്നു ഈ എപ്പിസോഡ് ഇടരുതെന്ന്. പക്ഷെ അദ്ദേഹം കേട്ടില്ല. ഉപ്പും മുളകും സീരിയൽ ആയിരുന്നില്ല. എന്നാൽ ഇപ്പോൾ അത് സീരിയൽ ആയിരിക്കുന്നു. കരച്ചിലും ബഹളവും ഒക്കെയാണ് ഇപ്പോൾ സീരിയലിൽ.’

‘ഞങ്ങൾക്ക് പലതും പ്രോമിസ് തന്നിട്ടാണ് നിർത്തിവെച്ചത് രണ്ടാമത് തുടങ്ങിയത്. ഡയറക്ടറിൽ നിന്നും ഒരുപാട് ടോർച്ചർ അനുഭവിച്ചിട്ടുണ്ടെന്നും’, റിഷി പറയുന്നു. ഉപ്പും മുളകും സീരിയലിന്റെ ഭാ​ഗമായ ശേഷം താൻ ചില ദുരിതങ്ങൾ അനുഭവിച്ചതായി നാളുകൾക്ക മുമ്പ് നീലുവായി അഭിനയിക്കുന്ന നിഷ സാരം​ഗും വെളിപ്പെടുത്തിയിരുന്നു. റിഷിയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ താരത്തെ അനുകൂലിച്ച് എത്തി. ഉപ്പും മുളകും കാണാനുള്ള താൽപര്യം ഇപ്പോഴില്ലെന്നും കമന്റുകളുണ്ട്.

Articles You May Like

x