Television

ഡിപ്രഷനിലൂടെ കടന്നുപോയ വ്യക്തിയാണ് ഞാൻ, ആർടിസ്റ്റായത്കൊണ്ട് ഒരു പ്രശ്‌നങ്ങളുമില്ലാത്ത ഹൈഫൈ ജീവിതമാണ് ഞങ്ങളുടേതെന്നായിരിക്കും പലരും കരുതുന്നത്, എന്നാൽ…; മനസ് തുറന്ന് ലക്ഷ്മി നക്ഷത്ര

വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെയാണ് ലക്ഷ്മി താരമായി മാറുന്നത്. സ്റ്റാർ മാജിക്കിൽ എത്തുന്ന താരങ്ങൾക്കുള്ള പോലെ, അല്ലെങ്കിൽ അവരെക്കാൾ ഏറെ ആരാധകരുണ്ട് ലക്ഷ്മിയ്ക്ക്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ലക്ഷ്മി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മുൻപ് നിരവധി ചാനൽ പരിപാടികളിലും റേഡിയോയിലും ഒക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവതാരക എന്ന രീതിയിൽ ലക്ഷ്മി ശോഭിച്ചത് ടമാർ പഠാറിന്റെ ഭാ​ഗമായ ശേഷമാണ്. സ്റ്റാർ മാജിക്കിൽ എത്തിയതോടെ ലക്ഷ്മിയുടെ തലവര മാറി. സിനിമാ-സീരിയൽ താരങ്ങൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യതയാണ് ലക്ഷ്മിക്കും ഇന്നുള്ളത്. വിശേഷങ്ങൾ പങ്കിടാൻ ലക്ഷ്മി ആരംഭിച്ച യുട്യൂബ് ചാനലും ഹിറ്റാണ്. ഒരു മില്യണിലധികം സബ്സ്ക്രൈബേഴ്സുള്ള ചാനലിൽ ലക്ഷ്‌മി പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം വൈറലായി മാറാറുണ്ട്. പൊതുവെ തമാശ നിറഞ്ഞ, രസകരമായ വീഡിയോകളുമായാണ് താരം എത്താറുള്ളത്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര ഇപ്പോൾ. എപ്പോഴും കാണുന്ന പോലെയൊരു വീഡിയോ അല്ല ഇത്തവണ പോസ്റ്റ് ചെയ്യുന്നതെന്ന് ലക്ഷ്മി ആദ്യമേ വ്യക്തമാക്കിയിരുന്നു. വീഡിയോ ശ്രദ്ധനേടുകയാണ്.

ഞാനടക്കം കുറേ പേർ അഭിമുഖീകരിച്ചിട്ടുള്ള പ്രശ്‌നങ്ങളുടെ പരിഹാരമാണ് ഈ വീഡിയോ എന്ന് പറഞ്ഞാണ് ലക്ഷ്‌മി ആരംഭിച്ചത്. ആർടിസ്റ്റായത് കൊണ്ട് ഒരു പ്രശ്‌നങ്ങളുമില്ലാത്ത ഹൈഫൈ ജീവിതമാണ് ഞങ്ങളുടേതെന്നായിരിക്കും പലരും കരുതുന്നത്. അങ്ങനെയല്ല, നമ്മുടേതായ രീതിയിൽ നമുക്കും പ്രശ്‌നങ്ങളുണ്ട്. ഡിപ്രഷൻ സ്റ്റേജിലൂടെയൊക്കെ കടന്നുപോയ വ്യക്തിയാണ് ഞാൻ. ചെറുതായിരുന്നപ്പോൾ ഏകാഗ്രത കിട്ടാതെ അമ്മ എന്നെക്കൊണ്ട് ശരിക്കും ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരുകാര്യത്തിൽ മാത്രമായി ശ്രദ്ധിക്കാനൊന്നും പറ്റിയിരുന്നില്ല അന്ന്. എന്റെ മനസ് ചെറുതായൊന്ന് ഡൗണായി എന്ന് തോന്നിക്കഴിഞ്ഞാൽ ഞാൻ നേരെ ഇങ്ങോട്ടേക്ക് വരും. ഒരാളെ കണ്ട് സംസാരിച്ചാൽ എന്റെ പ്രശ്‌നങ്ങളെല്ലാം മാറും. അങ്ങനെയായിരുന്നു താനെന്ന് ലക്ഷ്മി പറയുന്നു. തുടർന്ന് തന്റെ തെറാപ്പിസ്റ്റിന്റെ താരം പരിചയപ്പെടുത്തി.

തിരക്കിട്ട ഷെഡ്യൂളൊക്കെ കഴിഞ്ഞ് മനസ് ചെറുതായി ഡൗണാവുന്നു എന്ന് തോന്നുമ്പോൾ ഞാൻ നേരെ ഡോക്ടറിനെ വിളിക്കും. ഒരുപാട് സ്‌നേഹത്തോടെ എന്നെ വിളിച്ച് മോട്ടിവേറ്റ് ചെയ്യും. നിസാര കാര്യങ്ങൾക്ക് പോലും ടെൻഷനടിച്ചിരുന്ന ബാല്യമായിരുന്നു എന്റേത്. ഒരു ഉറുമ്പിനെ ചവിട്ടിപ്പോയാൽ ഞാൻ കൊലപാതകിയായി, എനിക്ക് ദൈവശിക്ഷ കിട്ടുമെന്ന് ചിന്തിച്ച് ടെൻഷനടിക്കുമായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി അച്ഛനും അമ്മയും എന്നെ ഒരുപാട് ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയിട്ടുണ്ട്. ഇത് ഞാൻ സ്റ്റാർ മാജിക്കിൽ ബിനുച്ചേട്ടന്റെ അടുത്ത് പറയുന്ന പോലൊരു കഥയല്ല. എന്റെ ജീവിതാനുഭവമാണ്, ലക്ഷ്മി പറഞ്ഞു.

ലക്ഷ്മിയുടെ രക്ഷിതാക്കളെ ഞാൻ ശരിക്കും അഭിനന്ദിക്കും. കാരണം ലക്ഷ്മിയുടെ അനാവശ്യ ടെൻഷൻ മനസിലാക്കി അച്ഛനും അമ്മയും അത് പരിഹരിച്ചിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന ലക്ഷ്മി നക്ഷത്രയെ നമുക്ക് ലഭിച്ചത് എന്നാൽ ഇന്നത്തെ പല മാതാപിതാക്കളും മക്കളുടെ പ്രശ്നങ്ങൾ മനസിലാക്കിയാലും അതിനെ അഡ്രസ് ചെയ്യില്ലെന്ന് ഡോക്ടർ പറഞ്ഞു. തുടർന്ന് ഇരുവരും നീണ്ടൊരു അഭിമുഖത്തിലേക്ക് കടക്കുകയായിരുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും അതിനെ മറികടക്കുന്നതിന് കുറിച്ചുമൊക്കെയാണ് അഭിമുഖത്തിൽ സംസാരിച്ചത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago