‘അങ്ങനല്ല, ഇങ്ങനെ….’; മാളൂട്ടിക്കു മുന്നിൽ സ്വയം തന്നെത്തന്നെ അനുകരിച്ച് മമ്മൂട്ടി, ലാലേട്ടന് പിന്നാലെ മമ്മൂക്കയെ കണ്ട സന്തോഷത്തിൽ കുട്ടിതാരം, വൈറൽ വിഡിയോ

മോഹൻലാലിനു പിന്നാലെ മെഗാ സ്റ്റാർ മമ്മൂട്ടിയെയും കയ്യിലെടുത്ത് കൊച്ചുമിടുക്കി മാളൂട്ടി. ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിലൂടെ ശ്രദ്ധേയായ മാളൂട്ടി എന്ന ഹെസ്സ മെഹക്കും മലയാളത്തിന്റെ പ്രിയ താരം തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള മാളൂട്ടിയുടെ വിഡിയോയും ആരാധകർ ഏറ്റെടുക്കുന്നു.

തന്നെ മിമിക്രി ചെയ്ത് കാണിക്കാമോ എന്ന് മമ്മൂട്ടി ചോദിക്കുമ്പോൾ ഒരുമടിയും കൂടാതെ അനുകരിച്ചു കാണിക്കുകയാണ് മാളൂട്ടി. അങ്ങനല്ല തന്റെ ആക്‌ഷനെന്നു പറഞ്ഞ് സ്വയം തന്നെത്തന്നെ മിമിക്രി ചെയ്തു കാണിച്ചുകൊടുക്കുന്ന മമ്മൂട്ടിയെയും വിഡിയോയിൽ കാണാം. മഴവിൽ മനോരമയും താരസംഘടന അമ്മയും ചേർന്നു നടത്തുന്ന മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് – 2023 ന്റെ റിഹേഴ്സൽ ക്യാംപിൽ വച്ചാണ് ഹെസ്സ തന്റെ പ്രിയതാരങ്ങളെ കണ്ടത്.

കിലുക്കം സിനിമയിലെ രേവതിയുടെ ഡയലോഗ് ആണ് തന്റേതായ രീതിയിൽ ഹെസ്സ, മോഹൻലാലിനു മുന്നിൽ പറഞ്ഞു ഫലിപ്പിച്ചത്. മാളൂട്ടി കാണാതെ പഠിച്ച ഡയലോഗ് മുഴുവൻ പറഞ്ഞു തീരുന്നതുവരെ മോഹൻലാൽ അരികിൽ തന്നെ ഉണ്ടായിരുന്നു. ഡയലോഗുകൾ എല്ലാം കേട്ടശേഷം ഇതിന് തനിക്ക് മറുപടി പറയാൻ പറ്റില്ലെന്നായിരുന്നു ചിരിച്ചുകൊണ്ട് മോഹൻലാൽ ഹെസ്സയോട് പറഞ്ഞത്.

ഹെസ്സയുടെ വലിയൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലായിരുന്നു അമ്മയായ ഷഹാന. എന്റെ അമ്മ സൂപ്പറാ എന്ന റിയാലിറ്റി ഷോയിൽ മാളൂട്ടിയുടെ അമ്മ ഷഹാന നാസറും മത്സരാർഥിയായിരുന്നു.

Articles You May Like

x