ഭരതൻ സമ്മാനിച്ച ക്ലാസിക് മാളൂട്ടിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം,ബേബി ശ്യാമിലിക്കൊപ്പം മാളൂട്ടിയുടെ പ്രേക്ഷക മനം കീഴടക്കിയ ആ താരം അഭയ ഹിരണ്മയി

മലയാളി സിനിമ പ്രേമികൾ എക്കാലത്തും നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച ചിത്രമാണ് ഭരതൻ സംവിധാനം ചെയ്ത മാളൂട്ടി. ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം ഒരു സാധാരണ നിലയിലാണ് ആരംഭിക്കുന്നതെങ്കിലും ചെന്നെത്തുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്തതും തീർത്തും അസാധാരണമായതുമായ സംഭവങ്ങളിലേക്ക് ആണ്. അന്നുവരെ മലയാളികൾ കണ്ടിട്ടില്ലാത്ത ചലച്ചിത്ര അനുഭവത്തിന് ആയിരുന്നു ഭരതൻ തിരികൊളുത്തിയത്. 5 വയസ്സ് മാത്രം പ്രായമുള്ള പെൺകുഞ്ഞ് അബദ്ധത്തിൽ അവധിക്കാലം ചെലവിടാൻ കുടുംബത്തോടൊപ്പം എത്തിയ എസ്റ്റേറ്റിലെ കുഴൽ കിണറിൽ വീഴുകയും അവിടെനിന്ന് അവളെ രക്ഷപ്പെടുത്താൻ അച്ഛനും അമ്മയും മറ്റുള്ളവരും എല്ലാം ജീവൻ കൊടുത്ത് പരിശ്രമിക്കുന്നത് ആയിരുന്നു ചിത്രത്തിൻറെ ഇതിവൃത്തം. ശ്വാസമടക്കി പിടിച്ചു കൊണ്ടാണ് ഓരോ പ്രേക്ഷകരും ഈ സിനിമയുടെ ക്ലൈമാക്സ് വരെ കണ്ടത്. അത്രമാത്രം ചങ്കിടിപ്പിക്കുന്ന രംഗങ്ങളിലൂടെ കടന്നുപോയ സിനിമ 1990 ലാണ് തിരശ്ശീലയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

ജയറാം, ഉർവശി, ബേബി ശ്യാമിലി, കെപിഎസി ലളിത, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങൾ എത്തിയ ചിത്രത്തിൽ ജയറാം, ഉർവശി ദമ്പതികളുടെ മക്കളായി സിനിമയിൽ ഉടനീളം വേഷമിട്ടത് ബേബി ശ്യാമിലി ആയിരുന്നു. നിറകയ്യടി ബേബി ശ്യാമിലി വാങ്ങിയപ്പോൾ ചിത്രത്തിൽ ശ്യാമിലിയുടെ കൈക്കുഞ്ഞ് ആയിരുന്ന കാലഘട്ടം അടയാളപ്പെടുത്തിയത് ഇന്നും സോഷ്യൽ മീഡിയയിലും മലയാള സിനിമയിലും സുപരിചിത ആയിട്ടുള്ള താരമാണ്. മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം എന്ന ഗാനരംഗത്തിൽ ഈ കൈക്കുഞ്ഞ് വാവയെ കാണാനും കഴിയുന്നുണ്ട്. എല്ലാവരുടെയും ഇഷ്ടവും പ്രീതിയും ഒരുപോലെ പിടിച്ചുപറ്റിയ ആ കുഞ്ഞ് കഥാപാത്രത്തെ കൈകാര്യം ചെയ്തത് മലയാളസംഗീത ലോകത്തിന് എക്കാലത്തും പ്രിയപ്പെട്ട സോഷ്യൽ മീഡിയയിലും കരിയറിലുമായി സജീവമായി നിൽക്കുന്ന അഭയ ഹിരണ്മയിയാണ്.

ഇതിനോടകം മികച്ച അടയാളപ്പെടുത്തൽ തന്നെയാണ് സിനിമയ്ക്ക് അകത്തും പുറത്തും അഭയ രേഖപ്പെടുത്തിയിട്ടുള്ളത്. പലപ്പോഴും താരത്തിന്റെ പേര് വിവാദ പരാമർശങ്ങളിൽ ചെന്നെത്തിയിട്ടുണ്ടെങ്കിലും സംഗീത ലോകത്തിന് ലഭിച്ച അനുഗ്രഹീത ശബ്ദമാണ് അഭയ ഹിരണ്മയിയുടേത്. ഫോട്ടോഷൂട്ടും മോഡലിംഗ് ഒക്കെയായി സംഗീതത്തേക്കാൾ ഉപരി മറ്റുള്ളവരിലേക്ക് സജീവമായി നൽകുവാൻ എന്നും അഭയ ശ്രമിച്ചിട്ടും ഉണ്ട്. മുൻപ് ഒരു അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തെപ്പറ്റി അഭയ തന്നെ വ്യക്തമാക്കിയിരുന്നു. ബാലതാരമായാണ് താൻ അരങ്ങേറിയത് എന്നും അന്ന് തനിക്കൊരു കുഞ്ഞു സമ്മാനം ലഭിച്ചിരുന്നു എന്നൊക്കെ അഭയ പറയുകയുണ്ടായി. തുടർന്ന് ഒരു ഫേസ്ബുക്ക് പേജിലാണ് അഭയയാണ് മാളൂട്ടിയിലെ കുഞ്ഞുവാവയായി പ്രത്യക്ഷപ്പെട്ടത് എന്ന പോസ്റ്റ് വന്നത്. പിന്നാലെ അത് അംഗീകരിച്ചുകൊണ്ട് താരവും രംഗത്തെത്തുകയായിരുന്നു.

Articles You May Like

x