നടി മൃദുല വിവാഹ ശേഷം അച്ഛന്റെ കൈപിടിച്ച് നിറക്കണ്ണുകളോടെ റീസപ്ഷൻ ഹാളിലേക്ക് വൈറലായി വീഡിയോ

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ആയ മൃദുല മുരളിയുടെയും യുവക്രിഷ്ണയുടെയും വിവാഹം ഇന്നായിരുന്നു, ഇന്ന് രാവിലെ ആറ്റുകാൽ അമ്പലത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം , കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന വിവാഹം വളരെ ലളിതമായിട്ടാണ് നടത്തിയത് , വിവാഹത്തിൽ അടുത്ത ബന്ധുക്കൾ കുറച്ച് പേർ മാത്രമാണ് പങ്കെടുത്തത്, മിനി സ്‌ക്രീനിലൂടെ പ്രശസ്തയായ മൃദുലയും യുവയുടേതും വീട്ടുകാർ ഉറപ്പിച്ച വിവാഹമായിരുന്നു

കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്, ഒരാഴ്‌ചയ്‌ക്ക് മുമ്പായിരുന്നു ഇരുവരും വിവാഹ തിയതി തങ്ങളുടെ സോഷ്യൽ മീഡിയയിൽ കൂടി പുറത്ത് വിട്ടത്, അന്ന് തന്നെ നിരവതി പേർ ആശംസകൾ അറിയിച്ചിരുന്നു, തമിഴ് സിനിമയിൽ കൂടി അഭിനയ ലോകത്ത് അരങ്ങേറ്റം തുടങ്ങിയ മൃദുല പിന്നിട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന കല്യാണ സൗഗന്ധികം എന്ന സീരിയലിൽ കൂടിയാണ് സീരിയൽ ലോകത്ത് അരങ്ങേറ്റം കുറിച്ചത്

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ കൂടി പ്രശസ്തനായ താരമാണ് യുവ കൃഷ്‌ണ,വിവാഹത്തിന് മുംബ് നടന്ന ഹൽദി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറീരുന്നു, ഇന്ന് രാവിലെ നടന്ന വിവാഹത്തിൽ വെള്ള നിറത്തിലുള്ള കസവ് സാരിയായിരുന്നു നടി മൃദുല വിജയി അണിഞ്ഞിരുന്നത്, കസ്റ്റമൈസ്ഡ് വെഡിങ് ബ്ലൗസും കുറച്ച് മാത്രം ആഭരണവും അണിഞ്ഞായിരുന്ന മൃദുല എത്തിയത് , യുവ കൃഷ്‌ണന് വെള്ള ഷർട്ടും മുണ്ടുമായിരുന്നു വേഷം, ഇരുവരും കാണാൻ അതിമനോഹരം ആയിരുന്നു, യുവ മൃദുലയുടെ കഴുത്തിൽ താലി കെട്ടി സിന്ദൂരം ചാർത്തുന്ന വീഡിയോ ഇതിനോടകം വൈറലായി മാറീരുന്നു

ബ്രൈഡൽ മേക്കപ്പ്മാൻ വികാസ് ആണ്, നടി മൃദുല മുരളിയെ ഒരുക്കിയത്, ഇപ്പോൾ വിവാഹ ശേഷം സുഹൃത്തുകൾക്കും സീരിയൽ താരങ്ങൾക്കും ഒരുക്കിയ റിസപ്ഷനും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്, അച്ഛന്റെ കൈ പിടിച്ച് കൊണ്ടാണ് നടി മൃദുല വിജയി റിസപ്ഷൻ ഹാളിലേക്ക് വരുന്നത്, മജെന്ത നിറത്തിൽ ഉള്ള സാരിയാണ് വിവാഹ റിസപ്ഷനിൽ നടി മൃദുല വിജയി അണിഞ്ഞിരുന്നത്, യുവ വെള്ള മുണ്ടും ജുബൈയും ആയിരുന്നു വേഷം,ഇരുവരുടെ റിസപ്ഷനിൽ നിരവതി സീരിയൽ താരങ്ങളാണ് പങ്കെടുത്തത്, കൂടാതെ ഇപ്പോൾ നിരവതി പേർ ആണ് വിവാഹ മംഗള ആശസകൾ സോഷ്യൽ മീഡിയയിൽ കൂടി അറിയിക്കുന്നത്

Articles You May Like

x