പ്രത്യേകം പറഞ്ഞു ചെയ്യിച്ച സാരിയും പേരെഴുതിയ ബ്ലൗസും ടെമ്പിൾ സെറ്റ് ആഭരണങ്ങളും ; വിവാഹ ദിനത്തിൽ അതീവസുന്ദരിയായി മൃദുലാ വിജയ്

മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരങ്ങളാണ് മൃദുല വിജയിയും യുവയും. മലയാള കുടുംബ പരമ്പരകൾക്ക് ഉള്ളതിനേക്കാൾ ആരാധകർ ആണ് മലയാള മിനിസ്‌ക്രീൻ താരങ്ങൾക്ക് ഉള്ളത്. പ്രത്യേകിച്ചു മിനിസ്‌ക്രീനിലൂടെ എത്തി യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുന്നവർക്ക്. അങ്ങനെ മിനിസ്‌ക്രീനിലെ മിന്നും താരങ്ങൾ ആണ് മൃദുല വിജയിയും യുവ കൃഷ്ണയും. മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരായ ജോഡികൾ. ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയത്.

മൃദുല വിജയിയും നടൻ യുവ കൃഷ്ണനും മലയാളത്തിൽ നിരവധി ഹിറ്റ് സീരിയലുകൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിയവരാണ് . ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് ഇരുവരുടെയും വിവാഹത്തെ പറ്റിയുള്ള വാർത്തകളാണ്. ഇന്ന് രാവിലെ ആറ്റുകാലമ്മേ സാക്ഷി നിർത്തിയാണ് ഇരുവരും വിവാഹിതരായത്. പരമ്പരാഗതമായ വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും എത്തിയത്. ക്ഷേത്രത്തിൽ പ്രദക്ഷിണം വെച്ച്, ഇരുവരും മുതിർന്നവരിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷമാണു വിവാഹിതരായത്. വളരെ ലളിതമായ ചടങ്ങിൽ അതീവ ലളിതരായാണ് ഇരുവരും എത്തിയത്.

കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിനു പങ്കെടുത്തത്. വിവാഹം കഴിഞ്ഞതോടെ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ ആണ് ഇരുവരുടെയും ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ഒപ്പം മൃദുലയുടെ വിവാഹ സാരിയും ആഭരണങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകുന്നുമുണ്ട്. മെയ്യ് നിറയെ സ്വർണ്ണം നിറച്ചെത്തുന്ന മറ്റു നായികമാർക്ക് മാതൃകയായി ഒരു ടെമ്പിൾ സെറ്റ് ആഭരണങ്ങൾ മാത്രമാണ് മൃദുല ധരിച്ചത്. ഒപ്പം പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് വികാസിന്റെ സിമ്പിൾ മേക്കപ്പിൽ അതീവ സുന്ദരിയായാണ് താരം എത്തിയത്.

കേരള കസവ് സെറ്റും,ഡിസൈനർ സ്പെഷ്യൽ കസ്റ്റമൈസ്ഡ് ബ്ലൗസുമാണ് മൃദുല ധരിച്ചത്. വസ്ത്രത്തിന് അനുയോജ്യമായ ടെമ്പിൾ സെറ്റ് ആഭരണങ്ങളും മൃദുല ധരിച്ചിട്ടുണ്ട്. ഒരു നെക്ക് പീസും, കൈനിറയെ വളകളും, അതേ ഡിസൈനിലുള്ള മാങ്കടിക്കയും, ഒപ്പം അതിനോടു ചേരുന്ന അരപ്പട്ടയും ധരിച്ചെത്തിയ മൃദുല തന്നെയായിരുന്നു വിവാഹ ചടങ്ങിലെ പ്രധാന ആകർഷണം. വരനെകാൾ ഏറെ വധുവാണ് ശ്രദ്ധിക്കപ്പെട്ടത്. മാത്രമല്ല മൃദുലയുടെ ഹെയർ സ്റ്റൈലും എടുത്തുപറയേണ്ടതാണ്, കേരള പുട്ട്അപ്പിൽ മുല്ലപ്പൂ ചൂടി, ഒപ്പം മുടിയിലും ആഭരണങ്ങൾ ചൂടിയിട്ടുണ്ട്. അത് വിവാഹ ഗെറ്റപ്പിന് കൂടുതൽ മാറ്റു കൂട്ടിയിട്ടുണ്ട്.

വിവാഹ സാരിയിൽ ബ്ലൗസിന്റെ ബാക് സൈഡിൽ മൃദുലാ യുവ എന്ന പേര് ചുരുക്കി മൃദ്വാ എന്ന ചെല്ല പേരും വളരെ ഭംഗിയോടെ ചെയ്തിട്ടുണ്ട്. ഒപ്പം കൈനിറയെ മൈലാഞ്ചിയണിഞ്ഞ മൃദുലയുടെ മൈലാഞ്ചി ഡിസൈൻ ഉം ബ്ലൗസിന്റെ ബാക്ക്ഡിസൈനും ചെല്ലപേരുമാണ്. മൃദുലയുടെ വിവാഹ വേഷത്തിലുള്ള വീഡിയോ പങ്കുവെച്ച് എത്തിയത് വികാസ് ആണ്. ഞൊടിയിടയിൽ ആണ് അതീവ സുന്ദരിയായ മൃദുലയേ ആരാധകർ ഇരു കൈയ്യോടെ സ്വീകരിച്ചത്. ഒപ്പം മൃദുലക്കും യുവയ്ക്കും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആശംസാപ്രവാഹം ആണ്.

Articles You May Like

x