Television

നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകുന്ന ഒരാൾ പെട്ടെന്ന് പോകുമ്പോൾ അത് നമുക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയാണ്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമായിരുന്നു ശ്രീകല. അങ്ങനെ പറഞ്ഞാൽ ഒരുപക്ഷേ ആർക്കും ഓർമ വരില്ല. സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി എന്നുപറഞ്ഞാൽ ഒരുപക്ഷേ പെട്ടെന്ന് പ്രേക്ഷകർ മനസ്സിലാക്കിയിരിക്കും. കുറേക്കാലം ലൈംലൈറ്റിൽ നിന്നും മാറിനിന്ന ശ്രീകലയുടെ വിശേഷങ്ങൾക്ക് ആരാധകർ ഇന്നും ഏറെയാണ്. വലിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും ശ്രീകല ഫ്ലവേഴ്സിലെ ഒരുകോടി എന്ന പരിപാടിയിൽ എത്തിയിരിക്കുകയാണ്. ഫ്ലവേഴ്സ് ചാനലിൽ എത്തിയപ്പോഴായിരുന്നു തന്റെ പുതിയ ചില വിശേഷങ്ങളെക്കുറിച്ച് ശ്രീകല പറഞ്ഞത്. ഒരു കാലത്ത് സീരിയലിൽ തിളങ്ങിനിന്നിരുന്ന താരമായിരുന്നു ശ്രീകല. നാടൻ വേഷങ്ങൾ ചെയ്യുന്ന ശ്രീകലയ്ക്ക് സ്ഥിരം ലഭിക്കുന്നത് കണ്ണീർപുത്രി പരിവേഷത്തിൽ ഉള്ള കഥാപാത്രങ്ങളായിരുന്നു എന്നതാണ് സത്യം.

എന്റെ മാനസപുത്രി, അമ്മ, രാത്രിമഴ തുടങ്ങിയ സീരിയലുകളിൽ ഒക്കെ മികച്ച കഥാപാത്രങ്ങളിൽ തന്നെയായിരുന്നു താരം എത്തിയിരുന്നത്. വിവാഹത്തിനു ശേഷം ഭർത്താവും മക്കളും ഒക്കെ വിദേശത്തായിരുന്നു ശ്രീകല. ഇപ്പോൾ തന്റെ ഭർത്താവിനെ കുറിച്ചും അമ്മയെക്കുറിച്ചും ഒക്കെ ശ്രീകല പറയുകയാണ്. ഭർത്താവ് വിപിനെ നേരത്തെ അറിയാമായിരുന്നു. അമ്മയ്ക്ക് കുട്ടിക്കാലം മുതൽ തന്നെ പരിചയമുണ്ടായിരുന്നു. അദ്ദേഹം തന്റെ കൂട്ടുകാരിയുമായി ഇഷ്ടത്തിലായിരുന്നു. അത് അറിയാതെയാണ് ഞാൻ അദ്ദേഹത്തെ ഇഷ്ടമാണ് എന്ന് അവളോട് പറഞ്ഞത്. പിന്നീട് അവർ പിരിഞ്ഞു. ഓർക്കൂട്ടിലൂടെയാണ് ഞങ്ങൾ കൂടുതൽ അടുത്തത്. പ്രണയത്തെക്കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം എതിർപ്പുകൾ ആയിരുന്നു. പക്ഷേ പിന്നീട് അമ്മ സമ്മതിച്ചു. എന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണ് എന്റെ അമ്മയുടെ അപ്രതീക്ഷിതമായ വേർപാട്. അമ്മയായിരുന്നു ലൊക്കേഷനിൽ ഒക്കെ കൂടെ വന്നിരുന്നത്. എന്റെ കൂടെ തന്നെയായിരുന്നു അമ്മ.

എന്റെ എല്ലാ കാര്യങ്ങളും നോക്കും. എന്ത് ചെയ്യുമ്പോഴും അമ്മയോട് പറയണം എന്നേയുള്ളൂ. ചില സമയത്ത് ഉറക്കം ആയിരിക്കുമല്ലോ,ചിലപ്പോൾ ലളിതാസഹസ്രനാമം വായിച്ചുകൊണ്ടിരിക്കുന്നത് കാണാം. എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. ചേച്ചിയോട് പറയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അമ്മ പറഞ്ഞിരുന്നതും എന്നോടായിരുന്നു. അമ്മ പോയപ്പോൾ എനിക്ക് വല്ലാത്ത ഒരു ഒറ്റപെടൽ ആയിരുന്നു. അത് ഡിപ്രഷൻ ആയിരുന്നു. ആ സമയത്ത് അമ്മയ്ക്ക് ലിവർ സിറോസിസ് ആയിരുന്നു. അതിനുശേഷം കുറച്ചുകഴിഞ്ഞ് മൈലോമ എന്ന ക്യാൻസർ ആണെന്ന് അറിയുന്നത്. നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകുന്ന ഒരാൾ പെട്ടെന്ന് പോകുമ്പോൾ അത് നമുക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയാണ് ഉണ്ടായിരുന്നത്. ക്യാൻസർ ആണെന്ന് മരിക്കുന്നതുവരെ അമ്മയേ ഞങ്ങളറിയിച്ചില്ല. വയ്യാതെ കിടക്കുന്ന സമയത്തും എനിക്ക് നടുവേദന ആണെന്ന് പറഞ്ഞപ്പോൾ, ആ അവസ്ഥയിൽ മോളെ ഇവിടെ ഇരിക്ക് തടവി തരാം എന്ന് പറയുമായിരുന്നു.

വേറെ ഒരാളും അങ്ങനെ പറയില്ലല്ലോ. ആ സ്നേഹം ഇനി ഒരിക്കലും കിട്ടില്ലല്ലോ എന്ന് പറഞ്ഞു കരഞ്ഞു പോയിരുന്നു ശ്രീകല. അമ്മയേ ഓർക്കാത്ത ഒരു ദിവസംപോലും എന്റെ ജീവിതത്തിൽ ഇല്ല. അമ്മയെ ഓർത്ത് ഡിപ്രഷൻ ആയി. അവസാനം താൻ ആത്മഹത്യ ചെയ്യാൻ പോലും തോന്നി. മകനെയും ഭർത്താവിനെയും ഓർത്താണ് പിടിച്ചു നിന്നത്. അതുപോലെ വിവാഹശേഷവും സീരിയൽ ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്താണ് താൻ ഗർഭിണിയാണെന്ന് അറിയുന്നത്. നല്ല ടോപ്പിൽ നിൽക്കുകയാണ് പരമ്പര അതുകൊണ്ട് ഇത് അണിയറപ്രവർത്തകർ എന്നോട് കുഞ്ഞിനെ അബോർട്ട് ചെയ്യാൻ പറഞ്ഞു, എന്നും അതോടെ സീരിയൽ ഉപേക്ഷിച്ചു എന്നാണ് താരം പറയുന്നത്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago