Television

വിവാഹത്തിന് ശേഷമാണു ഭർത്താവിന് സുഹൃത്തിന്റെ ഭാര്യയുമായിയുള്ള ബന്ധത്തിൽ 2 കുട്ടികൾ ഉണ്ടെന്ന് അറിയുന്നത് , സുനീഷ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് ഞെട്ടിക്കും

ഓരോ വ്യക്തികളുടെയും ജീവിതത്തിൽ ചില അത്ഭുതങ്ങളും അസ്വഭാവികമായ സംഭവങ്ങളും ഒക്കെ സംഭവിക്കാറുണ്ട്. അവയിൽ പലതും ഇപ്പോൾ ടെലിവിഷൻ പരിപാടികളിലൂടെയും മറ്റും പുറംലോകം അറിയുകയും ചെയ്യും. അത്തരത്തിൽ പലരുടെയും ജീവിത പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു ടെലിവിഷൻ ഷോയാണ് ഇപ്പോൾ ഡെയ്ന് ഡേവിഡും മീനാക്ഷി രവീന്ദ്രനും അവതാരകരായി എത്തുന്ന ഉടൻ പണം എന്ന മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന പരിപാടി. ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സെൽവരാജനും സുനിഷയും തങ്ങളുടെ ജീവിതത്തിൽ നടന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങളെക്കുറിച്ച് ആയിരുന്നു വേദിയിൽ വാചാലരായത്. ഇവർ രണ്ടുപേരും വിവാഹമോചിതരായി നിൽക്കുന്ന സമയത്ത് തന്നെ വിവാഹം കഴിച്ചവരാണ്. പ്ലസ് ടു കഴിഞ്ഞ് ഐടിഐ ചെയ്യുന്ന സമയത്തായിരുന്നു ആദ്യവിവാഹം നടക്കുന്നത് എന്ന് സുനീഷ പറയുന്നു.

തന്നെക്കാൾ 15 വയസ്സ് കൂടുതലുള്ള ആളെയായിരുന്നു അപ്പോൾ വിവാഹം ചെയ്തത്. തനിക്ക് പ്രായം അപ്പോൾ 22 വയസ്സായിരുന്നു. കല്യാണം കഴിക്കുന്ന സമയത്ത് എല്ലാം സ്നേഹത്തോടെയാണ് അയാൾ പെരുമാറിയത്. എന്നാൽ പിന്നീടാണ് അകൽച്ചകൾ അനുഭവപ്പെടാൻ തുടങ്ങിയത്. രണ്ടര വർഷം കഴിഞ്ഞപ്പോഴാണ് താനാ സത്യം അറിയുന്നത്. അയാൾക്ക് സുഹൃത്തിന്റെ ഭാര്യയുമായി ഒരു തെറ്റായ ബന്ധമുണ്ട് അതിൽ രണ്ടു മക്കളും ഉണ്ട്. പിന്നീട് ചിന്തിച്ചപ്പോൾ താൻ അവിടെ നിൽക്കുന്നതിൽ അർത്ഥമൊന്നും ഉണ്ടെന്നു തോന്നിയില്ല. പിന്നീട് വിവാഹമോചനത്തിന്റെ കാര്യങ്ങൾക്കാണ് മുൻതൂക്കം നൽകിയത്. വിവാഹമോചനത്തിനു ശേഷം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. പിഎസ്സി ഒക്കെ ശ്രമിക്കാൻ തുടങ്ങി. ആ സമയത്താണ് സെൽവരാജിന്റെ ആലോചന വരുന്നത്. ആദ്യ ഭർത്താവിന്റെ പേരുമായി സാമ്യം ഉള്ളതുകൊണ്ട് തന്നെ വിവാഹാലോചന വന്നപ്പോൾ തന്നെ സെൽവരാജിനെ വേണ്ട എന്നാണ് വീട്ടിൽ പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചിരിയിൽ താൻ വീണു പോവുകയായിരുന്നു എന്നാണ് സുനീഷ പറയുന്നത്.

ആദ്യ ദാമ്പത്യത്തിന്റെ തകർച്ച നേരിട്ടൊരു അവസ്ഥയിലായിരുന്നു ആ നിമിഷം സെൽവരാജും. വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹമായിരുന്നു സെൽവരാജിന്റേത്. പിന്നീടാണ് അറിയുന്നത് പെൺകുട്ടിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ട് എന്ന്. ഒന്ന് രണ്ട് ആഴ്ചകൾ കഴിഞ്ഞപ്പോഴേക്കും പെൺകുട്ടിയിൽ നിന്നും ആ സ്വഭാവം പുറത്തുവരികയും ചെയ്തു. എട്ടു മാസത്തോളം പല സ്ഥലങ്ങളിലായി ചികിത്സ നടത്താൻ ശ്രമിച്ചു. പക്ഷേ ഒന്ന് രണ്ട് തവണ ആത്മഹത്യ ശ്രമങ്ങൾ കൂടി നടത്തിയതോടെ മുന്നോട്ട് പോകുന്നത് ശരിയാവില്ലന്ന് തോന്നി. അങ്ങനെയാണ് ആ ബന്ധം വേർപിരിയുന്നത്. ഇപ്പോൾ സുനീഷയ്ക്ക് ഒപ്പമുള്ള ദാമ്പത്യത്തിൽ വളരെ സന്തോഷകരമാണ് സെൽവരാജ് പറയുന്നത്. ഇവർക്ക് ഇടയിലേക്ക് ഒരു കുഞ്ഞു കടന്നു വന്നിട്ടില്ല എന്ന വേദന മാത്രമാണ് ഇവരെ അലട്ടിക്കൊണ്ടിരിക്കുന്നത്. ഇവരുടെ ജീവിതകഥ എല്ലാവരെയും അമ്പരപ്പിക്കുകയാണ് ചെയ്യുന്നത്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

6 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago