ഒടുവിൽ അമ്മയെ കാണാൻ അമേരിക്കയിൽ നിന്നും മകൾ എത്തി ; ആകാംഷയ്ക്ക് വിരാമമിട്ട് മകളുടെ ഫോട്ടോ പങ്കുവെച്ച് ലേഖ ശ്രീകുമാര്‍

ലയാളികളുടെ പ്രിയ ഗായകനാണ് എം ജി ശ്രീകുമാര്‍. എം ജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാറും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. യാത്രകളെക്കുറിച്ചും വീട് അലങ്കരിക്കുന്നതിനെക്കുറിച്ചും സ്വാദിഷ്ടമായ ഭക്ഷണത്തെക്കുറിച്ചുമെല്ലാം ലേഖ യൂട്യൂബ് ചാനലിലൂടെ പറയാറുണ്ട്. എം ജി ശ്രീകുമാറിനെയും ലേഖയേയും പൊതുവേദികളില്‍ ഒരുമിച്ച് കാണാറുണ്ടെങ്കിലും ലേഖയുടെ മകളെ എവിടേയും കാണാറില്ല. ഇപ്പോള്‍ വൈറലായിരിക്കുന്നത് ലേഖ തന്റെ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതാണ്. ജീവിതത്തില്‍ തനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ലെന്നും ഒരു മകളുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും മുന്‍പ് ലേഖ പറഞ്ഞിരുന്നു. മകളോടൊപ്പം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനോടൊപ്പം ഗുരുവായൂരില്‍ നിന്നും മകള്‍ക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. മകളാണോ കൂടെയുള്ളത് എന്ന് നിരവധി പേരാണ് ചോദിച്ചിരിക്കുന്നത്.മകള്‍ നാട്ടിലെത്തിയോ എന്ന കമന്റിന് നാലാഴ്ച്ചത്തേക്കായി എത്തിയതാണ് എന്നായിരുന്നു മറുപടി. മകള്‍ക്കും കൂട്ടുകാരികള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ലേഖ പോസ്റ്റ് ചെയ്തിരുന്നു.

നാല് പേര്‍ ഒന്നിച്ചുള്ള ചിത്രത്തിന് താഴെയായി ഏത് പെയിന്റിന്റെ പാട്ടകളാണ് എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഓക്കെ, നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം, ഈ നാലില്‍ ഏതെങ്കിലും നിങ്ങള്‍ വാങ്ങിക്കുന്നുണ്ടോ എന്നായിരുന്നു ലേഖ തിരിച്ച് ചോദിച്ചത്. ഈ മറുപടി കലക്കി, മലയാളത്തില്‍ ചോദിക്ക് ചേച്ചി, താങ്കളുടെ അമ്മയോടോ സഹോദരിയോടോ ആണ് ഇത്തരമൊരു ചോദ്യമെങ്കില്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്. ലേഖയുടെ മറുപടി കിടിലനായെന്നുള്ള കമന്റുകളുമുണ്ട്.

എനിക്കൊരു മകളുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണത്. അവള്‍ കല്യാണം കഴിഞ്ഞ് അമേരിക്കയില്‍ സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ്. ആരില്‍ നിന്നും ഒന്നും മറച്ച് വെക്കാനില്ലെന്നും ലേഖ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ലേഖയുടെ തുറന്നുപറച്ചില്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. മകളും ലേഖയും ഒന്നിച്ചുള്ള ചിത്രങ്ങളും അന്ന് വൈറലായിരുന്നു.തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം ശ്രീക്കുട്ടനെ കണ്ടുമുട്ടിയതാണ് എന്ന് ലേഖ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. തന്റെ സൗന്ദര്യ രഹസ്യം ശ്രീക്കുട്ടന്റെ സ്‌നേഹമാണെന്നും പറയാതെ തന്നെ തനിക്ക് വേണ്ടതെല്ലാം ശ്രീക്കുട്ടന്‍ ്‌ചെയ്ത് തരാറുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. പരസ്പരം മനസ്സിലാക്കിയ ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. വര്‍ഷങ്ങളോളം ലിവിംങ് റ്റുഗദറില്‍ ആയിരുന്ന എം ജി ശ്രീകുമാറും ലേഖയും പിന്നീട് രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.

1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയിൽ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചു.കെ.ജെ. യേശുദാസ് എന്ന ഗാനഗന്ധർവ്വൻ മലയാള ചലച്ചിത്ര പിന്നണിരംഗം അടക്കിവാഴുന്ന കാലത്ത് കണ്ണീർപൂവിൻ്റെ കവിളിൽ തലോടി, നാദരൂപിണി തുടങ്ങിയ ഗാനങ്ങളിലൂടെ പുതിയൊരു ശബ്ദം മലയാളിയെ കേൾപ്പിച്ച എം.ജി.ശ്രീകുമാർ നിലവിൽ മലയാള സംഗീതത്തിലെ ജനപ്രിയ ഗായകരിലൊരാളാണ്.

Articles You May Like

x