ദൈവം തനിക്ക് തന്ന സുഹൃത്താണ് മകള്‍ ; ദൈവത്തിനോട് ആവശ്യപ്പെട്ട ഒരേ ഒരു കാര്യം മകളെക്കുറിച്ച് തുറന്ന് പറഞ്ഞു എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാര്‍

നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാര്‍. മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനരംഗത്തും ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സംഗീത സംവിധായകനായും അവതാരകനായും റിയാലിറ്റി ഷോ വിധികര്‍ത്താവായുമെല്ലാം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി നിറഞ്ഞു നില്‍ക്കുകയാണ് എംജി ശ്രീകുമാര്‍.
അദ്ദേഹത്തെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇരുവരും തങ്ങള്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എംജി ടെലിവിഷനിലൂടെ നിറഞ്ഞു നില്‍ക്കുമ്പോള്‍ യൂട്യൂബ് ചാനലിലൂടെ ലേഖയും സജീവമാണ്.

പ്രണയത്തിനും ലിവിങ് റ്റുഗദറിനും ശേഷമാണ് എംജിയും ലേഖയും വിവാഹിതരാകുന്നത്. 2000 ലാണ് ഇരുവരും വിവാഹിതര്‍ ആകുന്നത്. തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം എംജിയും ലേഖയും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. തങ്ങള്‍ക്ക് എതിരെ മോശം പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ വ്യക്തമായ മറുപടി നല്‍കിയതൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ കയ്യടികള്‍ നേടിയിരുന്നു.

അടുത്തിടെ ‘താന്‍ ദൈവത്തോട് നല്ലൊരു സുഹൃത്തിനെ ചോദിച്ചു, അങ്ങനെ ദൈവം അയച്ചു തന്നതാണ് മകളെ’ എന്ന കാപ്ഷനോടെ ലേഖ ശ്രീകുമാര്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു. ശ്രീകുട്ടനെ പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി എന്നെ കുറിച്ചാകട്ടെ എന്ന് തീരുമാനിച്ചിട്ടുണ്ടാകാം. എനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങള്‍ ഹാപ്പിയാണ് അവരും ഹാപ്പി’ എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളോട് പ്രതികരിച്ചു കൊണ്ട് ലേഖ പറഞ്ഞത്. എല്ലാ മാതൃദിനത്തിനും, പെണ്‍കുട്ടികളുട ദിനത്തിലും ലേഖ ആശംസകളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്. അവധിക്കാലങ്ങളില്‍ മകളുടെ അടുത്തേക്ക് എംജിയും ലേഖയും പോകാറുണ്ട് എന്നും ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ലേഖ പങ്കുവച്ച വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യത്തെക്കുറിച്ചാണ് ലേഖ പറയുന്നത്. നേരത്തെ ഇതേ ചോദ്യത്തിന് റിയാലിറ്റി ഷോയില്‍ വച്ച് ലേഖ മറുപടി പറഞ്ഞിരുന്നു. എപ്പോഴും സ്നേഹിക്കുന്ന ഭര്‍ത്താവ് കൂടെയുണ്ടെങ്കില്‍ നമ്മുടെ മുഖത്ത് ആ സന്തോഷം ഉണ്ടാകുമെന്നും എപ്പോഴും വീട്ടില്‍ തല്ലു കൂട്ടലും ബഹളവും ആണെങ്കില്‍ അത് സ്ത്രീയുടെ പ്രസരിപ്പ് കുറയ്ക്കുമെന്നുമാണ് ലേഖ പറഞ്ഞത്.

തനിക്ക് തന്റേതായ വ്യക്തിത്വം ഉണ്ടെന്നും തന്റെ ഭര്‍ത്താവാണ് തന്റെ അവസാന വാക്ക് എന്നും ലേഖ പറയുന്നു. ശ്രീക്കുട്ടന്‍ ഒരു കാര്യം ഇല്ലാതെ അത് വേണ്ട ചെയ്യരുത് എന്ന് പറയില്ലെന്നും എനിക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്നും ലേഖ പറഞ്ഞു. എന്നാല്‍ ചില സമയം ചില കാര്യങ്ങള്‍ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോള്‍ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടര്‍സ്റ്റാന്‍ഡിങ്. അതാണ് ദാമ്പത്യത്തിലെ വിജയമെന്നാണ് ലേഖ അഭിപ്രായപ്പെടുന്നത്.

‘ഇന്നേ വരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്‌നവും ഉണ്ടാവുകയും ഇല്ല. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തില്‍ ഞാനും, എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ലെന്നും എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവള്‍ ചെയ്തു തരുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമുള്ളത് ഞാനും”, എന്നാണ് ഒരിക്കല്‍ ശ്രീകുമാര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. തങ്ങളുടെ ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു എംജി.

Articles You May Like

x