“ബിഗ് ബോസ് ഷോ ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു” , ദേഷ്യത്തോടെ പ്രഖ്യാപനവുമായി മോഹൻലാലിൻറെ പുതിയ പ്രോമോ ..ഞെട്ടലോടെ ബിഗ് ബോസ് പ്രേക്ഷകരും മത്സരാർത്ഥികളും

മലയാളി പ്രേഷകരുടെ ഇഷ്ട റിയാലിറ്റി ഷോകളിൽ ഏറ്റവും മുൻപന്തിയിലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ . 4 ആം സീസൺ അവസാനിച്ചത് മുതൽ പ്രേക്ഷകർ എല്ലാം തന്നെ അഞ്ചാം സീസണിന് വേണ്ടി കാത്തിരിക്കുകയായിരുന്നു . ആ കാത്തിരിപ്പുകൾക്ക് എല്ലാം വിരാമമിട്ട് പുതിയ സീസൺ എത്തിയിരിക്കുകയാണ് . രണ്ടാഴ്ച പിന്നിട്ട ഷോയിൽ നിന്നും ഇതിനോടകം തന്നെ ആഞ്ജലീന എന്ന മത്സരാർത്ഥി പുറത്താവുകയും ചെയ്തിട്ടുണ്ട് . സംഭവ ബഹുലമായ എപ്പിസോഡുകൾ കൊണ്ട് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് മുന്നേറുകയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ . പതിവിലും വെത്യസ്തമായ അടിയോട് കൂടിയാണ് ഇത്തവണ ബിഗ് ബോസ് തുടങ്ങിയിരിക്കുന്നത് . അതിൽ ക്രഷും , സൗഹൃദവും ശത്രുക്കളും എല്ലാം തന്നെയുണ്ട് , പല കൊമ്പു കോർക്കലുകൾക്കും ഇതിനോടകം തന്നെ ബിഗ് ബോസ് ഹോബ്സ് സാക്ഷ്യം വഹിച്ചിട്ടുണ്ട് . പല തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി മത്സരാർത്ഥികൾ പിടിച്ചുനിൽക്കാനുള്ള പരിശ്രമത്തിലാണ് .

സംഭവ ബഹുലമായ മുഹൂർത്തങ്ങൾ കൊണ്ട് ബിഗ് ബോസ് ഹൗസ് ഇപ്പോൾ കളർഫുൾ ഹൗസ് ആയി മാറിയിരിക്കുകയാണ് . എന്നാൽ ഇപ്പോഴിതാ ബിഗ് ബോസ് പ്രേക്ഷകരെ ഞെട്ടിക്കുന്ന തരത്തിലുള്ള പുതിയ പ്രോമോ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത് . ബിഗ് ബോസ് ഷോ അവസാനിപ്പിക്കാൻ പോവുകയാണ് എന്ന് മുഖം കറുത്തുകൊണ്ടുള്ള വിഡിയോയാണ് ഇപ്പോൾ മത്സരാര്ഥികളെയും ആരാധകരെയും ഞെട്ടിച്ചിരിക്കുന്നത് . ലാലേട്ടന്റെ വാക്കുകൾ ഇങ്ങനെ ; വളരെ സന്തോഷം നിറഞ്ഞ ഈ ഈസ്റ്റർ ദിനത്തിൽ നിങ്ങളെ കാണാൻ മൈലുകൾ താണ്ടിയാണ് ഞാൻ എത്തിയിരിക്കുന്നത് , എന്നാൽ എനിക്ക് വളരെ അധികം സങ്കടകരമായ കാര്യങ്ങളായി മാറി ഇപ്പോൾ അതുകൊണ്ട് ഞാൻ ഈ ഷോ ഇവിടെ അവസാനിപ്പിക്കുന്നു എന്നാണ് മോഹൻലാൽ മത്സരാര്ഥികളോട് പറയുന്നത് .

മോഹൻലാലിൻറെ പ്രഖ്യാപനം കേട്ട് ഞെട്ടി തലയിൽ കൈ വെക്കുന്ന മത്സരാര്ഥികളെയും പ്രോമോ വിഡിയോയിൽ കാണാം . ബിഗ് ബോസ് ഷോ നിർത്തുകയാണോ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നത് . നിരവധി ആരാധകർ ലാലേട്ടൻ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയതിന്റെ പിന്നിലുള്ള കാരണം അന്വഷിച്ചു രംഗത്ത് വരുന്നുണ്ട് . എന്തായാലും പ്രൊമോ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി പുറത്തുവന്ന ബിഗ് ബോസ് ഷോ യുടെ പ്രോമോ വീഡിയോ കാണാം

Articles You May Like

x