“പെണ്ണൻ എന്നും ഒമ്പത് എന്നും കളിയാക്കുന്നവർ അറിയുന്നുണ്ടോ ട്യൂഷൻ എടുത്തും, തുണിക്കടയിൽ നിന്നും” വീട് നോക്കിയിരുന്ന റിയാസിനെ ? ബിഗ് ബോസ്സിലെ റിയാസിന്റെ ജീവിതം

കേരളത്തിൽ ഒന്നാകെ വലിയ രീതിയിൽ പ്രേക്ഷക പിന്തുണയുള്ള പരിപാടികളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ ബോസ് സീസൺ – 4. ബിഗ്‌ബോസിലെ എല്ലാ മത്സരാർത്ഥികളും ഓരോ ദിവസം പിന്നിടുമ്പോഴും മികച്ച രീതിയിലുള്ള പ്രകടനവുമായി വാശിയോടെയും,വീറോടെയും മുന്നേറുകയാണ്. ബിഗ് ബോസ് നാലാം സീസണിലെ ശക്തരായ മത്സാർത്ഥികൾ ഒരാളാണ് റിയാസ് സലീം. എന്നാൽ ബിഗ് ബോസിന് അകത്തും, പുറത്തുമായി അദ്ദേഹത്തെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് എല്ലാവർക്കും ഉള്ളത്. ഇപ്പോഴിതാ തൻ്റെ മകനെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് റിയസിൻ്റെ ഉമ്മ.

റിയാസിൻ്റെ ഉമ്മയുടെ വാക്കുകൾ …

അതേസമയം തൻ്റെ മകനെക്കുറിച്ച് മറ്റുള്ളവർ എന്ത് പറയുന്നു എന്നതിലല്ല, അവനെക്കുറിച്ച് തനിയ്ക്ക് പറയാനുള്ളത് ഇതാണെന്ന് വ്യകത്മാക്കി രംഗത്തെത്തിയിരിക്കുകയാണ് റിയാസിൻ്റെ ഉമ്മ. തൻ്റെ മകനെക്കുറിച്ച് പുറത്തുള്ള ആളുകൾ പറയുന്നത് കേൾക്കുമ്പോൾ വളരെ പ്രയാസം തോന്നാറുണ്ടെന്നും, കുഞ്ഞു കാര്യങ്ങളിൽ വഴക്കിടുന്ന പ്രകൃതമല്ല റിയാസിന്റേതെന്നും ഉമ്മ പറഞ്ഞു. പക്വതയോട് കൂടിയാണ് അവൻ ചിന്തിക്കാറുള്ളതെന്നും, ബിഗ് ബോസിൽ അവൻ കാണിക്കുന്ന കാര്യങ്ങൾ ആ ഗെയിമുമായി ബന്ധപ്പെട്ടുള്ളതാണെന്നും, എവിടെ അനീതി കണ്ട് കഴിഞ്ഞാലും അതിന് നേരേ പ്രതികരിക്കുന്ന ആളാണ് റിയാസ് എന്നും ഉമ്മ പറയുന്നു.

ബിഗ്‌ ബോസിലുള്ള അവനെ വിലയിരുത്തി സംസാരിക്കുന്നവരുടെ കമെന്റുകൾ കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്നും, ഇത്രയും കാലം അവനെ വളർത്തി വലുതാക്കി ഇവിടെ വരെ എത്തിച്ച തങ്ങൾക്ക് തോന്നാത്ത കുറവുകളാണ് നാട്ടുകാർ പറയുന്നതെന്നും, ഒരു മക്കളെക്കുറിച്ചും ഈ രീതിയിൽ സംസാരിക്കരുതെന്നും, ഇത്തരം സംസാരങ്ങളിലൂടെയും, പ്രവൃത്തികളിലൂടെയും സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ നിരവധി ആളുകളുണ്ടെന്നും, റിയാസിൻ്റെ ഉമ്മ ഓർമപ്പെടുത്തി. തൻ്റെ മകനെ പോലൊരു കുഞ്ഞിനെ കിട്ടുന്ന മാതാപിതാക്കൾ ഭാഗ്യവാന്മാരണെന്നും, തന്നെയും, തൻ്റെ വാപ്പയെയും അത്ര നല്ല രീതിയിൽ അവൻ നോക്കുന്നുണ്ടെന്നും റിയാസിൻ്റെ ഉമ്മ സൂചിപ്പിച്ചു.

ബിഗ് ബോസ് വേദിയിൽ വെച്ച് അവൻ വളർന്നു വന്ന സാഹചര്യത്തെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും, പത്ത് ഇരുപത് വർഷമായി ഉപ്പ അസുഖ ബാധിതനാണെന്നും, ശ്വാസകോശത്തിനാണ് ബുദ്ധിമുട്ടെന്നും, താൻ ജോലി ചെയ്‌താണ്‌ വീട്ടിലെ കാര്യങ്ങൾ നോക്കുന്നതെന്നും, റിയാസ് അവൻ്റെ ആവശ്യങ്ങൾ പറഞ്ഞുകൊണ്ട് തങ്ങളെ ബുദ്ധിമുട്ടിക്കാറില്ലെന്നും, ആർക്ക് എന്ത് തരത്തിലുള്ള ആവശ്യം വന്നാലും അവിടെ അവൻ ഓടിയെത്താറുണ്ടെന്നും ഉമ്മ കൂട്ടിച്ചേർത്തു.

കുട്ടി ആയിരിക്കുമ്പോൾ തന്നെ അവൻ ചെയ്യുന്ന കാര്യങ്ങളിൽ മാതാപിതാക്കളായ തങ്ങളെ പരിഗണിക്കാറുണ്ടെന്നും, അവൻ്റെ പഠന കാലഘട്ടം മുതൽ തന്നെ അവനെക്കൊണ്ട് സാധിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ, ട്യൂഷൻ ഉൾപ്പടെ എടുത്താണ് അവൻ കുടുംബവും, അവൻ്റെ സ്വന്തം കാര്യങ്ങളും മുൻപോട്ട് കൊണ്ടുപോകുന്നതെന്നും, ഉമ്മ പറഞ്ഞു. തുണിക്കടയിൽ പോയി ജോലി ചെയ്തും അവൻ വരുമാനം ഉണ്ടാക്കിയിട്ടുണ്ടെന്നും, എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടേ ഇരിക്കണമെന്നതാണ് അവൻ്റെ ആഗ്രഹമെന്നും ഉമ്മ പറയുന്നു. ഉമ്മയെ ആശ്രയിച്ച് ഉമ്മയുടെ കൈയിൽ നിന്ന് പണം വാങ്ങി സ്വന്തം ആവശ്യങ്ങൾ നടത്തുന്ന ഒരു മകനല്ല റിയാസെന്നും ഉമ്മ വ്യകത്മാക്കി. ഒരു യുട്യൂബ് വ്‌ളോഗർക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റിയാസിൻ്റെ ഉമ്മ മകനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്.

Articles You May Like

x