വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്നുമാണ് ബീന ആന്റണി വരുന്നത്, സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങി, അന്ന് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായിരുന്നെങ്കിൽ ഇന്ന് വലിയ നടി ആയേനെ- വെളിപ്പെടുത്തിലുമായി യൂട്യൂബർ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്. അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ ഒപ്പം നിന്ന തങ്ങളുടെ പ്രിയ ആരാധകർക്ക് നന്ദിയും കുടുംബം അറിയിച്ചിരുന്നു. ഇപ്പോൾ മൗനരാഗം സീരിയലിൽ തിളങ്ങുകയാണ് ബീന.

ഇപ്പോളിതാ ജസ്റ്റ് സ്റ്റാർ വ്‌ളോഗ് എന്ന പേരിലുള്ള ചാനലിലൂടെയാണ് ബീനയെ കുറിച്ചുള്ള വീഡിയോ പുറത്ത് വന്നിരിക്കുന്നത്. വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്നുമാണ് ബീന ആന്റണി വരുന്നത്. അന്ന് സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങി.അന്ന് ബീനയെ കാണാൻ മെലിഞ്ഞ് അതീവ സുന്ദരിയായിരുന്നു. അക്കാലത്ത് ബീനയെ കണ്ടവർക്ക് അറിയാം, പ്രത്യേകമായൊരു ആകർഷണം തോന്നുമായിരുന്നു.

ആദ്യം ചെറിയ ചെറിയ വേഷങ്ങളിലാണ് ബീന അഭിനയിച്ചതെങ്കിൽ പിന്നീട് വലിയ കഥാപാത്രങ്ങൾ കിട്ടി തുടങ്ങി. മോഹൻലാലിന്റെയും ജയറാമിന്റെയും ദിലീപിന്റെയുമൊക്കെ പെങ്ങൾ വേഷങ്ങളൊക്കെ ബീന ചെയ്തിട്ടുണ്ട്. തനിക്ക് കിട്ടുന്ന വേഷം നന്നായി അവതരിപ്പിക്കാനും നടിയ്ക്ക് സാധിച്ചിരുന്നു. ആത്മാർഥതയും കഴിവും സത്യസന്ധയുമൊക്കെയായിട്ടുള്ള നടിയായിരുന്നു ബീന ആന്റണി. പക്ഷേ സിനിമാലോകം അത് കണ്ടില്ല.

സിനിമയിൽ കുറേ അഡ്ജസ്റ്റ്‌മെന്റുകളും പിൻവാതിൽ നിയമനങ്ങളുമൊക്കെയാണ് ഉണ്ടായിരുന്നത്. അതൊക്കെ ഉണ്ടെങ്കിലേ നല്ല വേഷങ്ങൾ കിട്ടുകയുള്ളു. അന്ന് നായികയായി കയറേണ്ടിയിരുന്ന ബീന ആന്റണി ഇത്തരം അഡ്ജസ്റ്റ്‌മെന്റുകൾക്കൊന്നും തയ്യാറായില്ല. അതുകൊണ്ട് ഈ നടിയെ സിനിമാക്കാർ ഒതുക്കിയെന്ന് പറയാം. അന്ന് ബീന എല്ലാത്തിനും തയ്യാറായി നിന്നിരുന്നെങ്കിൽ ഇന്ന് വലിയൊരു ആർട്ടിസ്റ്റായി മാറിയേനെ.

അക്കാലത്ത് ബീനയ്‌ക്കൊരു പ്രണയം ഉണ്ടായിരുന്നു. നടി ആത്മാർഥമായി പ്രണയിച്ചതാണ്. ആ സ്‌നേഹത്തിന്റെ ലഹരിയിലായതോടെ സിനിമയെ കാര്യമായി ശ്രദ്ധിച്ചില്ല. അതോടെ നല്ല കഥാപാത്രങ്ങളും കിട്ടാതെയായി. കുറച്ച് കഴിഞ്ഞതോടെ ബീനയെ സ്‌നേഹിച്ച ആൾ അവരെ തേച്ച് പോയി. ഇതോടെ നടിയുടെ എല്ലാ കൺട്രോളും പോയി. ആത്മഹത്യയക്കും ശ്രമിച്ചു.

പിന്നെ ജീവിതത്തിലേക്ക് വന്നതിന് ശേഷം വീണ്ടും സിനിമയിലേക്കെത്തി. അപ്പോഴെക്കും സിനിമയും ഒരുപാട് മാറി പോയി. അവിടെയും ചാൻസുകൾ കുറവായി. ശേഷം സീരിയലുകളിലൊക്കെ സജീവമായി നിൽക്കുമ്പോഴാണ് ഒരു മാസികയിൽ ബീനയെ കുറിച്ച് വളരെ മോശമായിട്ടുള്ള കഥ അച്ചടിച്ച് വരുന്നത്. അത്രയും മോശമായ ഭാഷയിലാണ് ബീനയെ കുറിച്ച് എഴുതിയത്.

ബീനയെ കുറിച്ച് മാത്രമല്ല അക്കാലത്ത് പലരെയും കുറിച്ച് ഇതുപോലെയുള്ള കഥകൾ ആ മാസികയിൽ അച്ചടിച്ച് വരുമായിരുന്നു. ആ മാസിക വലിയ തോതിൽ വിറ്റ് പോയി. എന്നാൽ അതൊന്നും നടക്കാത്ത കാര്യങ്ങളാണെന്ന് ആരും മനസിലാക്കിയില്ലെന്നതാണ് സത്യം. ചെറിയ റോൾ ആണെങ്കിലും ബീന ആളുകളുടെ മനസിൽ നിറഞ്ഞ് നിന്നിരുന്നു. മകളെ കുറിച്ചുള്ള കഥ കേട്ടതോടെയാണ് നടിയുടെ പിതാവിന് അറ്റാക്ക് വരുന്നത്. അങ്ങനെ നടിയ്ക്ക് സിനിമയിൽ നിന്ന് തന്നെ ഇടവേള എടുക്കേണ്ടി വന്നു. മാനസികമായി തകർന്ന് പോയെങ്കിലും അവർ പല പ്രതിസന്ധികളിലും പിടിച്ച് നിന്നു. പിന്നെ സീരിയലിൽ പിടിച്ച് നിന്നു. നല്ല കഥാപാത്രങ്ങൾ ചെയ്തു. ഇടയ്ക്ക് സിനിമകളിലും അഭിനയിച്ചു. അങ്ങനെ നിൽക്കുമ്പോഴാണ് മനോജ് നായരുമായി ഇഷ്ടത്തിലാവുന്നത്. നല്ല നടനാണ് മനോജ്. ബീനയുമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് മനോജും ശ്രദ്ധിക്കപ്പെട്ടതെന്ന് ചാനലിൽ പറയുന്നു.

 

Articles You May Like

x