പതിമൂന്നാമത്തെ വാടകവീട്ടിലാണ് എന്റെ കുടുംബം ജീവിക്കുന്നത്; എൻറെ കല്യാണത്തിന്റെ ചെലവുകള്‍ ഞാന്‍ സ്വയം കണ്ടെത്തിയതാണ് മനസുതുറന്ന് നടി മൃദുല വിജയ്

ഴിഞ്ഞ ദിവസം ഏറെ നൊമ്പരമായ ഒരു വാര്‍ത്തയായിരുന്നു വിപിന്റെ മരണം. പെങ്ങളെ കെട്ടിച്ചയക്കാന്‍ കയ്യില്‍ പണം ഇല്ലാതെ വന്നപ്പോള്‍ ബാങ്കുകളായ ബാങ്കുകളെല്ലാം കേറിയിറങ്ങി പ്രതീക്ഷകളെല്ലാം അസ്തമിച്ചപ്പോള്‍ ഒരു മുഴം കയറില്‍ തൂങ്ങി എല്ലാം അവസാവനിപ്പികുകയായിരുന്നു വിപിന്‍. ഇതെല്ലാം നമ്മള്‍ കണ്ടിട്ടും ഒന്നും പഠിക്കുന്നില്ലാ എന്നാതാണ് സത്യം. അടുത്ത കല്യാണ കച്ചവടം ഏതെങ്കിലും വീടിന്റെ വരാന്തയില്‍ ഇരുന്ന് ഊട്ടിയുറപ്പിക്കുന്നുണ്ടായകും മലയാളികള്‍.

ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ താരം മൃദുല വിജയ് സംഭവത്തിനോട് പ്രതികരിച്ചിരിക്കുകയാണ്. ഒരു ദിവസത്തിന്റെ ആരവങ്ങള്‍ക്കായി അത്യാഡംബരം എന്തിനാണെന്നാണ് മൃദുല ചോദിക്കുന്നത്. കല്യാണം എങ്ങനെയാണെങ്കിലും ദാമ്പത്യം സുന്ദരമായിരിക്കണം. കഴിഞ്ഞ ജൂലായ് എട്ടിനായിരുന്നു മൃദുലയുടേയും നടന്‍ യുവ കൃഷ്ണയുടേയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹച്ചെലവിന്റെ പേരില്‍ കടം കയറിയും ആത്മഹത്യ ചെയ്തുമെല്ലാം രക്ഷ നേടുമ്പോള്‍ ലാളിത്യത്തിന്റെ അനുകരണീയമായ ഒരു മാതൃക വിവാഹമായിരുന്നു ഇരുവരുടേയും.

ഒറു ദിവസത്തിന് വേണ്ടി ഇത്രയധികം പണം മുടക്കേണ്ടതുണ്ടോ എന്ന് മനസ്സില്‍ ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. ആ പണം ഉണ്ടെങ്കില്‍ വേറെ എന്തെല്ലാം ചെയ്യാം. ഇതാണ് എന്റെ പോളിസി. അതുകൊണ്ട് തന്നെ എന്റെ വിവാഹത്തിന് അനാവശ്യമായ ചിലവുകള്‍ കുറച്ച് കാണുന്നവര്‍ക്ക് വൃത്തികേടായി തോന്നാത്ത വിധത്തിലായിരുന്നു ഓരോ കാര്യങ്ങളും ആസൂത്രണം ചെയ്തത്. വളരെ ശാന്തമായാണ് വിവാഹം നടന്നതെന്ന് കണ്ടവരെല്ലാം പറഞ്ഞിരുന്നു. ആഡംബരങ്ങളുണ്ടായില്ല, എന്നാല്‍ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല. അത് ഞാന്‍ മാത്ര തീരുമാനിച്ചിട്ട് കാര്യമുണ്ടായില്ല. എന്റെ കുടുംബവും യുവയും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നുവെന്ന് മൃദുല പറയുന്നു.

സ്ത്രീധനം ചോദിച്ച് വരുന്ന ആളെ വിവാഹം ചെയ്യില്ലെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. വീട്ടിലെ കഷ്ട്ടപ്പാടുകളൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. കല്യാണത്തിന് അനിയത്തിയ്ക്കും എനിക്കും ഇത്രം പവന്‍ വീതം കൊടുക്കണമെന്ന് പണ്ട് അച്ഛനും അമ്മയും പറയുമായിരുന്നു. അന്നൊക്കെ ഞങ്ങള്‍ ചോദിക്കുമായിരുന്നു അതിന്റെ ആവശ്യം ഉണ്ടോ എന്ന്. അപ്പോള്‍ അച്ഛന്‍ പറയും പയ്യന്റെ വീട്ടുകാര്‍ ചോദിക്കുമെന്ന്. അന്ന മുതലേ ഞാന്‍ പറയുമായിരുന്നു അങ്ങനെ ഒരാളെ ഞാന്‍ വിവാഹം ചെയ്യില്ലെന്ന്. എനിക്കിപ്പോള്‍ ഒന്നും ചോദിക്കാത്ത ഒരാളെയാണ് കിട്ടിയത്. യുവ ഇന്നുവരെ അങ്ങനെയൊരു കാര്യത്തെ ക്കുറിച്ച് സംസാരിച്ചിട്ടില്ല. ഞാന്‍ വിവാഹത്തിന് ധരിച്ച് ആഭരണങ്ങള്‍ എവിടേന്നോ, എന്തു ചെയ്‌തെന്നോ ഇന്നു വരെ അവര്‍ ചോദിച്ചിട്ടില്ല.

കടം വാങ്ങി കല്യാണം ആഘോഷമാക്കണമെന്നും ആര്‍ഭാടം കാണിച്ച് നാട്ടുകാരെ കാണിക്കണമെന്നുമുള്ള നിലപാടിനോട് തീര്‍ത്തും യോജിപ്പില്ല. എനിക്കറിയാവുന്ന ഒരുപാട്‌പോരുണ്ട് കടം വാങ്ങി വിവാഹം ചെയ്തിട്ട് കടം വീട്ടാനുള്ള ഓട്ടത്തിലാണിപ്പോള്‍. സമ്പാദ്യം വെറുതെ ചിലവാക്കി കളയാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. കല്യാണം കഴിഞ്ഞും ജീവിക്കാന്‍ പണം വേണം. അപ്പോള്‍ കല്യാണത്തിന് അതെല്ലാം ചിലവാക്കിയാല്‍ കല്യാണം കഴിഞ്ഞ് എന്തുചെയ്യുമെന്നുള്ള ഒരു ധാരണ എനിക്കുണ്ട്. എന്റെ അച്ഛന്‍ ഒറു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സാമ്പത്തികമായി പിന്നോക്കമായിരുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതും വാടക വീട്ടിലായിരുന്നു. ഇപ്പോള്‍ പതിമൂന്നാമത്തെ വാടക വീട്ടിലാണ് താമസിക്കുന്നത്. പതിനാറാമത്തെ വയസ്സില്‍ എനിക്കും ടെന്‍ഷന്‍ ആയി തുടങ്ങി. എന്റേയും അനിയത്തിയുടേയും പഠനച്ചിലവുകളും വിവാഹം, സ്വന്തമായി വീട് അങ്ങനെയെല്ലാം ഓലോചിച്ച് ടെന്‍ന്‍ ആയിരുന്നു.

പതിനഞ്ചാമത്തെ വയസ്സുമുതല്‍ ഞാന്‍ സിനിമയില്‍ മാത്രം ശ്രദ്ധിക്കാന്‍ തുടങ്ങി. ഒരുപാട് പരിശ്രമിച്ചെങ്കിലും എവിടേയും എത്തിപെടാന്‍ പറ്റിയില്ല. അഭിനയിച്ച സിനിമകളൊന്നും റിലീസ് പോലും ആയില്ല. പീന്നീടാണ് പത്തോമ്പതാം വയസ്സിലാണ് സീരിയലിലേക്ക് വന്നത്. സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു സീരിയലില്‍ വന്നത്. അപ്പോള്‍ ഒരുപാട് പരിഹാസങ്ങള്‍ കേട്ടിരുന്നു. ലീവെടുത്ത് അഭിനയിക്കാന്‍ പോകുന്നു, തിരിച്ചു വരുന്നു, സിനികളില്‍ ഒന്നും കാണുന്നില്ല എന്നെല്ലാം. സീരിയലില്‍ നിന്ന് കിട്ടുന്ന ഓരോ രൂപയും അമ്മ സൂക്ഷിച്ച് വെക്കാന്‍ തുടങ്ങി. സ്വര്‍ണമായിട്ട് ശേഖരിച്ച് വച്ചതാണ് എന്റെ വിവാഹത്തിന് ഞാന്‍ അണിഞ്ഞത്. എന്റെ കല്യാണത്തിന്റെ ചെലവുകള്‍ ഞാന്‍ സ്വയം കണ്ടെത്തിയതാണ്. സ്വയം അധ്വാനിച്ച് ഉണ്ടാക്കുമ്പോഴാണ് അതിന്റെ വില മനസിലാകുകയുള്ളൂ. മൃദുല കൂട്ടിച്ചേര്‍ത്തു.

Articles You May Like

x