കൈയിൽ വിളക്ക് ഏന്തി വലതു കാൽവെച്ച് നടി മൃദുല; വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പുതിയ വീട്ടിലേക്ക് താമസം മാറി യുവയും മൃദുലയും

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന താറാവിവാഹം ആയിരുന്നു നടി മൃദുല വിജയുടെയും നടൻ യുവ കൃഷ്ണയുടെയും, വ്യാഴാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്, രാവിലെ ആറ്റുകാൽ അമ്പലത്തിൽ വെച്ചായിരുന്നു യുവ മൃദുലയുടെ കഴുത്തിൽ താലി ചാർത്തിയത്, കഴിഞ്ഞ വർഷം അവസാനമായിരുന്നു ഇരുവരുടെയും എൻഗേജ്മെന്റ് കഴിഞ്ഞത്, അതിന് ശേഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ആണ് ഈ വ്യാഴാഴ്ച്ച ഇവരുടെ വിവാഹം നടന്നത്

രണ്ടു പേരും സീരിയൽ മേഖലയിൽ നിന്ന് ഒള്ളവർ ആണെങ്കിലും ഇതൊരു പ്രണയ വിവാഹം ആയിരുന്നില്ല, മൃദുലയുടെയും യുവയുടെയും രണ്ട് വീട്ടുകാരും ചേർന്ന് ഒറപ്പിച്ച വിവാഹം ആയിരുന്നു ഇത്, വിവാഹത്തിന് ഇരുവരുടെയും ബന്ധുക്കൾ കുറച്ച് പേർ മാത്രമാണ് പങ്കെടുത്തത്, സീരിയൽ മേഖലയിൽ ഉള്ള താരങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഹോട്ടലിൽ ആണ് റിസപ്ഷൻ ഒരുക്കിരുന്നത്, നിരവതി താരങ്ങൾ ആണ് ഇരുവരുടെയും വിവാഹ റിസപ്ഷനിൽ ഇരുവരെയും കാണാൻ എത്തിയത്, നേരത്തെ അച്ഛന്റെ കൈയ് പിടിച്ച് റിസപ്ഷൻ ഹാളിലേക്ക് വരുന്ന മൃദുലയുടെ വീഡിയോ വൈറലായി മാറീരുന്നു

വിവാഹത്തിൽ വളരെ സുന്ദരിയായിട്ടാണ് മൃദുലയെ കാണപ്പെട്ടത്, അതിന്റെ മുഴുവൻ ക്രെഡിറ്റും പ്രശസ്‌ത ബ്രൈഡൽ മേക്കപ് ആർട്ടിസ്റ്റ് വികാസിന് ആണ്, വികാസ് ആണ് താരത്തിനെ അണിയിച്ച് ഒരുക്കിയത്, നിരവതി സർപ്രൈസ് ആണ് മൃദുല ഉടുത്തിരുന്ന വസ്ത്രങ്ങളിലും ഒളിപ്പിച്ച് വെച്ചത്, വിവാഹ വസ്ത്രങ്ങളുടെ സർപ്രൈസിനെ പറ്റി മൃദുല വിവരിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിരുന്നു, വിവാഹ റിസപ്ഷനിൽ അരുൺ രാഘവ്, നോബി, എലീന പടിക്കല്, നീനു, സാജന് സൂര്യ അങ്ങനെ നിരവതി മിനിസ്ക്രീൻ താരങ്ങൾ ആണ് പങ്കെടുത്തത്

വിവാഹ ശേഷം എൻറെ ഉണിയേട്ടനൊപ്പം എന്ന തല കെട്ടോടെ താലി ചാർത്തുന്ന ചിത്രം മൃദുല സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു, വിവാഹ കഴിഞ്ഞ് രണ്ടാം നാൾ മൃദുല പങ്ക് വെച്ച വീഡിയോയാണ് വൈറലായി മാറുന്നത്, മൃദുല യുവയുടെ ഫ്ലാറ്റിൽ വലുത് കാൽ എടുത്ത് വെക്കുന്ന വിഡിയോയാണ് പങ്ക് വെച്ചിരിക്കുന്നത്, കൈയിൽ വിളക്ക് ഏന്തി യുവയുടെ അമ്മയുടെ കൈപിടിച്ച് വീട്ടിലേക്ക് വലതുകാൽ വെച്ച് കേറുന്നതാണ് രംഗം, വീഡിയോയുടെ ഒപ്പം ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം എന്നും മൃദുല തൻറെ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്, പുതിയ ജീവിതത്തിലേക്ക് വലത് കാൽ എടുത്ത് വെച്ച് കേറിയ മൃദുലയെ നിരവതി പേരാണ് ആശംസ അറിയിക്കുന്നത്

Articles You May Like

x