പ്രിയ സീരിയൽ നടി ചന്ദ്ര ലക്ഷ്മണും നടൻ ടോഷ് ക്രസ്റ്റിയും വിവാഹിതരായി , വൈറലായ വിവാഹ ചിത്രങ്ങൾ കാണാം

ടെലിവിഷനിലും സിനിമയിലും മിന്നിത്തിളങ്ങി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. 2002ല്‍ എകെ സാജന്റെ ‘സ്റ്റോപ് വയലന്‍സ്’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായിട്ടാണ് ചന്ദ്ര സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ താരത്തെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത് ‘സ്വന്തം’ എന്ന സീരിയലില്‍ സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രം അവതരിപ്പിച്ചതിന് ശേഷമായിരുന്നു. പിന്നീട് താരം ചക്രം, കല്യാണ കുറിമാനം, ബോയ്ഫ്രണ്ട്, പച്ചക്കുതിര, പായും പുലി, കാക്കി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വര്‍ഷങ്ങളോളം അഭിനയ രംഗത്ത് നിന്നിരുന്ന നടിയെ കഴിഞ്ഞ കുറേ നാളുകളായി കാണാനില്ലായിരുന്നു.

 

2016ന് ശേഷമാണ് അഭിനയ രംഗത്ത് നടിക്ക് ചെറിയ ഒരിടവേള എടുത്തത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്വന്തം സുജാതയിലൂടെ വീണ്ടും തിരിച്ചെത്തുകയായിരുന്നു താരം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച പരമ്പരയാണ് സ്വന്തം സുജാത. താന്‍ കരിയറില്‍ ചെയ്തിട്ടുളള റോളുകളില്‍ എറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് സുജാതയെന്ന് ചന്ദ്ര മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തനിവീട്ടമ്മയിൽ നിന്നും ആർ.ജെ.യായി മാറി, ഒട്ടേറെപ്പേർക്ക് പ്രചോദനമാവുകയും, സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾ നേരിട്ട് സധൈര്യം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന സുജാതയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. താരമിപ്പോള്‍ പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. എം.ആര്‍. അജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദി ഗോസ്റ്റ് റൈറ്റര്‍’ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരുന്നത്. ഇന്ദ്രന്‍സ്, പോള്‍ ഷാബിന്‍, ശ്രേയ രമേശ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

അതേ സമയം പ്രായം ഇത്രയായിട്ടും ചന്ദ്രാ ലക്ഷ്മണ്‍ വിവാഹം കഴിക്കാത്തത് എന്തെന്നായിരുന്നു ആരാധകരുടെ ചോദ്യം. അതിന് താരം മറുപടിയും കൊടുത്തിരുന്നു. സ്വന്തം സുജാത എന്ന സീരിയലിലെ ചന്ദ്രയുടെ സഹതാരം ടോഷ് ക്രിസ്റ്റിയെയാണ് വിവാഹം ചെയ്യുന്നതെന്നും എല്ലാവരുടേയും അനുഗ്ഹം ഉണ്ടാകണമെന്നും ചന്ദ്ര ഒരു ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രസ്റ്റിയും വിവാഹിതരായിരിക്കുകയാണ്. തേവര ഫെറി റോഡിലുള്ള റിവിയേറ സ്യൂട്ട്സില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ടിഐ ജോസിന്റെയും സിവി കൊച്ചുസാറയുടേയും മകനാണ് ടോഷ് ക്രിസ്റ്റി.

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ചന്ദ്ര തന്റെ വിവാഹ ദിവസത്തിനായുള്ള ഒരുക്കങ്ങളെ കുറിച്ച് പറഞ്ഞിരുന്നു.”മിശ്രവിവാഹമായതിനാല്‍ ഇരു മതങ്ങളിലെയും പ്രത്യേക ആചാരങ്ങള്‍ ഉള്‍പ്പെടുന്ന കസ്റ്റമൈസ്ഡ് വിവാഹമായിരിക്കും ഞങ്ങളുടേത്. അയ്യര്‍ രീതിയിലുള്ള കല്യാണം പോലെ, താലി കെട്ടല്‍ ചടങ്ങില്‍ ഞാന്‍ അച്ഛന്റെ മടിയില്‍ ഇരിക്കും. മറുവശത്ത്, ക്രിസ്ത്യന്‍ പാരമ്പര്യം പിന്തുടര്‍ന്ന്, തോഷ് എനിക്ക് ഒരു മന്ത്രകോടി സമ്മാനിക്കും, ഞങ്ങള്‍ കേക്ക് മുറിക്കും. വേദിയില്‍, ഞങ്ങള്‍ ആരാധിക്കുന്ന രണ്ട് ദൈവങ്ങളുടെയും ചിത്രങ്ങള്‍ ഉണ്ടാകും,’ ചന്ദ്ര പറഞ്ഞു.

ഇതിനിടെ വിവാഹത്തിന് രണ്ട് ദിവസം മുമ്പ് ഇരുവരും സ്വന്തം സുജാത സീരിയലിലെ ഷൂട്ടിംങ്ങില്‍ ഏര്‍പ്പെട്ടിരുന്നു. ഒരു വിവാഹം നടക്കുന്ന ഷോട്ടായിരുന്നു ഇരുവര്‍ക്കും ചെയ്യേണ്ടിവന്നത്. എന്നാല്‍ അതില്‍ ഒറു രസകരമായ സംഭവം ഉണ്ടായിരുന്നു. അതിനെ കുറിച്ചും ചന്ദ്ര പറയുകയുണ്ടായി.” ഇന്നലെ, ഞങ്ങള്‍ ആയിഷയുമായുള്ള ടോഷിന്റെ ഓണ്‍-സ്‌ക്രീന്‍ കല്യാണം ഷൂട്ട് ചെയ്തു. ഞാന്‍ അവന്റെ പുറകില്‍ അവന്റെ സഹോദരിയായി നിന്നു, അവന്റെ റീല്‍ ഭാര്യയെ കെട്ടാന്‍ സഹായിച്ചു. അവരുടെ ആദ്യരാത്രി സീക്വന്‍സ് പോലും ചിത്രീകരിച്ചു. ഏത് വധുവിന് ജീവിതത്തില്‍ അത്തരമൊരു അവസരം ലഭിക്കും? എന്തായാലും, ഞങ്ങളുടെ വലിയ ദിവസത്തിനായി ടോഷിന് നല്ലൊരു റിഹേഴ്‌സല്‍ തന്നെയായിരുന്നു അത്.” ചന്ദ്ര ചിരിച്ചുകൊണ്ട് പറഞ്ഞു.

Articles You May Like

x