വിവാഹ റിസെപ്ഷനിൽ വെളുത്ത ലഹങ്കയില്‍ സുന്ദരിയായി ചന്ദ്ര ലക്ഷമണ്‍; തകർപ്പൻ ഡാൻസും പാട്ടുമായി ചന്ദ്ര ലക്ഷ്മണനും ടോഷ് ക്രിസ്റ്റിയും വിവാഹ റിസപ്ക്ഷന്‍ വിഡിയോ കാണാം

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ചന്ദ്ര ലക്ഷമണും ടോഷ് ക്രസ്റ്റിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ‘സ്വന്തം സുജാത’ എന്ന സീരിയലിലെ മുഖ്യ കഥാപാത്രങ്ങളായ ഇരുവരും ജീവിതത്തില്‍ ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. രണ്ടു പേരും വ്യത്യസ്ത മതത്തില്‍ നിന്നുള്ളവരായതിനാല്‍ ഇരുവരുടെയും മതത്തിലെ ആചാരങ്ങള്‍ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിരുന്നു. മോതിരം മാറിയശേഷമായിരുന്നു താലികെട്ട്. ഇതിനുശേഷം മന്ത്രകോടി അണിയിച്ചു. ഒന്നിച്ച് തിരിതെളിയിക്കുകയും കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുകയും ചെയ്തു. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. സീരിയല്‍ രംഗത്തുനിന്ന് ബോബന്‍ ആലമൂടന്‍, ശരണ്‍ പുതുമന, ഷെമി മാര്‍ട്ടിന്‍, പ്രിയ മേനോന്‍ എന്നിവര്‍ എത്തിയിരുന്നു.

പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടു സാരിയും ട്രെഡീഷനല്‍ ആഭരണങ്ങളും അണിഞ്ഞ് ഹിന്ദു ബ്രൈഡല്‍ ലുക്കിലായിരുന്നു ചന്ദ്ര എത്തിയത്. ഷര്‍ട്ടും കസവ് മുണ്ടിലുമായിരുന്നു ടോഷിന്റെ എന്‍ട്രി. പരസ്പരം ചേര്‍ത്തുപ്പിടിച്ച കൈകളുടെ ചിത്രം പങ്കുവച്ച് ഓഗസ്റ്റ് 26ന് ആണു ചന്ദ്ര ലക്ഷ്മണ്‍ വിവാഹ വിശേഷം ആരാധകരെ അറിയിച്ചത്. നവംബര്‍ 10ന് ആണ് വിവാഹമെന്ന് പിന്നീട് അറിയിക്കുകയുമായിരുന്നു.

ഇപ്പോഴിതാ ഇവരുടെ വിവാഹ റിസപ്ക്ഷന്‍ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിവാഹത്തിന് ഹിന്ദു ബ്രൈഡല്‍ ലുക്കിലെത്തിയ ചന്ദ്ര റിസപ്ഷന് ക്രിസ്റ്റ്യന്‍ വെഡ്ഡിംങ് ലുക്കിലായിരുന്നു എത്തിയത്. ഗ്രേയും വെള്ളയും നിറത്തിലുള്ള ലെഹങ്കയാണ് ചന്ദ്ര അണിഞ്ഞെത്തിയത്. കറുപ്പ് കോട്ടും റെഡ് ഷേര്‍ട്ടും ആയിരുന്നു ടോഷിന്റെ വേഷം. നീല ജീപ് കാറിലായിരുന്നു ഇരുവരുടേയും എന്‍ട്രി. ശേഷം ഇവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.

”ഒത്തിരി സന്തോഷമുണ്ട് എല്ലാവരേയും കാണാന്‍ കഴിഞ്ഞതില്‍. ഇന്നലെ വിവാഹം കഴിഞ്ഞു. കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹം. അതിന് ശേഷം നാട്ടില്‍ കുന്നംകുളത്ത് ബന്ധു മിത്രാതികളെ വെച്ച് ഒരു ചെറിയ ഫംങ്ഷന്‍ വെച്ചിട്ടുണ്ട്. അതിനായാണഅ ഇവിടെ എത്തിയിരിക്കുന്നത്. എല്ലാവരുടേയും അനുഗ്ഹം വേണം.” ടോഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒരുപാട് നാളുകല്‍ ആയിട്ടുള്ള പ്രണയമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും ഇവര്‍ മറുപടി നല്‍കി. ഒരുപാട് നാളത്തെ പ്രണയമെല്ലെന്നും ഒരുപാട് നാള്‍ പ്രണയിക്കാന്‍ ആഗ്രഹിച്ചിട്ട് ഇപ്പോഴാണ് അതിന് കഴിഞ്ഞതെന്നും ഇവര്‍ മറുപടി നൽകിയത്, അതിന് ശേഷമായിരുന്നു വളരെ ഗംഭീരമായിട്ടായിരുന്നു ഇരുവരുടെയും വിവാഹ റിസപ്ഷൻ നടന്നത്, നിരവധി സീരിയൽ താരങ്ങൾ നടി ചന്ദ്ര ലക്ഷമെന്റെയും ടോഷിന്റെയും വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയത്, സുഹൃത്തുക്കളുടെ നിർബന്ധത്തിൽ ഇരുവരും പാട്ട് പാടിയും, ഡാൻസ് കളിച്ചും ആഘോഷമാക്കുകയായിരുന്നു, ഇരുവരുടെയും റിസപ്ഷനിൽ നിന്നുള മനോഹര നിമിഷങ്ങളുടെ വീഡിയോ കാണാം

Articles You May Like

x