അഞ്ചുവർഷമായി അവളുടെ അടുത്തിരുന്നു അവളുടെ ബുദ്ധിമുട്ട് കണ്ടവർക്കേ അത് മനസിലാകൂ; എന്നും അവളോടൊപ്പം വൈറലായി ശില്പ ബാലയുടെ വാക്കുകൾ

ഇരയാക്കപ്പെടലിൽനിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുമായി നടിയുടെ ഉറ്റസുഹൃത്തും അഭിനേത്രിയുമായ ശിൽപ ബാല. ഇത്രയും തുറന്നുപറയാൻ അവൾ നേടിയെടുത്ത ധൈര്യം എത്രമാത്രം ബുദ്ധിമുട്ടിയായിരുന്നുവെന്നത് കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവർക്കേ അറിയാൻ കഴിയൂ എന്ന് ശിൽപ പറയുന്നു.ആക്രമികപെട്ട നടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സിനിമ ലോകത്തു നിന്നും പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. വനിത സംഘടന ആയ WCCയും ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ തെളിവുകളും സംഭവവികാസങ്ങളുണ്ടായപ്പോള്‍ പിന്തുണയുമായി താരങ്ങളെല്ലാം എത്തിയിരുന്നു. പൃഥ്വിരാജ്, മമ്മൂട്ടി, മോഹൻലാൽ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ, നിവിൻ പോളി, ആസിഫ് അലി, അജു വർഗീസ്, മഞ്ജു വാര്യർ, ആഷിക്ക് അബു, ബാബുരാജ്, അന്ന ബെന്‍, ആര്യ, സ്മൃതി കിരണ്‍, സുപ്രിയ മേനോന്‍ പൃഥ്വിരാജ്, ഫെമിന ജോര്‍ജ്, മൃദുല മുരളി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി എന്നിവരും ഐക്യദാര്‍ഡ്യമറിയിച്ച് മുന്നോട്ട് വന്നു.നടിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ ശില്‍പ ബാലയും പിന്തുണ അറിയിച്ചിരുന്നു. ശില്‍പയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയായി നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ശില്പ ബാലയുടെ വാക്കുകൾ:‘ഈ പോസ്‌റ്റും ഇത്രയും തുറന്നുപറയാൻ അവൾ നേടിയെടുത്ത ധൈര്യവും എത്രമാത്രം ബുദ്ധിമുട്ടിയായിരുന്നുവെന്നത് കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവർക്കേ അറിയാൻ കഴിയൂ.ധീരന്മാരായ പോരാളികളെക്കുറിച്ച് വായിച്ചറിഞ്ഞാണ് ഞാൻ വളർന്നു വന്നത്. പക്ഷേ, വിധി യഥാർഥത്തിൽ ഒരാളെ എന്റെ മുന്നിലെത്തിച്ചു, അതിനേക്കാൾ വലിയ പ്രചോദനം എനിക്ക് എല്ലാ ദിവസവും ലഭിക്കാനില്ല. അവളോടൊപ്പം നിൽക്കുന്ന എല്ലാ നല്ല മനസുകൾക്കും നന്ദി. അതവൾക്ക് നൽകുന്നതെന്താണെന്നുള്ളത് വാക്കുകൾക്ക് അതീതമാണ്.അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ വളരെയധികം നിങ്ങൾ ചെയ്യുന്നുണ്ട്. ഞങ്ങൾക്കത് ആവശ്യമാണ്. ഇവിടെയുള്ള എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അത് ആവശ്യമാണ്. കടപ്പെട്ടിരിക്കുന്നു.’– ശിൽപ ബാല കുറിച്ചു..

നടിയുടെ വാക്കുകൾ: ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു.എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്നു കൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.

Articles You May Like

x