നടി ഗൗരി കൃഷ്ണന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു ; വരന്‍ ആരാണെന്ന് കണ്ടോ വിവാഹ നിശ്ചയ വീഡിയോ കാണാം

നിരവധി സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. തന്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ഗൗരി പങ്കുവെയ്ക്കാറുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധേയമായത്.വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് അടുത്തിടെയായിരുന്നു താരം പറഞ്ഞത്. ജനുവരി 23 ന് വിവാഹ നിശ്ചയം നടത്താനാണ് ആദ്യം തീരുമാനിച്ചത്. വരനും കുടുംബത്തിനും കൊവിഡ് ആയതിനാല്‍ നിശ്ചയിച്ച തീയതിയില്‍ എന്‍ഗേജ്‌മെന്റ് നടത്താനായിരുന്നില്ല. അധികം വൈകാതെ തന്നെ ആ ചടങ്ങ് നടത്തുമെന്നും ഗൗരി കൃഷ്ണന്‍ പറഞ്ഞിരുന്നു.

സോഷ്യല്‍മീഡിയയിലൂടെ ഇന്ന് രാവിലെ സര്‍പ്രൈസ് ആയാണ് ഗൗരി തന്റെ വിവാഹനിശ്ചയത്തെക്കുറിച്ച് പറഞ്ഞത്. ”ഗുഡ് മോണിങ്…പൗര്‍ണമിത്തിങ്കളിന്റെ സംവിധായകന്‍ മനോജ് സാറിന്റെയും എന്റേയും വിവാഹ നിശ്ചയമാണ് ഇന്ന്. ലൈവ് വീഡിയോ എന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കും. നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം”- എന്നാണ് ഗൗരി കുറിച്ചത്. നിരവധി ആരാധകരും സഹപ്രവര്‍ത്തകരും പോസ്റ്റിന് താഴെ താരത്തിന് ആശംസയുമായി എത്തുകയും ചെയ്തു.പ്രണയവിവാഹമാണോയെന്ന ചോദ്യങ്ങളുമായാണ് ആരാധകരെത്തിയിട്ടുള്ളത്.

അന്‍ഷിതയായിരുന്നു ആദ്യം കമന്റുമായെത്തിയത്. ഓള്‍ ദ ബെസ്റ്റ് മൈ ഡിയര്‍ എന്ന കമന്റുമായാണ് പൗര്‍ണ്ണമിത്തിങ്കളിലെ നായകനും ഗൗരിയുടെ അടുത്ത സുഹൃത്തുമായ വിഷ്ണു നായരെത്തിയത്. ഗൗരിയുടേയും മനോജേട്ടന്റേയും എന്‍ഗേജ്‌മെന്റില്‍ പങ്കെടുക്കണമെന്നുണ്ടായിരുന്നു. നിന്റെ സ്‌പെഷല്‍ ഡേയില്‍ പങ്കെടുക്കാനാവാത്തതില്‍ സങ്കടമുണ്ട്, സോറിയെന്നായിരുന്നു വിഷ്ണു കുറിച്ചത്. എന്നും സ്‌നേഹത്തോടെയും സമാധാനത്തോടെയും കഴിയാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, എന്‍ഗേജ്‌മെന്റ് മനോഹരമായി നടക്കട്ടെയെന്നും വിഷ്ണു കുറിച്ചിട്ടുണ്ട്.വരന്‍ സീരിയലിന്റെ അണിയറ പ്രവര്‍ത്തകനാണെന്നും തിരുവനന്തപുരം സ്വദേശി ആണെന്നും മാത്രമേ നേരത്തെ ഗൗരി പറഞ്ഞിരുന്നുള്ളൂ. താരത്തിന്റെ ജീവിത പങ്കാളി ആരെന്നുള്ള പ്രേക്ഷകരുടെ ആകാംക്ഷയ്ക്കാണിപ്പോള്‍ വിരാമമായിരിക്കുന്നത്.

താരത്തിന്റെ വിവാഹ നിശ്ചത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പീകോക്ക് നിറത്തിലുള്ള ലഹങ്കയില്‍ അതീവ സുന്ദരിയായാണ് താരമുള്ളത്. വെള്ള നിറത്തിലുള്ള കല്ലുകള്‍ പതിപ്പിച്ച നെക്ക്‌ലേസും താരം ധരിച്ചിട്ടുണ്ട്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വരന്റെ വീട്ടുകാരാണ് ഗൗരിയെ മണ്ഡപത്തിലേക്ക് സ്വീകരിച്ചത്. വരന്റെ ബന്ധുക്കളായ സ്ത്രീകളെല്ലാം ചേര്‍ന്ന് പട്ടും വളയും മുല്ലപ്പൂവുമെല്ലാം ഒരു തട്ടത്തില്‍ വെച്ച് ഗൗരിക്ക് കൈമാറുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മോതിരക്കൈമാറ്റം ഉണ്ടായിരുന്നില്ല.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണ സീരിയൽ രംഗത്തേക്ക് എത്തുന്നത്. പിന്നീട് കാണാ കണ്മണി, മാമാങ്കം, സീത, എന്ന് സ്വന്തം ജാനി, അയ്യപ്പ ശരണം തുടങ്ങി പത്തില്‍ അധികം സീരിയലുകള്‍ അഭിനയിച്ചു.

x