അടുത്ത വർഷവും ഞാൻ കാവടി എടുക്കും, നെഗറ്റീവൊന്നും എന്നെ ബാധിച്ചിട്ടില്ല, അത്രത്തോളം മനസ് അറിഞ്ഞാണ് ഞാൻ അഗ്‍നി കാവടി എടുത്തത്: കാർത്തിക് സൂര്യ

നിരവധി ഫോളോവേഴ്‌സുള്ള, അവതാരകനായും വ്‌ളോഗറായും ശ്രദ്ധ നേടിയാ താരമാണ് കാർത്തിക് സൂര്യ. മറ്റുള്ളവർ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായ കാര്യങ്ങൾ ചെയ്താണ് കാർത്തിക് ശ്രദ്ധേയനായത്. അതുകൊണ്ട് തന്നെ അനുകൂലിക്കുന്നവർക്കൊപ്പം വിമർശകരും നിരവധിയാണ്. എന്നാൽ വിമർശനങ്ങൾ കാര്യമാക്കാതെ തന്റേതായ വഴി വെട്ടിത്തുറന്ന് മുന്നോട്ട് പോകുന്ന കാർത്തിക സൂര്യ ഇന്ന് മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംപർ ചിരി’ എന്ന ഷോയുടെ അവതാരകനായി ടെലിവിഷൻ രംഗത്തും നിറ സാന്നിധ്യമാണ്.

കുറച്ച്‌ ദിവസങ്ങൾക്ക് മുമ്പാണ് കാർത്തിക് അഗ്നിക്കാവടി എടുത്തത്. ഇതിന്റെ വീഡിയോ കാർത്തിക് തന്റെ യുട്യൂബ് പേജിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് കാർത്തിക് സൂര്യക്കെതിരെ വിമർശനങ്ങളുമായി എത്തിയത്. തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച്‌ കാർത്തിക് മുമ്പ് രംഗത്ത് എത്തിയിരുന്നു. താൻ അടുത്ത വർഷവും കാവടി എടുക്കുമെന്ന് വീണ്ടും പറഞ്ഞിരിക്കുകയാണ് കാർത്തിക്. നെഗറ്റീവ് ഒന്നും തന്നെ ബാധിച്ചില്ലെന്നും എന്നെകൊണ്ട് കഴിയുന്ന വർഷങ്ങളിലെല്ലാം അഗ്നിക്കാവടി എടുക്കുന്നത് തുടരുമെന്നും കാർത്തിക് സൂര്യ പറഞ്ഞു. ഒരു ഓൺലൈൻ മീഡിയയോടാണ് ഇക്കാര്യങ്ങൾ കാർത്തിക് പറഞ്ഞത്.

‘ലോകത്ത് എന്ത് വന്നാലും നെഗറ്റീവ് ഉണ്ടാകും. ആരോടും ഒരു പരിഭവവുമില്ല. ഓരോർത്തർക്കും ഓരോ വിശ്വാസമാണ്. നെഗറ്റീവ് പറയുന്ന ഒരു കാര്യത്തിലും ഞാൻ ഫോക്കസ് ചെയ്യാറില്ല. ഞാൻ ഭയങ്കര ഹാപ്പിയാണ്. എന്നെ ഇഷ്ടപ്പെടുന്ന ആളുകളും ഹാപ്പിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് അത്രയും അറിഞ്ഞാൽ മതി.

കാവടികഴിഞ്ഞതിന് ശേഷമാണ് ഇത്ര‌യും നെഗറ്റീവായ വീഡിയോകൾ ഞാൻ കണ്ടത്. എന്നെ അതൊന്നും ബാധിച്ചില്ല. അത്രത്തോളം മനസ് അറിഞ്ഞാണ് ഞാൻ അഗ്‍നി കാവടി എടുത്തത്. അടുത്ത വർഷവും കാവടി എടുക്കും. എന്നെ കൊണ്ട് കഴിയുന്ന വർഷമൊക്കെയും ഞാൻ കാവടി എടുക്കും.’- കാർത്തിക് സൂര്യ പറഞ്ഞു.

 

Articles You May Like

x