Television

അവൾ ജനിച്ച് നാലുവര്‍ഷത്തോളം പുറത്തിറങ്ങിയില്ല, പലരുടേയും കുത്തു വാക്കുകള്‍ ഏറെ വേദനിപ്പിച്ചു ; സാന്ത്വനത്തിലെ സുധയപ്പച്ചി സിന്ധു വർമ്മ മനസ്സ് തുറക്കുന്നു

ഇന്നും പുതുമയോടെ നിലനിൽക്കുന്ന, ഇപ്പോഴും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന ഒരു സൂപ്പർ ഹിറ്റ് ചിത്രമാണ് തലയണമന്ത്രം. ശ്രീനിവാസൻറെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർ ഹിറ്റ്. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മത്സരിച്ച് തകർത്തഭിനയിച്ചവരാണ്. ആഡംബര മോഹം കൊണ്ട് ഗ്രാമത്തിൽ നിന്നും നഗര കോളനിയിലേക്ക് താമസം മാറ്റുന്ന കാഞ്ചന എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്തത് ഉർവശി ആയിരുന്നു. എന്നാൽ ഈ സിനിമയിലെ ഏറ്റവും രസകരമായ ഒരു സീൻ ആണ് ഉപ്പു തിന്ന ഉർവശിയെ ഇംഗ്ലീഷ് ചോദ്യങ്ങൾ ചോദിച്ചു വെള്ളം കുടിപ്പിക്കുന്ന കോളനിയിലെ തന്നെ താമസക്കാരിയായ ഒരു സ്കൂൾ വിദ്യാർത്ഥിനി. നാമെല്ലാവരും ഏറെ രസിച്ചു കണ്ടുകൊണ്ടിരുന്ന, നമ്മെ ചിരിപ്പിച്ച ആ രംഗം ഒരു മലയാളി പ്രേക്ഷകർക്കും മറക്കാൻ കഴിയുന്നതല്ല. പ്രത്യേകിച്ച് ഉർവശിയെ വെള്ളം കുടിപ്പിച്ച ആ മിടുമിടുക്കി പെൺകുട്ടിയെ. ചിത്രത്തിൽ കരാട്ടെകാരൻ ആയി എത്തുന്ന ജോർജ്ജ് എന്ന കഥാപാത്രം ചെയ്യുന്ന ഇന്നസെന്റിന്റെയും, ജാക്കി ചാൻ ഫാനായി എത്തിയ ജിജി എന്ന കഥാപാത്രം ചെയ്യുന്ന മീനയുടെയും വാശി കാരിയായ മകള് ആയി എത്തി അരങ്ങുതകർത്തതത് സിന്ധു വർമ്മയാണ്. ഒരുപക്ഷേ സിന്ധു വർമ ആരാണെന്ന് അറിഞ്ഞാൽ പ്രേക്ഷകരെല്ലാം ഞെട്ടും എന്നതിൽ സംശയമില്ല. ബാലതാരമായി എത്തിയ സിന്ധു വർമ്മയെ ഇപ്പോൾ എല്ലാ പ്രേക്ഷകർക്കും സുപരിചിതയാണ്.

പക്ഷേ ഇത് തലയണ മന്ത്രത്തിലെ ആ പെൺകുട്ടി ആണെന്ന് അറിയാമെന്നവർ വളരെ ചുരുക്കമായിരിക്കും. ഭാഗ്യജാതകത്തിലും, പൂക്കാലം വരവായി, പരസ്പരം, രാക്കുയിൽ, സാന്ത്വനം തുടങ്ങി നിരവധി സീരിയലുകളിൽ അമ്മ കഥാപാത്രം കൈകാര്യം ചെയ്യുന്ന സിന്ധു വർമ്മയാണ് ആ ബാലതാരം. മെഗാസീരിയൽ നിന്നും മിനിസ്ക്രീനിലേക്ക് ചേക്കേറിയതാണ് സിന്ധു വർമ്മ. മേനകയുടെ ബാല്യകാലം അഭിനയിച്ചുകൊണ്ട്” വർഷങ്ങൾ പോയതറിയാതെ “എന്ന സിനിമയിലൂടെയാണ് താരം ഈ മേഖലയിലേക്ക് അരങ്ങേറുന്നത്.പിന്നീട് നിരവധി സത്യൻ അന്തിക്കാട് സിനിമകളിൽ താരം ബാലതാരമായി എത്തുകയും, പത്തോളം സിനിമകളിൽ ഇതുവരെ അഭിനയിച്ചിട്ടുമുണ്ട്. ബാലതാരമായി എത്തിയ താരം പിന്നീട് അഭിനയം മേഖലയിൽ നിന്നും ഒരു ബ്രേക്ക് എടുത്ത് വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക യായിരുന്നു. താരം അഭിനേത്രി എന്നതിലുപരി ഒരു അധ്യാപിക കൂടിയാണ്. പഠനം എല്ലാം പൂർത്തിയാക്കി അധ്യാപികയായി ജോലി നോക്കുന്നതിനിടയിലാണ് വിവാഹം നടന്നത്. എന്നാൽ വിവാഹ ശേഷമാണ് താരം വീണ്ടും അഭിനയത്തിൽ സജീവമായത്. ഒരു ബ്രേക്ക് എടുത്തതിന് ശേഷം താരം എത്തിയത് മിനി സ്ക്രീനിൽ ആണ്. ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന സീരിയൽ ആണ് രാക്കുയിൽ. അവസാനമായി താരം അഭിനയിച്ച സിനിമയാണ് രമേശ് പിഷാരടി നിർമ്മിച്ച ഗാനഗന്ധർവൻ എന്ന സിനിമ. ഈ സിനിമയിൽ പ്രിൻസിപ്പാളിന്റെ വേഷത്തിൽ എത്തി താരം അഭിനയിച്ചു തകർക്കുകയായിരുന്നു.

പ്രശസ്ത ടെലിവിഷൻ താരം മനു വർമയാണ് സിന്ധു വർമ യുടെ ഭർത്താവ്. ഒരു ടെലിഫിലിമിൽ അഭിനയിച്ചുകൊണ്ടിരിക്കവേയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. പ്രശസ്തനായ ജഗന്നാഥ വർമ്മ യുടെ മരുമകൾ കൂടിയാണ് സിന്ധു വർമ്മ. ഇരുവർക്കും ഗിരിധർ, ഗൗരി എന്നിങ്ങനെ രണ്ടു മക്കളാണുള്ളത്. എന്നാൽ വളരെ സന്തോഷകരമായ ജീവിതത്തിൽ ഇവരുടെ തീരാ വേദനയായി തുടരുന്നത് മകൾ ഗൗരിയാണ്. തലച്ചോറിലെ ചില നാഡീ പ്രവർത്തനങ്ങളുടെ തകരാറുമൂലം വീൽചെയറിൽ ജീവിതം കഴിച്ചു കൂട്ടുകയാണ് ഏകമകൾ ഗൗരി .ഈ പെൺകുട്ടിക്ക് നടക്കാനോ സംസാരിക്കാനോ മറ്റൊന്നിനും തന്നെ കഴിയില്ല.എങ്കിലും പ്രതീക്ഷ കൈവിടാതെ മനുവും സിന്ധുവും ഇപ്പോഴും പറയുന്നത് തങ്ങളുടെ മകൾ ഒരുനാൾ എഴുന്നേൽക്കും എന്നാണ്. ഗൗരി ജനിച്ചപ്പോൾ തന്നെ എന്തോ അസാധാരണത്വം ഉണ്ടായിരുന്നതായി തോന്നിയിരുന്നു. പിന്നീടാണ് തലച്ചോറിയില്‍ ഫ്ളൂയ്ഡ് കെട്ടുന്നതായി കണ്ടെത്തുന്നത്. രണ്ട് ഓപ്പറേഷനുകൾ നടത്തി. മകളുടെ ജനനത്തോടെയാണ് ജീവിതത്തില്‍ താളപ്പിഴകൾ വന്ന് തുടങ്ങുന്നത്. പോകാവുന്ന സ്ഥലങ്ങളിൽ ഒക്കെ കൊണ്ടുപോയി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോള്‍ 14 വയസ്സായ മകൾക്ക് ഒരു ദിവസം 1500 രൂപ വരെ ചിലവാക്കുന്നു. മകളുടെ കാര്യത്തില്‍ എന്തെങ്കിലും അത്ഭുതം സംഭവിക്കാന്‍ സാധ്യതയുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഞങ്ങളും അത് പ്രതീക്ഷിച്ചാണ് ജീവിക്കുന്നത്.

 

മകള്‍ ജനിച്ച ശേഷം നാല് വര്‍ഷത്തോളം വീടിന് പുറത്തേക്ക് ഇറങ്ങിയിട്ടില്ലെന്ന് സിന്ധു പറയുന്നു. രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞതിനാൽ കുഞ്ഞിന് ഇന്‍ഫെക്ഷന്‍ എന്ന് ഭയപ്പെട്ടിരുന്നു. അവൾ ജനിക്കുന്നത് വരെ ഒരുപാട് സംസാരിച്ചിരുന്ന, ഞാന്‍ പെട്ടെന്ന് മിണ്ടാതെ ആയപ്പോള്‍ അച്ഛനും അമ്മയ്ക്കും പിന്നെ മനുവിനും വിഷമമായി. മറ്റുള്ളവരുടെ സംസാരവും എന്നെ ഏറെ വേദനിപ്പിച്ചു. ഈ ഒരു അവസ്ഥ മാറണമെന്നും വരുമാനവും വേണമെന്നും ആയപ്പോഴാണ് വീണ്ടും അഭിനയിക്കാന്‍ എത്തിയത്. എന്തിനാണ് ഇതിനെ കൊണ്ട് നടക്കുന്നതെന്നും , വെറുതെ കാശ് കളയുന്നതെന്തിനാ ഇത് നേരെ ആവില്ല എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. അവൾ കുഞ്ഞായിരുന്നപ്പോൾ മകളെയും എടുത്ത് ഫങ്ക്ഷനൊക്കെ പോയിരുന്നു, അപ്പോള്‍ ചിലരൊക്കെ പറയും കുറച്ചൂടെ കഴിഞ്ഞാല്‍ പുറത്തേക്കിറങ്ങാന്‍ കഴിയില്ലല്ലോ പെണ്‍കുട്ടി അല്ലെ , എടുത്തു നടക്കാന്‍ പറ്റില്ലല്ലോ എന്നൊക്കെ പറഞ്ഞിട്ടുണ്ടെന്ന് സിന്ധു പറഞ്ഞു.

 

 

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago