Television

‘പബ്ലിക്കായി നിന്നെ ഞാൻ ഉമ്മ വയ്ക്കും..’; സെറീനയോട് ചലഞ്ച് ചെയ്ത് സാ​ഗർ

ബി​ഗ് ബോസ് സീസൺ 5 ആവേശകരമായി മുന്നോട്ടുപോയികൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ സീസണിൽ പ്രണയിതാക്കൾ എന്ന് പൊതുവിൽ വിശേഷിപ്പിക്കുന്നവരാണ് സാ​ഗറും സെറീനയും. ഇരുവരെയും സാ​ഗറീന എന്നാണ് ബി​ഗ് ബോസ് ആരാധകർ വിളിക്കുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള ലവ് ട്രാക്ക് മറ്റുള്ള മത്സരാര്‍ത്ഥികള്‍ മനസിലാക്കിയിട്ടില്ല താനും. ഇന്നലത്തെ എപ്പിസോഡിൽ സെറീനയെ പബ്ലിക്കായി ഉമ്മവയ്ക്കും എന്ന് പറയുകയുകാണ് സാ​ഗർ.

ജയിൽ നോമിനേഷന് പിന്നാലെ ആണ് സാ​ഗർ സെറീനയോട് ഉമ്മയുടെ കാര്യം പറഞ്ഞത്. സെറീന പറഞ്ഞതു പോലെ സാ​ഗർ വസ്ത്രം മാറ്റുന്നുണ്ട്. ഇത് റെനീഷയും വിഷ്ണുവും ചേർന്ന് തമാശയാക്കി. ഇതിൽ നിന്നും എന്ത് മനസിലായി എന്ന് റെനീഷ ചോദിക്കുമ്പോൾ, സ്വന്തമായി നിലപാടില്ലാത്ത സാ​ഗർ സൂര്യ എന്നാണ് സെറീന പറയുന്നത്. ഇതിന് ‘ഇനി നീ ഇങ്ങനെ പറഞ്ഞാൽ, എനിക്ക് നിലപാട് ഇല്ല എന്ന് പറഞ്ഞാൽ പബ്ലിക് ആയിട്ട് ഞാൻ നിന്നെ ഉമ്മവയ്ക്കും’, എന്നാണ് സാ​ഗർ സെറീനയോട് പറഞ്ഞത്.

‘അത്രയ്ക്ക് സാമർത്ഥ്യം ആണോ എങ്കിൽ ചലഞ്ച്. പറയെടി’ എന്ന് റെനീഷ ഇടപെടുന്നുണ്ടെങ്കിലും അത് ചെയ്യാനുള്ള ധൈര്യം സെറീനയ്ക്ക് ഇല്ല. അപ്പോൾ സെറീനയ്ക്ക് സാ​ഗറിനെ പേടി ആണെന്നാണ് റെനീഷ പറയുന്നത്. ഇതിനിടയിൽ അഞ്ജൂസ് വന്നതോടെ വിഷയം വേറെ വഴിക്ക് പോയി. ഇടയിൽ സാ​ഗറിന് പേടിയാണെന്ന് റെനീഷ കളിയാക്കിയതോടെ സെറീനയ്ക്ക് സാ​ഗർ ഉമ്മ കൊടുക്കുകയും ചെയ്തു. ഇപ്പോൾ തനിക്ക് നിലപാട് ഉണ്ടോ എന്നും സാ​ഗർ ചോദിച്ചു. ഇത് റെനീഷയ്ക്ക് തിരെ പിടിച്ചിട്ടില്ല എന്നത് മുഖഭാവത്തിൽ നിന്നും വ്യക്തമാണ്.

സാ​ഗർ- സെറീന കോമ്പോ വീട്ടിൽ നടക്കുന്നെന്ന കാര്യം റെനീഷയ്ക്ക് അറിയാം. കാരണം സാ​ഗറിന് സെറീനയോട് താല്പര്യമുള്ള കാര്യം ആദ്യം പ്രകടിപ്പിച്ചത് റെനീഷയാണ്. ഇതിന് മുൻപും സാ​ഗർ സെറീനയെ ഉമ്മ വച്ചിട്ടുണ്ട്. ഉറങ്ങുന്നതിന് മുമ്പായി സെറീനയുടെ അടുത്ത് വന്നിരുന്ന് സംസാരിച്ച സാ​ഗറിനോട് ​ഗുഡ് നൈറ്റ് പറഞ്ഞപ്പോൾ ഉമ്മ വേണോയെന്ന് സെറീന ചോദിക്കുകയായിരുന്നു. ഉടൻ സാ​ഗർ കവിൾ കാണിച്ചുകൊടുത്തു. ശേഷം സെറീനയ്ക്ക് തിരിച്ചും കവിളിൽ ചുംബനം നൽകിയ ശേഷം സാ​ഗർ ഉറങ്ങാനായിപ്പോകുക ആയിരുന്നു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago