ബിനു ചേട്ടൻ ആ സംഭവം ഓർക്കുമ്പോഴേ കരയുകയാണ്, കുറച്ചുനാൾ കഴിഞ്ഞിട്ടെ ഇനി സ്റ്റാർ മാജിക്കിൻ്റെ ഷൂട്ടുണ്ടാവുകയുള്ളു, സുധിച്ചേട്ടൻ ഞങ്ങളുടെ കൂടെ തന്നെയുണ്ട്; ബിനു അടിമാലിയെ സന്ദർശിച്ച് ഷിയാസും അനുവും

സ്റ്റാർ മാജിക്കിനും പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു കൊല്ലം സുധി. ഇനി ഒരിക്കലും മടങ്ങി വരവില്ലാത്ത ലോകത്തേയ്ക്ക് സുധി പോയെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും അങ്ങനെ തന്നെ മലയാളികൾക്കിടയിൽ ഉണ്ടാവും. അപകടത്തിൽ പരിക്കേറ്റ ബിനു അടിമാലി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ഇപ്പോഴിതാ ബിനു അടിമാലിയെ സന്ദർശിച്ചതിനെ പറ്റിയും കൊല്ലം സുധിയെ പറ്റിയും ഷിയാസും അനുവും ഓൺലൈൻ മലയാളി എന്ന ചാനലിനോട് കാര്യങ്ങൾ പങ്കിടുകയാണ്. കാണുമ്പോൾ തന്നെ ബിനു ചേട്ടൻ അപകടത്തെ പറ്റിയും സുധി ചേട്ടനെ പറ്റിയും പറഞ്ഞ് സങ്കടപ്പെടുകയാണ്.

സുധിച്ചേട്ടന് ഒന്നും സംഭവിച്ചിട്ടില്ല. സുധിച്ചേട്ടൻ ഞങ്ങളുടെ കൂടെ തന്നെയുണ്ട്. അതിനെ കുറിച്ച് ഞങ്ങൾ ഇപ്പോൾ ഓർക്കാറില്ല. ഇനിയുള്ള സ്റ്റാർ മാജിക്കിലും അദ്ദേഹം നമുക്കൊപ്പമുണ്ടാകും. കുറച്ചുനാൾ കഴിഞ്ഞിട്ടെ ഇനി സ്റ്റാർ മാജിക്കിന്റെ ഷൂട്ടുണ്ടാവുകയുള്ളുവെന്നും ഇരുവരും പറഞ്ഞു. ബിനു അടിമാലി ചേട്ടനിപ്പോൽ വീട്ടിൽ റെസ്റ്റിലാണ്.

മുഖത്തൊരു പരിക്കുണ്ടായിരുന്നു. അത് പ്ലാസ്റ്റിക്ക് സർജറി ചെയ്തു. ചെറിയ നീരും വേദനയുമുണ്ടെന്നും അനു പറഞ്ഞു. കുറച്ചു ദിവസം മുന്നേ ആണ് സ്റ്റാർ മാജിക്കിന്റെ പ്രിയ താരങ്ങളായ ബിനു അടിമാലിയും കൊല്ലം സുധിയും അപകടത്തിൽപ്പെട്ടത്. 24 ന്റെ പരിപാടിയിൽ പങ്കെടുത്ത മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ അപകട ത്തിൽപ്പെട്ടത്.

കാറിലുണ്ടായിരുന്നവരെയെല്ലാം ആശുപത്രിയിലെത്തിച്ചെങ്കിലും ഇടിയുടെ ആഘാതത്തിൽ തന്നെ കൊല്ലം സുധി മരിച്ചിരുന്നു. സ്റ്റാർ മാജിക് താരങ്ങളെല്ലാം തന്നെ സുധിയെ അവസാനമായി കാണാനെത്തിയത് പൊട്ടിക്കരഞ്ഞ് കൊണ്ടായിരുന്നു. അടുത്ത ഷെഡ്യൂളിന് കാണാമെന്ന് പറഞ്ഞ് പോയതാണ്‌ സുധിച്ചേട്ടൻ. ഇല്ലെന്ന് വിശ്വസിക്കാനാ വുന്നില്ലെന്നും കിടന്നിട്ട് ആർക്കും ഉറക്കമില്ലെന്നും കഴിഞ്ഞ ദിവസം ബിനീഷ് പറഞ്ഞിരുന്നു.

x